തല മുതിർന്ന പീച്ചി അണക്കെട്ട് | Peechi Dam Travel Thrissur


peechi dam
peechi dam


അണക്കെട്ടുകളുടെ രൂപഭംഗി,,വാസ്തുവിദ്യാ പരമായ ഘടന,, നിർമ്മിക്കാൻ ഉപയോഗിക്കുന്ന കൂട്ടുകൾ, മിശ്രിതങ്ങൾ,, തുടങ്ങി എല്ലാത്തിലും വ്യത്യസ്തത പുലർത്തുന്നവയാണ് കേരളത്തിലെ അണക്കെട്ടുകൾ..
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളിൽ പേരെടുത്തു പറയേണ്ടുന്ന ഒരു അണക്കെട്ടാണ് തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചിയിൽ  നിലകൊള്ളുന്ന സുന്ദരിയായ പീച്ചി അണക്കെട്ട്.. 

കരുവന്നൂർ നദിയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുക്കെയാണ് പീച്ചി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്..
ഒട്ടുമിക്ക അണക്കെട്ടുകളെയും പോലെ ഇവളെയും ജലസേചന പദ്ധതിക്കായാണ്  നിർമ്മിച്ചത്.. ഈ ഡാമിന്റെ വരവോടു കൂടി തൃശ്ശൂർ ജില്ലയെ കുഴക്കിയിരുന്ന ജലക്ഷാമം ഇല്ലാതെ ആയി എന്നാണ് പറയുന്നത്.. 
ഈ പദ്ധതിയുടെ അടിസ്ഥാനത്തിൽ 17, 555 ഹെക്ടർ പ്രദേശത്തേക്ക് ജലസേചനം സാധ്യമാകുന്നുണ്ട്..

 
peechi dam
peechi dam

ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും കനാൽ വഴി ജലം എത്തിക്കുന്നുണ്ട്..
അണക്കെട്ടിലെ ജലം രണ്ടു ശാഖകളായിട്ടാണ് ഇവിടെ തുറന്നു വിടുന്നത്.. ഒന്ന് ജലസേചനത്തിനും മറ്റൊന്ന് വൈദ്യുതി ഉൽപ്പാദനത്തിനും.. ഏതിനെങ്ങിലും തകരാറുണ്ടായാൽ മറ്റൊന്ന് മുടങ്ങാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.. 
പ്രത്യേകിച്ചും ജലസേചനത്തിൽ മുടക്കം വരാതിരിക്കാൻ.. പ്രതിവർഷം 33 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നുള്ള പദ്ധതിയോട് കൂടി തുടങ്ങിയതാണ് പീച്ചി ചെറുകിട ജലവൈദ്യുതി പദ്ധതി..

 
peechi dam
peechi dam

തൃശ്ശൂർ ടൗണിൽ നിന്നും 23 കിലോമീറ്റർ ഉള്ളിലേക്കാണ് നമ്മുടെ ഈ സൗന്ദര്യറാണി ഉള്ളത്.. അതെ ഇവളൊരു സൗന്ദര്യറാണി തന്നെ.. ചുറ്റിലും തിങ്ങി നിറഞ്ഞു നിൽക്കുന്ന അഴകുറ്റ പ്രകൃതി ഇവളുടെ സൗന്ദര്യത്തിന് അലങ്കാരമാവുന്നു.. 

കൂടാതെ..പൂന്തോട്ടങ്ങൾ,, ബൊട്ടാണിക്കൽ ഗാർഡൻസ് (Botanical Gardens ),, ഫൗണ്ടെയ്ൻസ് (Fountains ),, പിന്നെ,, സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നബോട്ടിംഗ്,, അണക്കെട്ടിന് അരികിലായി ഒരുക്കിയിട്ടുള്ള സ്വിമ്മിംഗ് പൂൾ (swimming pool ),, അടുത്തുള്ള ചിൽഡ്രൻസ് പാർക്ക്‌ (children's park),, വാച്ച് ടവർ (watch tower) തുടങ്ങിയവയാണ് അണക്കെട്ടിലേക് വരുന്ന സഞ്ചാരികളെ ആകർഷിക്കുന്ന മറ്റുള്ള ഘടകങ്ങൾ..

 
peechi dam
peechi dam

അണക്കെട്ടിനു അടുത്തായി സ്ഥിതിചെയ്യുന്ന പീച്ചി -വാഴാനി വന്യജീവിസംരക്ഷണകേന്ദ്രം വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ്.. പ്രകൃതി സ്നേഹികൾക്ക് വളരെ അനുയോജ്യമായ സ്ഥലമാണിത്..
വേനൽ കാലത്തും, മഴക്കാലത്തും സന്ദർശ്ശനം ഒഴിവാക്കുക നല്ലതാണ്.. എന്തെന്നാൽ വേനലിൽ അമിതമായി ചൂടും,, മഴക്കാലത്ത് അണക്കെട്ട് കവിയാനുള്ള സാധ്യതയുമുണ്ട്.. 

ഒക്ടോബർ മുതൽ മാർച്ച്‌ വരെയുള്ള സമയമാണ് സന്ദർശ്ശിക്കാൻ അനുയോജ്യമായ സമയം..
26 അടി ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ഇവളെ കാണാൻ എത്തുന്നവർ ആനന്ദത്തെ രുചിച്ച മനസുമായേ മടങ്ങാറുള്ളൂ.. 

Previous Post Next Post