തേക്കടി യാത്രയും ബോട്ടിങ്ങും | Thekkadi Travel Idukki

thekkady
Thekkadi
തേക്കടി,കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട,ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഇടങ്ങളിൽ ഒന്ന്.ഇടുക്കി ജില്ലയിലെ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായിട്ട് വരുന്ന വനപ്രദേശത്തിനോട് ചേർന്നാണ് തേക്കടി സ്ഥിതി ചെയ്യുന്നത്.മുല്ലപ്പെരിയാർ ഡാം നിര്മിച്ചതിനു ശേഷം തേക്കടിയിൽ രൂപപ്പെട്ട തടാകമാണ് പ്രധാന ആകർഷണം.

Thekkadi


ഈ തടാകത്തിൽ ബോട്ടിങ്ങും നടക്കുന്നുണ്ട്.കുമളി ആണ് ഏറ്റവും അടുത്തുള്ള പട്ടണം.രാവിലെ ആറുമണി മുതൽ വൈകുന്നേരം 5 .30 വരെ ഇവിടെ പ്രവേശനം ഉണ്ടെങ്കിലും രാവിലെ സന്ദര്ശിക്കുന്നതാണ് കൂടുതൽ രസകരം.തടാകത്തിൽ നിന്നുയരുന്ന മഞ്ഞു അവിടമാകെ പടർന്നു കയറും.ഉടലാകെ തണുപ്പിൽ മുങ്ങി പ്രകൃതിയിലേക്ക് അലിഞ്ഞു ചേരും.

Thekkadi


ഫോട്ടോഗ്രാഫര്മാര്ക്ക് പറ്റിയ സ്ഥലം കൂടെയാണ് തേക്കടിയും അതിനോട് ചേർന്നുള്ള പ്രദേശവും.ലെൻസ് എങ്ങോട്ട് വെച്ചാലും അത് എല്ലാം മികച്ച ഫ്രെയിംസ് ആണ് നൽകുന്നത്.3 .30 വരെയാണ് ബോട്ടിങ്ങിനുള്ള സമയം.
തടാകത്തിലെ ബോട്ടിങ് യാത്രക്കാർക്ക് നല്ലൊരു അനുഭവം തന്നെയാണ്.തടാകത്തിൽ യാത്രയ്ക്ക് പോകുമ്പോൾ കരയിൽ വിശ്രമിക്കുന്ന വാഹങ്ങളുടെ ഗ്ലാസ്സുകൾ പൂർണമായും താഴ്ത്തി വെക്കണം.അല്ലെങ്കിൽ വാനര വിദ്വാന്മാർ ഉള്ളിലുള്ള വസ്തുക്കൾ കൊണ്ട് പോകും.

Thekkadi

തണുത്ത മഞ്ഞുയരുന്ന തടാകത്തിലൂടെ യാത്ര ചെയ്യുമ്പോൾ തടാകത്തിൽ നിന്നും വെള്ളം കുടിക്കുന്ന,ഭക്ഷണം തേടുന്ന ആനക്കൂട്ടങ്ങളെയും കാട്ടുപോത്തടക്കമുള്ള മറ്റു മൃഗങ്ങളെയും കാണാൻ കഴിയും .പെരിയാർ ആണ് ഇവിടെ തടാകമായി രൂപം കൊണ്ടത്.മുല്ലപ്പെരിയാർ ഡാം നിർമിച്ചതോടെയാണ് ഈ തടാകം ഇവിടെ രൂപപ്പെട്ടത്.പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ കൂടെ വാഹന യാത്രയ്ക്കും സൗകര്യമുണ്ട്.കാട്ടുപന്നികളും മാനുകളും അപൂർവമായി ആനയും കടുവയുമൊക്കെ ഈ യാത്രയിൽ സഞ്ചാരികൾക്ക് മുന്നിലേക്ക് എത്താറുണ്ട്.

Thekkadi


പെരിയാർ വന്യജീവി സങ്കേതത്തിന്റെ ആകെ വിസ്തീർണം 925 ചതുരശ്ര കിലോമീറ്റർ ആണ്.തമിഴ്‌നാടിന്റെ മലനിരകളിൽ ആണ് അതിൽ ഭൂരിഭാഗവും.ഇടുക്കിയുടെ ടൂറിസം സാദ്ധ്യതകൾ മുന്നിൽകണ്ട് ആരംഭിച്ച ധാരാളം ചെറുതും വലുതുമായ റിസോർട്ടുകൾ സമീപ പ്രദേശങ്ങളിലായി ഉണ്ട്.പെരിയാർ വന്യജീവി സങ്കേതത്തിന്റെ മുഴുവൻ ഭംഗിയും ആസ്വദിക്കണമെങ്കിൽ തേക്കടിയിലെ ബോട്ട് യാത്ര തീർച്ചയായും ചെയ്തിരിക്കണം.

Previous Post Next Post