പാലക്കയം തട്ട് യാത്ര Palakkayam Thattu Kannur

കണ്ണൂരിലേക്ക് യാത്ര പോകുന്ന ഏതൊരു സഞ്ചാരിയും ഒന്ന് പോയി കറങ്ങി തിരിഞ്ഞു വരേണ്ട പ്രധാന സ്ഥലങ്ങളിൽ ഒന്ന്.കോടമഞ്ഞിനാൽ പുതഞ്ഞു കിടക്കുന്ന അതിമനോഹരമായ ഒരു ഹിൽ സ്റ്റേഷൻ ആണ് പാലക്കയം തട്ട്.

കണ്ണൂരിന്റെ കുടജാദ്രി എന്നും ഊട്ടിയെന്നും പാലക്കയത്തിനെ സഞ്ചാരികൾ വിശേഷിപ്പിക്കുന്നു.ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് പാലക്കയം തട്ടിലേക്ക് എത്തിച്ചേരാൻ ആകും.
കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് പാലക്കയംതട്ട്. കണ്ണൂരിൽ നിന്നും ഏകദേശം 50-60 km മാത്രം അകലെ ആണ് സ്ഥലം. അപൂർവയിനം ഔഷധസസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും ഈ പ്രദേശത്തുണ്ട്. ഒപ്പം അസാധ്യമായ ഒരു കിടിലൻ വ്യൂ പോയന്റ് ആണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.


കയ്യിൽ അൽപ്പം ക്യാഷ് കൂടെ ഉണ്ടെങ്കിൽ ജീപ്പിൽ കയറിയും മുകൾത്തട്ടിലേക്ക് എത്താനാകും.
എന്നാൽ സഞ്ചാരികളിൽ ഭൂരിഭാഗം ആൾക്കാരും നടന്നു കയറാൻ ആണ് താൽപര്യപ്പെടുന്നത്.നല്ല തണുത്ത കാലാവസ്ഥ ആയതിനാൽ വിയർക്കുക പോലുമില്ല.

പുലർച്ചെ 5 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവേശന സമയം.ഇവിടെ നിന്നുള്ള സൂര്യോദയ - അസ്തമയ കാഴ്ചകൾ മലബാറുകാർക്കിടയിൽ വളരെ പ്രശസ്തമാണ്.


കണ്ണൂരിന്റെ വിശാലമായ കാഴ്ച ഡ്രോൺ എഫക്ടിൽ പാലക്കയം തട്ടിന് മുകളിൽ നിന്നും കാണാനാകും എന്നതും ഇങ്ങോട്ടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.ഇത്തരം സ്ഥലങ്ങൾ കണ്ണൂരിൽ പൊതുവെ കുറവാണു എന്നതും അഥവാ ഉണ്ടെങ്കിൽ തന്നെ ഇത്ര എളുപ്പത്തിൽ എത്തിച്ചേരാൻ ആവില്ല എന്നതും പാലക്കയം തട്ടിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു.

തളിപ്പറമ്പ് - നടുവിൽ -കുടിയാന്മല ബസിൽ കയറി മണ്ടളം അല്ലെങ്കിൽ പുലിക്കുരുമ്പ യിലോ ഇറങ്ങി ജീപ്പ് ടാക്സി ഉപയോഗിച്ചു 5 കിലോമീറ്റർ കൂടെ യാത്ര ചെയ്താൽ ഇവിടേക്ക് എത്തിച്ചേരാനാകും.


സ്വകാര്യ വാഹനങ്ങൾ ഉള്ളവർക്ക് അങ്ങനെയും എത്താം.വിവിധ തരത്തിലുള്ള സാഹസിക റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.ഈ പ്രദേശത്തിന്റെ വിനോദ സഞ്ചാര സാധ്യത തിരിച്ചറിഞ്ഞു വിവിധ തരത്തിലുള്ള റിസോർട്ടുകളും ഇവിടെ ആരംഭിച്ചിട്ടുണ്ട്.തളിപ്പറമ്പുനിന്നും കൂർഗ് പാതയിൽ 28 കിലോമീറ്റർ അകലെയാണ് പാലക്കയം തട്ട്. കൂർഗ് പാതയിൽ കാഞ്ഞിരങ്ങോട്, ചപ്പാരപ്പടവ് വഴി നടുവിൽ എത്താം. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മണ്ടലം എന്ന സ്ഥലത്തുനിന്നും 5 കിമി കയറ്റം കയറണം പാലക്കയത്ത് എത്തുവാൻ. പലരും ജീപ് സർവീസ് ആണ് ഉപയോഗിക്കുന്നതെങ്കിലും ഒരുവിധം എല്ലാ ഇടത്തരം-ചെറു വാഹനങ്ങളും പാലക്കയം വരെ എത്തും. Adventure ഇഷ്ടപ്പെടുന്നവർക്ക് ജീപ്പിൽ ഉള്ള ഈ യാത്ര ഇഷ്ടപ്പെടും. ഇപ്പോൾ ഇവിടെ സിപ് ലൈൻ, റോപ് ക്രോസ്, സോർബിങ് ബോൾ, ഗൺ ഷൂട്ടിംഗ്, ആർച്ചറി എന്നീ വിനോദ പരിപാടികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. വലയിൽ തൂങ്ങി കയറുന്നതിനും, കയറിൽ പിടിച്ചുള്ള സാഹസീക നടത്തത്തിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പൈതല്മല ,കാഞ്ഞിരക്കൊല്ലി തുടങ്ങിയ സ്ഥലങ്ങൾക്കൊപ്പം തീർച്ചയായും സന്ദർശിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് പാലക്കയം തട്ടും.

കോവിടിന്റെ സാഹചര്യങ്ങൾ ഒഴിഞ്ഞതിനു ശേഷം കണ്ണൂർ യാത്ര ഒരെണ്ണം നടത്തുന്നുണ്ട് എങ്കിൽ അത് പാലക്കയം തട്ടിലേക്ക് കൂടെ ആയിക്കോളൂ...
പച്ച പുതച്ചു കിടക്കുന്ന കുന്നിൻ ചെരിവുകൾ..അതിമനോഹരമായ 360 ഡിഗ്രി കാഴ്ച..പാലക്കയം സഞ്ചാരികളെ സ്വപ്നം കാണുവാൻ പ്രേരിപ്പിക്കും..അതിരില്ലാത്ത ലോകത്തിന്റെ കാഴ്ചകളിലേക്ക് ചിറകടിച്ചുയരുവാൻ ഉള്ള ഊർജ്ജം തരും....പാലക്കയം തട്ടിലേക്ക് പോകുന്ന വഴിക്കാണ് ഏവരെയും ആകർഷിക്കുന്ന ജാനകിപ്പാറ വെള്ളച്ചാട്ടം. പൈതൽ മല, കാഞ്ഞിരക്കൊല്ലി എന്നിവയും പാലക്കയം തട്ട് യാത്രയുടെ കൂടെ സന്ദർശിക്കാവുന്ന കിടിലൻ സ്ഥലങ്ങളാണ്.
പുലർച്ച 5 മുതൽ രാത്രി 9 വരെയാണ് പാലക്കയംതട്ട് സന്ദർശന സമയം.


Previous Post Next Post