പാൽകുളമേട് യാത്ര | Palkkulamedu Travel Idukki

palkulamedu palkulamedu idukki palkulamedu off road palkulamedu wiki palkulamedu weather palkulamedu location palkulamedu stay palkkulamedu
palkulamedu
palkulamedu
ഇടുക്കി ജില്ലയിലെ മനോഹരമായ പച്ച പുതച്ചു കിടക്കുന്ന പുല്മേടുകളാണ് പാൽകുളമേട്.മുട്ടിനു താഴെ വരെ എത്തിനിൽക്കുന്ന തരത്തിലുള്ള പുൽമേട്.കാറ്റ് പുല്ലിൻതലപ്പുകൾക്ക് മുകളിലൂടെ തഴുകി കടന്നു പോകുമ്പോൾ അത് മണ്ണിലേക്ക് കുനിയും ...പിന്നെ പതിവ് പോലെ നടുവുയർത്തി എണീക്കും..കാണാൻ നല്ല രസമുള്ള കഴ്ചയാണ്. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി എന്ന സ്ഥലത്തോട് ചേർന്നു നിൽക്കുന്ന നല്ല ഒരു മൗണ്ടൻ ട്രെക്കിങ്ങ് സ്പോട്ട്. പ്രകൃതി ഭംഗിയും offroading ഉം ഇഷ്ടപ്പെടുന്ന ഏവർക്കും നിസംശയം ചെല്ലവുന്ന സ്ഥലം. സമുദ്രനിരപ്പിൽ നിന്ന് 3125 m ഉയരത്തിൽ വനത്തിന്റെ ഉള്ളിലാണ് ഇൗ വ്യൂ പോയിന്റ്. ഇടുക്കിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. കാട്ടാനകളുടെ വിഹാരകേന്ദരം, അതിപുരാതന കുന്നുകളും പച്ചപുതച്ച താഴ്വരകളും ഈ മേടിനെ സന്ദര്‍ശകരുടെ പ്രിയഭൂമിയാക്കുന്നു. ഹൈക്കിംങിനും ട്രെക്കിംങിനും സൌകര്യമുള്ള ഈ കൊടുമുടിയില്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലുംസന്ദര്‍ശിക്കാം.

സമുദ്രനിരപ്പിൽ നിന്നും 3200 അടി ഉയരത്തിലാണ് മൂവാറ്റുപുഴയിൽ നിന്നും 60  കിലോമീറ്റർ ദൂരമുള്ള പാൽക്കുളമേട് സ്ഥിതി ചെയ്യുന്നത്.

palkulamedu

പുല്മേടുകളാൽ ചുറ്റപ്പെട്ട മലനിരകൾ,മലമടക്കുകളിൽ അപൂർവയിനം ഓർക്കിഡുകളടക്കമുള്ള ചെറു പൂക്കളും സസ്സ്യലതാദികളും, ചോലവനങ്ങളുടെ മനോഹാരിത...ഇപ്പോഴും തഴുകി തലോടുന്ന കാറ്റ്..

ഇവിടെയുള്ള വ്യൂ പോയിന്റുകളിൽ നിന്നും ചെറുതോണി ഡാം വ്യക്തമായി കാണാം.ഒപ്പം ഇടുക്കിയെ ഇടുക്കിലാക്കി കളഞ്ഞ മലനിരകളുടെ പ്രൗഢഭാവത്തെയും.കരിമ്പൻ ടൗണിൽനിന്നും 5km അകലെ ചേലച്ചുവടിനടുത് ചുരുളി, അവിടെ നിന്ന് ആൽപാറ റൂട്ടിൽ 4km സഞ്ചരിച്ച് പാൽകുളംമേട്ടിലേക്ക് ഉള്ള പ്രവെശനകവാടത്തിന്റെ മുൻപിൽ എത്തിച്ചേർന്നു. അവിടെ നിന്നും ഉള്ള 3 km offroading ആയിരുന്നു. Jeep & bike മാത്രമാണ് ഇൗ വഴി പോകാൻ സാധിക്കുകയുള്ളൂ. ചെറു കാറുകൾ ഉപയോഗിച്ചുള്ള യാത്ര അസാധ്യമാണ്. ഇൗ വഴി സഞ്ചരിച്ചപ്പോൾ കാട്ടാനകളുടെ സാനിദ്യം തിരിച്ചറിയാം. 30 ഓളം ഹെയർപിൻ വളവുകൾ ഉള്ള വഴി അണ് ഇത്. 3km offroading കഴിഞ്ഞാൽ പിന്നെ 1.5km നടന്നുവേണം വ്യൂ പോയിന്റിൽ എത്താൻ.

