ഊഞ്ഞപ്പാറ കനാൽ യാത്ര | Oonjappara Canal Travel Eranakulam

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കീരമ്പനാൽ പഞ്ചായത്തിലാണ് ഊഞ്ഞപ്പാറ കനാൽ സ്ഥിതി ചെയ്യുന്നത്.ഭൂതത്താൻ കെട്ട് ഡാമിൽ നിന്നും  വെള്ളം കൊണ്ടുപോകുന്ന ഒരു അക്വിഡേറ്റ് ആണ് ഊഞ്ഞപ്പാറ.

നട്ടുച്ചയ്ക്ക് പോലും നല്ല തണുപ്പ്.കൂട്ടിനു പാടങ്ങളും,കമുകിൻ തോട്ടങ്ങളും..എത്രയോ സമയം ഈ വെള്ളത്തിൽ  നമ്മൾ മുങ്ങി കിടക്കും അത് ഉറപ്പാണ്.


കോതമംഗലത്തുനിന്നും തട്ടേക്കാട് റൂട്ടിൽ 7 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ പ്രദേശത്തേക്ക് എത്തിച്ചേരും.യുവാക്കളുടെ ഇഷ്ടകേന്ദ്രമായി ഊഞ്ഞപ്പാറ കനാൽ മാറിക്കഴിഞ്ഞു.വേനലിന്റെ ആരംഭങ്ങളിൽ 1000 നു അടുത്ത് ആൾക്കാരെ വരെ ഈ പ്രദേശങ്ങളിൽ കാണാൻ ആകുമെന്ന് പ്രദേശവാസികൾ പറയുന്നു.

തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് ഇവിടെ നിന്നും 5  കിലോമീറ്റർ മാത്രമാണ് ഉള്ളത്.ധാരാളം ആൾക്കാർ പ്രതിദിനം കുളിക്കായി മാത്രം ഈ കനാലിലേക്ക് എത്തിച്ചേരുന്നു.


കേരളത്തിൽ ഏറ്റവും കൂടുതൽ ഷട്ടറുകളുള്ള ഡാം കൂടെയാണ് ഭൂതത്താൻ കെട്ട്.ഭൂതത്താൻകെട്ട് ഡാമിലേക്ക് 5 കിലോമീറ്ററിൽ താഴെ ദൂരമാണ് ഇവിടെ നിന്നും ഉള്ളത്.
ഇഞ്ചത്തൊട്ടി തൂക്കുപാലം എന്ന കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലവും ഊഞ്ഞപ്പാറ കനാലിന്റെ പരിസരപ്രദേശത്തു തന്നെയാണ്.

കോതമംഗലം ടൗണിൽ നിന്നും തട്ടേക്കാട് റോഡിൽ കീരംപാറ കഴിഞ്ഞു 1 കിലോമീറ്റർ പിന്നിടുമ്പോൾ വലതു വശത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു 150 മീറ്റർ കൂടെ പോയാൽ കനാലിലേക്ക് എത്തിച്ചേരാനാകും.നാടുകാണിക്കുള്ള വഴികൂടെയാണിത്.

സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച സുന്ദര ദൃശ്യങ്ങളാണ് സഞ്ചാരികളെ കൂട്ടമായി ഇങ്ങോട്ടേക്ക് കുളിക്കാൻ എത്തിച്ചത്.ഒരു പക്ഷെ കുളിക്കാൻ വേണ്ടി മാത്രമായി സഞ്ചാരികൾ ഇത്രയധികം എത്തുന്ന സ്ഥലവും ഒരുപക്ഷെ വേറെയുണ്ടാകില്ല.

Previous Post Next Post