കണ്ണൂരിലെ പഴശ്ശി ഡാം |Aranamala Peak Travel Wayanad

pazhassi dam
Pazhassi Dam

കണ്ണൂർ ജില്ലയുടെയും മാഹിയുടെയും പ്രദേശങ്ങളിലേക്ക് കൃഷിക്കാവശ്യമായിട്ടുള്ള ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമാണ്

ബ്രിടീഷുകാർക്കെതിരെ ആയുധമെടുത്തു പോരാടിയ വീര പഴശ്ശിയുടെ ഓര്മയ്ക്കായിട്ടാണ് ഈ പദ്ധതിക്ക് പേര് നൽകപ്പെട്ടത്.
കണ്ണൂർ ജില്ലയിൽ മട്ടന്നൂരിന് സമീപത്തായി പടിയൂർ പഞ്ചായത്തിലെ വളപട്ടണം നദിക്ക് കുറുകെയാണ് ഈ ജലസംഭരണി നിലകൊള്ളുന്നത്.

കുയിലൂർ

pazhassi dam
Pazhassi Dam

വടക്കൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് പഴശ്ശി ജലസേചന പദ്ധതി.ഇരിക്കൂർ -ഇരിട്ടി സംസ്ഥാന പാതയുടെ അടുത്ത് തന്നെയാണ് ഈ അണക്കെട്ടും സ്ഥിതി ചെയ്യുന്നത്.

പ്രകൃതി സുന്ദരമായ കുടക്  മല നിരകളുടെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ഡാം ജില്ലയുടെ ടൂറിസം വികസനത്തിലും വലിയ പങ്കാണ് വഹിക്കുന്നത്.

ഡിസ്ട്രിക്ട് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ താമസ സൗകര്യങ്ങൾ ലഭ്യമാണ്.സർക്കാരിന്റെ ബംഗ്ളാവും സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നുണ്ട്.

pazhassi dam
Pazhassi Dam

മയ്യഴി അടക്കമുള്ള വലിയൊരു പ്രദേശത്തേക്ക് ജലം എത്തിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതി ഭാഗികമായി മാത്രമാണ് വിജയമായത്.

പല കനാലുകളിലൂടെയും ഒരിക്കൽ പോലും വെള്ളം ഒഴുകിയിരുന്നില്ല കൃഷി ആവശ്യത്തിന് വെള്ളം നൽകുക എന്ന പ്രധാന ലക്‌ഷ്യം പോലും നടപ്പായില്ല എന്നതാണ് വസ്തുത.ഇന്ന് ഇതിന്റെ സേവനം കുടിവെള്ള ശേഖരണത്തിലും വിതരണത്തിലും മാത്രമായി ഒതുങ്ങി.

കുടക് മലനിരകളിൽ നിന്നും വയനാടൻ കാടുകളിൽ നിന്നും ഒഴുകി വരുന്ന വളപട്ടണം പുഴക്ക് കുറുകെ ആണ് പഴശ്ശി ഡാമിന്റെ സ്ഥാനം.ഈ ഡാമിന്റെ ഒരു കര കുയിലൂർ പ്രദേശത്തെയും മറു കര തലശ്ശേരി താലൂക്കിലെ വെളിയമ്പ്രയും ആണ്.

പഴശ്ശി ജല സേചന പദ്ധതി പരാജയപ്പെട്ടതോടെ കണ്ണൂർ ജില്ലയുടെ പല മേഖലകളിലേക്കും വെള്ളം എത്തിക്കുന്നതിനായി ധാരാളം കിണറുകളും മോട്ടോർ പാമ്പുകളുടെ സെറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

pazhassi dam
Pazhassi Dam

ജില്ലാ ടൂറിസം വികസന കോർപ്പറേഷന്റെ സഹായത്തോടെ ബോട്ടിങ് സൗകര്യം ഡാമിൽ ഉണ്ട്.ധാരാളം ചെറിയ തുരുത്തുകൾ കാണാൻ നല്ല ഭംഗി ഉള്ളവയാണ്.അപൂർവയിനം പക്ഷികളുടെ ആവാസ കേന്ദ്രം കൂടെയാണ് ഈ തുരുത്തുകൾ.

അരികു ചേർന്നുള്ള യാത്രയിൽ ചെറുമീനുകൾ സൃഷ്ട്ടിക്കുന്ന വസന്തവും കാണാം.ഇവിടെ പുതിയതായി നിർമിച്ച ഒരു പൂന്തോട്ടം ഉള്ളതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.മലബാറിൽ മാത്രം കാണുന്ന ചിത്രശലഭങ്ങൾ ഈ പൂന്തോട്ടത്തിൽ തേൻ നുകരുവാൻ എത്തുന്നു.

കണ്ണൂരിൽ നിന്നും 35 കിലോമീറ്റർ ദൂരെയാണ് പഴശ്ശി ഡാമും ജല സഞ്ചയത്തിൻ മനോഹാരിതയും ..

Previous Post Next Post