palkulamedu

വണ്ണപ്പുറം കൂടി കട്ടപ്പനയിലേക്കുള്ള വഴിയിൽ ചുരുളി കവലയിൽ നിന്നും വലതു വശത്തേക്ക് തിരിഞ്ഞു ആൾപ്പാറയിൽക്കൂടി പാൽകുളമേട്ടിലേക്ക് എത്തിച്ചേരാൻ കഴിയും.ആൾപ്പാറയിൽ നിന്നും വഴി രണ്ടായി തിരിയും.ഒന്ന് വെള്ളച്ചാട്ടത്തിലേക്കും ഒന്ന് വെള്ളച്ചാട്ടത്തിനു മുകളിലേക്കും.

കഷ്ടിച്ച് ഒരു ജീപ്പിനു പോകാവുന്ന തരത്തിലുള്ള മൂന്നു കിലോമീറ്റർ ദൂരം കല്ലും മണ്ണും നിറഞ്ഞതാണ്.ഓഫ് റോഡ് പോയിട്ടുള്ള വിദഗ്ധ ഡ്രൈവർമാർ മാത്രം വണ്ടി ഓടിച്ചു കയറ്റുക.മറ്റൊരുവശം അഗാധമായ കൊക്കയാണ്.ധാരാളം വളവുകളും തിരിവുകളും ഈ വഴി മദ്ധ്യേ ഉണ്ട്.മുകളിൽ നിന്നും ഉള്ള കാഴ്ച അതിസുന്ദരമായ ഒന്ന് ആണ്. കണ്ണെത്താദൂരം. പരന്നുകിടക്കുന്ന മലനിരകളും ശക്തമായ കോടമഞ്ഞും ഇൗ സ്ഥലത്തിന്റെ ഭംഗിക്ക് ആക്കം കൂട്ടുന്നു. ഇവിടെ നിന്നപോളാണ് നേരത്തെ പറഞ്ഞ കാട്ടാനയെയും മറ്റു വന്യമൃഗങ്ങളൂം പുൾമെട്ടിലുടെ നടന്നു നീങ്ങുന്നത് കാണാൻ സാധിച്ചത്. പ്രകൃതിസ്‌നേഹികളും പ്രകൃതിയെ കാമറയുടെ വരുതിയിലാക്കാന്‍ ഇഷ്ടപ്പെടുന്നവരും ഈ സ്ഥലം മിസ് ചെയ്യില്ല. ഓഫ് റോഡ് റൈഡ് കൊതിക്കുന്ന സഞ്ചാരികളുടെ അവസാന വാക്ക്‌. 

palkulamedu

മൗണ്ടൈൻ ട്രക്കിങ്ങിനു പറ്റിയ സ്ഥലമാണ് കഞ്ഞിക്കുഴിയോട് ചേർന്നുള്ള പാൽക്കുളമേട്.കാട്ടാനകളുടെ വിഹാരകേന്ദ്രം കൂടെയാണ് ഈ പുൽമേടുകൾ.

പതിഞ്ഞു കിടക്കുന്ന പുൽമേട്ടിലൂടെ കാട്ടാന കൂട്ടങ്ങളും മറ്റു മൃഗങ്ങളും നടക്കുന്നത് മികച്ചൊരു ഫ്രെയിം തന്നെയാണെന്ന് പറയാതെ വയ്യ.

palkulamedu

പുല്മേടിന്റെ യഥാർത്ഥ ഭംഗി പാൽക്കുളമേടാണെന്നു നമ്മൾ തിരിച്ചറിഞ്ഞിട്ടേ മലയിറങ്ങൂ...ഉറപ്പ്...

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.