സൂര്യനെല്ലി.രാഷ്ട്രീയ കേരളത്തിന് ഒരിക്കലും മറക്കാൻ പറ്റാത്ത പേര്.ഈ പേര് കേൾക്കാത്ത മലയാളികൾ തന്നെ അപൂർവം.എന്നാൽ സൂര്യനെല്ലി എന്ന സൂര്യന്റെ നാട്ടിലേക്ക് ഒരു യാത്ര.
Sooryanelli |
പ്രഭാത - അസ്തമയ സൂര്യന്റെ നാടാണ് സൂര്യനെല്ലി.
എന്നാൽ നിബിഢവങ്ങൾ സൃഷ്‌ടിച്ച ഇരുളിൽ ആയിരുന്നു പണ്ട് ഈ പ്രദേശം.'സൂര്യൻ' 'ഇല്ല ' എന്നീപേരുകളിൽ നിന്നുമാണത്രെ സൂര്യനെല്ലി എന്നൊരു പേരുണ്ടായത്.
ഇടുക്കി സന്ദർശിക്കുന്ന കൂടുതൽ പേരും വാഗമണ്ണും മൂന്നാറും എത്തി മടങ്ങുമ്പോൾ സഞ്ചാരികളെ കാത്ത് യഥാർത്ഥ പറുദീസാ ഇവിടെ ഉറങ്ങുകയായിരുന്നു.
അങ്ങനെ ഇടുക്കി കാഴ്ചകളുടെ ആവേശം തലക്ക് പിടിച്ചവർ വാൽപ്പാറയും മസിനഗുടിയും മീശപ്പുലിമലയും കണ്ടു കഴിഞ്ഞു 1412 മീറ്റർ സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിലുള്ള സൂര്യനെല്ലിയിലേക്കും എത്തി.
അങ്ങനെ സൂര്യനെല്ലി സഞ്ചാരികൾക്കിടയിൽ പ്രശസ്തമായി.
Sooryanelli |
മൂന്നാറിൽ നിന്നും ഏകദേശം 40 കിലോമീറ്റെർ അകലെയാണ് ഈ പ്രദേശം.ചിന്നക്കനാലിനോട് ചേർന്ന് ദേവികുളത്തു ആണ് സൂര്യനെല്ലി.ആനയിറങ്ങൽ ഡാം സൂര്യനെല്ലിയുടെ വശ്യ സൗന്ദര്യമാണ്.പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന മലനിരകൾ ആയതിനാൽ ധാരാളം വെള്ളച്ചാട്ടങ്ങളും അപൂർവയിനം പൂക്കളും മൃഗങ്ങളും പക്ഷികളും ഇവിടെ ഉണ്ട്.
Sooryanelli |
എല്ലാറ്റിനും ഉപരിയായി ഹൈ റേഞ്ച് ജീവിതത്തിന്റെ മധുരവും കയ്പ്പും രുചിച്ചറിയുവാനുള്ള അവസരവും ഉണ്ട്.അടുത്തകാലത്തായി ധാരാളം ചെറുകിട റിസോർട്ടുകൾ നിർമിക്കപ്പെട്ട സൂര്യനെല്ലിയിൽ തണുപ്പും കോടയും കപ്പപ്പുഴുക്കും മുളകരച്ച ചമ്മന്തിയും കൂട്ടി ഭക്ഷണം കഴിക്കാൻ എത്തുന്നവരും ധാരാളമുണ്ട്.
Sooryanelli |
ഇടുക്കിയുടെ പതിവ് മുഖമായ മലയും മഴയും കോടയും വെള്ളച്ചാട്ടങ്ങളും കാടും ഒരു സ്ഥലത്തു ആസ്വദിക്കാൻ കഴിയും എന്നുള്ളതാണ് സൂര്യനെല്ലിയുടെ പ്രത്യേകത.തമിഴ് മലയാളം സംസാരിക്കുന്ന ജനങ്ങളാണ് ഇവിടെ അധിവസിക്കുന്നത്.
Sooryanelli |
പ്രഭാത - അസ്തമയ സൂര്യനെ കാണാൻ വേണ്ടി സൂര്യനെല്ലി മലമുകളിലേക്ക് എത്തുന്നവരും കുറവല്ല.ഇടുക്കിയിലെ മൂന്നാറും വാഗമണ്ണും എത്തി മടങ്ങുന്നവരോട്..നിങ്ങൾ വണ്ടി കുറച്ചു കൂടെ ഓടിക്കൂ..മറ്റൊരു സ്വർഗം നിങ്ങൾക്കായി കാത്തിരിക്കുന്നിവിടെ.