![]() |
Narangathodu Pathankayam |
നാരങ്ങാത്തോട് അഥവാ പതങ്കയം വെള്ളച്ചാട്ടം.കോഴിക്കോട് ജില്ലയിലെ അതിമനോഹരമായ ഒരു വെള്ളച്ചാട്ടം.നെല്ലിപ്പൊയിൽ എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.പശ്ചിമഘട്ട മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ചുള്ളിപ്പുഴ പിനീട് വിവിധ കൈവഴികളായി ഒഴുകുന്നു.
കോഴിക്കോട് ജില്ലയിലാണ് നാരങ്ങാത്തോട് എന്ന പ്രകൃതി ഒരുക്കിയ സ്വിമ്മിംഗ് പൂൾ ഉള്ളത്. കൊക്കോ തോട്ടങ്ങൾക്കും, കൊടും കാടിനും നടുവിൽ, കൂറ്റൻ ഉരുളൻ പാറക്കെട്ടുകൾക്കിടയിലൂടെ നുരച്ചു പതഞ്ഞു വരുന്ന കാട്ടുചോല. അതാണ് നാരങ്ങാത്തോട് എന്ന ഈ അതിമനോഹരമായ സ്ഥലം.
കേരളത്തിലെ തന്നെ അറിയപ്പെടുന്ന വെള്ളച്ചാട്ടമായ തുഷാരഗിരി വെള്ളച്ചാട്ടവും അരിപ്പാറ വെള്ളച്ചാട്ടവും പതങ്കയത്തിനു വളരെ അടുത്താണ്.കോഴിക്കോട് നഗരത്തിൽ നിന്ന് 33 കിലോമീറ്റർ,തൊട്ടടുത്തുള്ള പ്രധാന പട്ടണം കോടഞ്ചേരി ആണ് 6 കിലോമീറ്ററാണ് അവിടേക്കുള്ള ദൂരം.
![]() | |
|
ഈ ഗ്രാമം കുടിയേറ്റ കാർഷിക ഗ്രാമമാണ്.കമുകും തെങ്ങും മറ്റു നാണ്യവിളകളും ഇവിടെ സുലഭമായി വാഴുന്നു.
തട്ടുകളായി പതിക്കുന്ന വെള്ളച്ചാട്ടമാണ് നാരങ്ങാത്തോട് വെള്ളച്ചാട്ടം.കാട്ടിൽനിന്നും ഒഴുകി എത്തുന്ന ഈ ജലം തട്ടുകളായി പറക്കുളങ്ങളിലൂടെ പതഞ്ഞൊഴുകുന്നതിനാലാണ് പതങ്കയം വെള്ളച്ചാട്ടം എന്ന് കൂടെ വിളിക്കുന്നത്.കാടിന്റെ വന്യതയിൽ ലയിച്ചു നാരങ്ങാത്തോടിന്റെ തെളിനീരിലേക്ക് ഊളിയിടുമ്പോൾ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഒരുപക്ഷെ ആയിരങ്ങൾ മുടക്കുന്ന വാട്ടർതീം പാർക്കുകളിൽ പോലും കിട്ടാത്ത അനുഭൂതിയും ആസ്വാദനവും പ്രകൃതി നമുക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു.
![]() | |
|
വേനൽ വെയിലിന്റെ ചൂട് മാറ്റാൻ കുളിരു തേടി പോകുന്നവരുടെ ഇഷ്ട്ടപ്പെട്ട കേന്ദ്രമായി നാരങ്ങാത്തോട് മാറിക്കഴിഞ്ഞു.ഗൂഗിളിൽ കേറി പതങ്കയം എന്ന് തപ്പിയാൽ മാത്രമേ ലൊക്കേഷൻ ഒക്കെ കിട്ടത്തുള്ളൂ..
ഒരുപക്ഷെ ആയിരങ്ങൾ മുടക്കുന്ന വാട്ടർതീം പാർക്കുകളിൽ പോലും ലഭിക്കാത്ത അനുഭൂതിയും ആസ്വാദനവും പ്രകൃതി നമുക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു.കല്ലംകാരി, ടൈഗർഫിഷ് തുടങ്ങി ധാരാളം മത്സ്യങ്ങളും നമ്മോടൊപ്പം നീന്തി തുടിക്കാൻ കൂട്ടുവരും. നീലയും പച്ചയും നിറങ്ങളിലുള്ള ഇവിടെത്തെ വെള്ളം ആർട്ടിഫിഷ്യൽ സ്വിമ്മിംഗ് പൂളുകളെ വെല്ലുന്ന സൗന്ദര്യം ഉള്ളവയാണ്. നീന്തൽ വശമില്ലാത്തവർ ഇവിടെ ഇറങ്ങാതിരിക്കുന്നതായിരിക്കും നല്ലത്.
![]() | |
|
വളരെ സ്നേഹത്തോടെ പറയുകയാണ് നീന്തൽ നന്നായി അറിയാമെങ്കിൽ മാത്രമേ വെള്ളത്തിൽ ഇറങ്ങാവൂ.പ്രത്യേകിച്ചും പശ്ചിമഘട്ടത്തിൽ നിന്നുള്ള വെള്ളച്ചാട്ടങ്ങളിൽ.എപ്പോൾ വേണമെങ്കിലും മലവെള്ളം വരാം എന്നുള്ളതിനാലാണ് അത്തരമൊരു മുൻകരുതൽ എടുക്കണമെന്ന് പറഞ്ഞത്.പതങ്കയതും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.ഷോ ഇടാൻ വേണ്ടി വെള്ളത്തിൽ ഇറങ്ങരുത് എന്ന് സാരം.മൺസൂൺ അവസാനിച്ചതിന് ശേഷം ഡിസംബർ ജനുവരി മാസങ്ങളോട് കൂടെ ഇവിടം വീണ്ടും സജീവമാകും.പാറക്കെട്ടുകളിൽ രൂപപ്പെട്ട ആഴമേറിയ കുഴികളിലെ വെള്ളത്തിനു മനംകുളിരുന്ന തണുപ്പാണ്. ഉഷ്ണകാലത്തെ എല്ലാ ചൂടിനേയും ടെൻഷനെയും ലയിപ്പിച്ചു കളയാൻ നാരങ്ങാത്തോട് എന്ന സുന്ദരിപെണ്ണിന് കഴിയും തീർച്ച. സന്ദർശകർ കൂടുന്നതിനനുസരിച്ച് മാലിന്യങ്ങൾ കൂടി നാശമായ അനുഭവങ്ങൾ പലയിടത്തുമുണ്ട്. അതുകൊണ്ട് നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ എല്ലാ കാലത്തും ഈ പ്രകൃതിദത്തമായ ചോലകളൊക്കെ ഇങ്ങനെ തന്നെ കാണാം. ഒപ്പം ഇവയെല്ലാം അടുത്ത തലമുറയ്ക്കും ആസ്വദിക്കാം.
റൂട്ട് : കോഴിക്കോട് – തിരുവമ്പാടി – പുല്ലൂരാംപാറ – എലന്തുകടവ് പാലം – നാരങ്ങാത്തോട് (ആനക്കാംപൊയിൽ റൂട്ട്).