പൂമല അണക്കെട്ട് യാത്ര | Poomala Dam Travel Thrissur


poomala dam
poomala dam

44 നദികളും അവയുടെ കൈവഴികളുംകൊണ്ട് ജലസമ്പന്നമായ കേരളത്തിൽ അണക്കെട്ടുകൾക്കുണ്ടോ  പഞ്ഞം ..
നിരവധി അണക്കെട്ടുകൾ ഉണ്ടെങ്കിലും ഓരോന്നിനും അതിന്റെതായ പ്രത്യേകതകൾ ഉണ്ട് എന്നുള്ളതാണ് സത്യം..
വലതും  ചെറുതുമായ അണക്കെട്ടുകൾ തിങ്ങി നിറഞ്ഞ് നിൽക്കുന്ന കേരളത്തിൽ.. സഞ്ചാരികൾ ഓരോന്നിനെയും കൗതുകത്തോടെ കാണുവാനുള്ള കാരണവും അതുതന്നെ.. 

poomala dam


1968 ൽ ജലസേചന ആവശ്യത്തിനായി കേരളത്തിലെ ചെറുകിട ജലസേചന വകുപ്പ് തൃശ്ശൂർ ജില്ലയിലെ പൂമല ഗ്രാമത്തിൽ നിർമ്മിച്ച ചെറുതും മനോഹരവുമായ ഒരു അണക്കെട്ടാണ് പൂമല അണക്കെട്ട്..

1939 ൽ ഒരു ചെറിയ ചിറയായി രൂപംകൊണ്ട ഇവളെ പിന്നീട് അണക്കെട്ടാക്കി മാറ്റിയതാണ്..പ്രധാനമായും ടൂറിസം എന്നതിനെ മാറ്റിനിർത്തി ജല സേചന ആവശ്യങ്ങൾക്കായി നിർമ്മിച്ച അണക്കെട്ടായിരുന്നു ഇത്.. എന്നാൽ..
ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ 2010 മാർച്ച് 21 ന്  ഇത് ടൂറിസം കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു..

poomala dam


ശർക്കരയും ചുണ്ണാമ്പു മണ്ണും അരിച്ചെടുത്ത് മറ്റു ചില രഹസ്യക്കൂട്ടുകളും ചേർത്ത് തയ്യാറാക്കിയ മിശ്രിതവും കരിങ്കല്ലും ചേർത്ത് പണിത അണക്കെട്ടാണിത്...

അണക്കെട്ട് കാണാൻ എത്തുന്ന സഞ്ചാരികൾക്ക്,, ബോട്ടിംഗ്, കുതിര സവാരി തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ടിവിടെ..
ഇവിടുത്തെ ബോട്ടിംഗ് അനുഭവം മറക്കാനാവാത്തതായിരിക്കും..രണ്ടു ഭാഗങ്ങളിലും തിങ്ങിനിറഞ്ഞു നിൽക്കുന്ന ബ്രിഹത്തായ തരുക്കൂട്ടവും,,കണ്ണെത്താ ദൂരത്തേക്ക് ഒഴുക്കി കിടക്കുന്ന പച്ചപ്പും..ആഹാ 

poomala dam


കൂടാതെ 600 മീറ്റർ നീണ്ടുകിടക്കുന്ന അതിമനോഹരമായ ഒരു നടപ്പാതയും സഞ്ചാരികളെ കാത്ത് ഇരിപ്പുണ്ട്..നമ്മെ തഴുകി പോവുന്ന തണുത്ത കാറ്റും കൊണ്ട്.. ശുദ്ധ വായു ശ്വസിച്ചുകൊണ്ട്.. മനസ്സും ശരീരവും ശുദ്ധമാക്കിയുള്ള നടത്തം..
 ഡാമിലൂടെ കറങ്ങി നടക്കുന്ന താറാവ് കൂട്ടങ്ങളും രസകരമായ കാഴ്ചയാണ്.

poomala dam


അടുത്ത് തന്നെയായി ഒരു 
പാർക്ക്‌, കഫെറ്റീരിയ, പിന്നെ നല്ല രീതിയിൽ പരിപാലിച്ചു പോരുന്ന ടോയ്ലറ്റും അതോട് കൂടെ ചേർന്ന് നിൽക്കുന്ന 300 പേരെ കൊള്ളുന്ന ഒരു കമ്മ്യൂണിറ്റി ഹാൾ തുടങ്ങിയവയും ഉണ്ടിവിടെ.. 

പൂവം മരങ്ങൾ തിങ്ങി നിറഞ്ഞിരുന്ന കുന്നുകൾ ആയിരുന്നു എന്നതിനാലാണ് ഈ കുന്നിനു പൂമല എന്ന പേര് വന്നത് എന്ന് പഴമക്കാർ പറയ്യുന്നു..

poomala dam


തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിൽ നിന്നും മാറി പ്രകൃതിയെ ആശ്ലേഷിച്ചുള്ള ഈ യാത്ര സമാധാനവും സന്തോഷവും നൽകുന്ന ഒന്നായിരിക്കും.. 



Previous Post Next Post