 |
Punchakkari |
കണ്ണീർ പൂവിന്റെ കവിളിൽ തലോടി ...എന്ന പാട്ടിന്റെ ഈണത്തിൽ ഇരു കൈകളും പതിയെ വീശി ,ഹൃദയം തകർന്നു ഇടതു തോൽ ചെരിച്ചു കിരീടത്തിലെ സേതുമാധവൻ നടന്നകന്നിട്ട് 30 കൊല്ലത്തോളമായി.മലയാളികളുടെ മനസ്സിൽ ഇപ്പോഴും തീരാനൊമ്പരമായി ആ പാട്ടു മായാതെ നിൽക്കുന്നു.അതേ പോലെ തന്നെ ആ ഗാനം ചിത്രീകരിക്കപ്പെട്ട പുഞ്ചക്കര പാടത്തിനും മാറ്റമൊന്നും ഇല്ല.
 |
Punchakkari |
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് വെള്ളയായനി.തിരുവനന്തപുരം നഗരത്തിൽ നിന്നും 11 കിലോമീറ്റർ മാത്രം അകലെയായുള്ള ഈ കായലിലേക്ക് ധാരാളം സഞ്ചാരികൾ എത്താറുണ്ട്.താമരകൾ വിരിഞ്ഞു നിൽക്കുന്ന വെള്ളായണി കായലിന്റെ ഭംഗി പകർത്താനുംസ്വദേശികളും വിദേശികളുമായ പക്ഷികളെ കാണാനും ആണ് അവരിൽ ഭൂരിഭാഗവും ഇവിടെ എത്തുന്നത്.
പുഞ്ചക്കരിയെയും തടാകത്തെയും വേർതിരിക്കുന്നത് ഒന്നരമീറ്റർ വീതിയുള്ള ഒരു ബണ്ട് റോഡ് ആണ്.ഒരു പക്ഷെ കുട്ടനാട്ടിൽ മാത്രം നാം കണ്ടിട്ടുള്ള ഒന്നാണ് ബണ്ട് റോഡുകൾ.കായലിൽ നിന്നും ചെളി വാരി കെട്ടിവെച്ചാണ് ഇത്തരം ബണ്ടുകൾ ഉണ്ടാക്കുന്നത്.കഴിഞ്ഞ പ്രളയ കാലങ്ങളിൽ ഈ പ്രദേശത്തെ ബണ്ടുകൾക്കും കനത്ത നാശം സംഭവിച്ചിരുന്നു.
ഇവിടെയുള്ള പ്രധാന കൃഷി നെല്ലാണ്.താമരപ്പൂക്കൾ കയറ്റുമതിയും ഉണ്ട്.കേരളത്തിലെ ഗ്രാമങ്ങളിൽ
പൂച്ചവാലി എന്ന് കൂടെ അറിയപ്പെടുന്ന അമരന്തസ് ചെടികളുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഈ പാടശേഖരത്തിൽ എത്തുക തന്നെ വേണം.നെൽ വയലുകൾക്ക് അതിരു തിരിച്ചു കൊണ്ട് നിൽക്കുന്ന അമരന്തസ് ചെടികൾ കാറ്റിൽ ആടുന്നത് കാണാൻ നല്ല രസം തന്നെയാണ്.
കുട്ടനാടുമായി നല്ല സാമ്യമുള്ള പുഞ്ചക്കരി പാടം,നമ്മൾ നിൽക്കുന്നത് തിരുവനന്തപുരത്തു തന്നെയോ എന്നൊരു തോന്നൽ പോലും ഉണ്ടാക്കിയാലും തെറ്റ് പറയാനാകില്ല.
തടാകത്തിന്റെ തീരത്തുകൂടെ പതിയെ സഞ്ചരിച്ചാൽ കാക്കാമൂലയുടെ അടുത്തുള്ള വെള്ളായണി വ്യൂ പോയിന്റിൽ എത്തും.കായലിന്റെ മനോഹര ദൃശ്യങ്ങൾ നമുക്ക് ഇവിടെ നിന്നും ആസ്വദിക്കാൻ കഴിയും.
കണ്ണ് കലി അരുവിക്ക് കുറുകെ ഉള്ള കിരീടം പാലം ഇപ്പോഴും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നുണ്ട്.ടി വി സീരിയലുകൾ,കല്യാണം ആൽബം ഷൂട്ടിങ്ങുകൾ ഒക്കെ ഇവിടെ അരങ്ങേറുന്നുണ്ട് .റോഡിനു പലപ്പോഴായി വീതി കൂടുന്നുണ്ട്.കൂടുതൽ സഞ്ചാരികളും എത്തുന്നുണ്ട്.ഇങ്ങോട്ടേക്ക് ബസ് സർവീസും ഉണ്ട്.എന്നാലും സ്വന്തം വാഹനങ്ങളിൽ വരുന്നതാകും കൂടുതൽ ഉചിതം.അതുമല്ലെങ്കിൽ കാലു നീട്ടിവെച്ചു് അങ്ങട് നടക്കുക.പുഞ്ചക്കരി ഷാപ്പിൽ എത്താം.
നല്ല നാടൻ വിഭവങ്ങളുടെ കലവറയാണ് പുഞ്ചക്കരി ഷാപ്പ്.തിരുവനന്തപുരത്തിന്റെ നഗര വത്കരണമൊന്നും ഇവിടുത്തെ ബാംഗിക്ക് കളങ്കം ചാർത്തിയിട്ടില്ല എന്നതാണ് സത്യം.താമരപ്പൂക്കളും അമരാന്തസും പുഞ്ചക്കര ഷോപ്പും ..ആഹഹാ ...ഒരു ദിവസം ഇവിടെ തീരും ...നമ്മൾ പോലും അറിയാതെ ...