കിയയുടെ ഉത്സവം, കാർണിവൽ MPV |Kia Carnival MPV


ഹ്യുണ്ടായിയുടെ മാർക്കറ്റ് പലരാജ്യങ്ങളിലും നിലനിർത്തുന്നതിൽ വലിയ പങ്കാണ് അവരുടെ കീഴിലുളള കിയ മോട്ടോഴ്‌സ് വഹിച്ചിട്ടുള്ളത്. ഇന്ത്യൻ വിപണിയിലേക്ക് 2019ൽ സെൽറ്റോസ് എന്ന കോംപാക്ട് എസ്.യു.വിയുമായി കേറി വന്ന കിയക്ക് തുടക്കം പിഴച്ചില്ല. ഈയൊരു ഒറ്റ മോഡൽ വെച്ച് അവർ ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ വാഹനനിർമാതാവായി എന്നുപറഞ്ഞാൽ ഊഹിക്കാമല്ലോ.

 ഇന്ത്യൻ വിപണിയിലെ കിയയുടെ രണ്ടാമത്തെ ഉല്പന്നമാണ് പ്രീമിയം എം.പി.വി ആയ കാർണിവൽ. കാലങ്ങളായി ഈ സെഗ്മെന്റിൽ വേറെ ആരെയും നിലം തൊടീക്കാത്ത ടൊയോട്ട ഇന്നോവയുടെ ശക്തനായ എതിരാളി.

7, 8,9 എന്നിങ്ങനെ മൂന്ന് സീറ്റിങ് ഓപ്ഷനുകളിൽ, പ്രീമിയം, പ്രെസ്റ്റീജ്, ലിമോസിൻ എന്നീ വേരിയന്റ്കളിൽ ആണ് കാർണിവൽ അവതരിക്കുന്നത്. ബേസ് പ്രീമിയം പതിപ്പിൽ 7/8 സീറ്റുകളും, പ്രെസ്റ്റിജിൽ 7/9 സീറ്റുകളും ആണ് ഫോർമാറ്റ്. 

അതേസമയം ഉയർന്ന പതിപ്പായ ലിമോസിനിൽ 7 സീറ്റുകൾ ആവും ഉള്ളത്. ലെഗ് റെസ്റ്റുകളും ആംസ്ട്രെസ്റ്റുകളും ഉള്ള ക്യാപ്റ്റൻ സീറ്റുകൾ, 10.1 ഇഞ്ച് സ്‌ക്രീനുകളുള്ള റിയർ സീറ്റ് എന്റർടൈൻമെന്റ് പാക്കേജ്, കിയയുടെ യുവിഒ കണക്റ്റിവിറ്റി സ്യൂട്ട്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സൺ റൂഫുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറി ഫംഗ്ഷനുള്ള പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, സ്ലൈഡിങ് ബാക്ക് ഡോർ എന്നിവയാണ് കാർണിവലിനെ ചില പ്രധാനപ്പെട്ട ഫീച്ചറുകൾ. യുഎസ്ബി ചാർജിംഗ് പോയിന്റുകൾ, ഫ്രണ്ട് & കർട്ടൻ എയർബാഗുകൾ, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് എന്നിവയും കാർണിവൽ എംപിവിയിലുണ്ട്.


കിയ കാർണിവലിന്റെ മിഡ് ലെവൽ പ്രെസ്റ്റീജ് പതിപ്പിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സിഗ്നേച്ചർ 'ഐസ് ക്യൂബ്' എൽഇഡി ഫോഗ്, ടെയിൽ ലാമ്പുകൾ, ഇലക്ട്രിക്കലായി തുറക്കാവുന്ന ടെയിൽഗേറ്റ്, ഡ്യുവൽ പാനൽ ഇലക്ട്രിക് സൺറൂഫ്, ഇലക്ട്രിക്കലായി പ്രവർത്തിക്കുന്ന ഫോൾഡിംഗ് വിംഗ് മിററുകൾ, വെളിയിൽ ക്രോം ഘടകങ്ങൾ എന്നിവ കിയ വാഗ്ദാനം ചെയ്യുന്നു.

എം‌പിവിയുടെ ഏറ്റവും ഉയർന്ന മോഡലാണ് ലിമോസിൻ. സ്റ്റാൻഡേർഡായി ആഡംബര VIP സീറ്റുകളാണ് ഇതിലുള്ളത്. സ്റ്റിയറിങ് വീൽ അടക്കം വാഹനത്തിലെ എല്ലാ അപ്ഹോൾസ്റ്ററികളും വിലകൂടിയ ലെതറിനാൽ നിർമ്മിച്ചതാണ്, കൂടാതെ എയർ പ്യൂരിഫയർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് എന്നിവയും ടോപ്പ്-ഓഫ്-ലൈൻ കാർണിവലിൽ ലഭിക്കും.

200hp പവറും, 440nm ടോർക്കും ഉത്പാദിപ്പിക്കുന്ന BS6 മലിനീകരണ നീയന്ത്രണങ്ങൾ പാലിക്കുന്ന 2.2 ഫോർ-സിലിണ്ടർ  ടർബോ-ഡീസൽ എഞ്ചിൻ ആണ് കാർണിവലിന്റെ ഹൃദയം. ഗിയർബോക്‌സ് 8-സ്പീഡ് സ്പോർട്സ്മാറ്റിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്.

ഡ്യുവൽ ടോൺ, ബീജ് ഇന്റീരിയറിൽ വൈറ്റ്, സിൽവർ, ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.

വിദേശത്തുനിന്ന് ഭാഗങ്ങളായി ഇറക്കുമതി ചെയ്ത് ആന്ധ്രാപ്രദേശിലെ അനന്ത്പൂരിലുള്ള കിയയുടെ ഫാക്ടറിയിൽ അസംബിൾ ചെയ്താണ് കാർണിവൽ നിർമിക്കുന്നത്.
 ഇന്നോവ ക്രിസ്റ്റയുമായാണ് മത്സരമെങ്കിലും വലുപ്പത്തിലും വിലയിലും കാർണിവൽ ബഹുദൂരം മുന്നിലാണ്. വിപണിയിൽ ക്രിസ്റ്റയ്ക്ക് മുകളിൽ പ്രീമിയം എം.പി.വി ആയാണ് കാർണിവലിന്റെ വരവ്. 

24.95 ലക്ഷം രൂപ മുതലാണ് ബേസ് പ്രീമിയം പതിപ്പിന് വിലയിട്ടിരിക്കുന്നത്. ടോപ് എൻഡിലെ ലിമോസിൻ വേരിയന്റിന് 33.95 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില വരുന്നത്.

SyamMohan
@teamkeesa
Previous Post Next Post