Valayar Dam |
ജലസേചന പദ്ധതികൾക്കായാണ് അണക്കെട്ടുകൾ നിർമ്മിക്കുന്നത് എങ്കിലും ഇവ സന്ദർശകരിൽ കൗതുകം ജനിപ്പിക്കുക വഴി ഒരു സഞ്ചാര കേന്ദ്രമായി മാറുകയാണ് പതിവ്.
കേരളത്തിലെ എല്ലാ അണക്കെട്ടുകളും തന്റെ പ്രകൃതിദത്ത സൗന്ദര്യത്തെ കൈവെടിയാതെ തലയുയർത്തി നിൽക്കുന്നവയാണ്..
പച്ചപ്പ് നിറഞ്ഞ നിബിഢ വനങ്ങൾ, മലകൾ, പൂന്തോട്ടങ്ങൾ....ഇവയാൽ ചുറ്റപ്പെട്ടതായിരിക്കും ഒട്ടുമിക്ക അണക്കെട്ടുകളും....
ഇതിലൊന്നും ഒരു കോട്ടവും വരുത്താതെ പാലക്കാടിന്റെ മണ്ണിൽ തലയുയർത്തി നിൽക്കുന്ന അതി ലാവണ്യവതിയായ അണക്കെട്ടാണ് വാളയാർ അണക്കെട്ട്..
പാലക്കാട് കോയമ്പത്തൂർ ദേശീയപാത 47 ൽ(NH 47), പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാളയാറിൽ ആണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ വാളയാർ നദിയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന അതി മനോഹരമായ സൃഷ്ടിയാണിവൾ..
പാലക്കാട് ജലസേചന പദ്ധതിയുടെ ഭാഗമായി 1953ൽ നിർമ്മാണം തുടങ്ങുകയും 1956 ൽ പൂർത്തിയായിക്കയും ചെയ്ത അണക്കെട്ടാണിത്....എന്നാൽ 1964 ൽ ആണ് പ്രവർത്തനം ആരംഭിച്ചത്..
പാലക്കാടിന്റെ ജലസേചനത്തിൽ വളരെയധികം പങ്കുവഹിക്കുന്ന അണക്കെട്ട് കൂടിയാണ് വാളയാർ അണക്കെട്ട്.. മലബാർ സിമന്റ്സ് തുടങ്ങിയ വലിയ വലിയ വ്യവസായ സ്ഥാപനങ്ങൾ ദൈനംദിന ജലലഭ്യതയ്ക്കായി വാളയാർ അണക്കെട്ടിനെയാണ് ആശ്രയിക്കുന്നത്..
20.42 മീറ്റർ ഉയരവും 1478 മീറ്റർ വ്യാപ്തിയുമുള്ള സുന്ദരിയാണിവൾ.
18.4 ദശലക്ഷം ക്യൂബിക് മീറ്റർ ജലമാണ് അണക്കെട്ടിന്റെ കോൾത്രാണി..
അണക്കെട്ടിന്റെ അടുത്ത് തന്നെയായി ജയപ്രകാശ് നാരായൺ മാൻ പാർക്ക് ഉണ്ട്..120 ഏക്കറിൽ പരന്നു കിടക്കുന്ന വനത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന പാർക്കാണിത്.. ഇവിടെ ധാരാളംവിവിധ ഇനത്തിൽ പെട്ട മാനുകൾ ഉണ്ടായിരുന്നു.. അതിനാൽ തന്നെ ഇതൊരു സഫാരി പാർക്ക് ആക്കാൻ ഉദ്ദേശ്ശിച്ചിരുന്നു...ഇവിടെ ട്രക്കിങ് ആന സഫാരി തുടങ്ങിയവ മുൻപേ തൊട്ട് തന്നെ ഉണ്ട്...
|
വനം വന്യജീവി സംരക്ഷണത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി 2014 ഫെബ്രുവരിയില്‍ ദേശീയ മൃഗശാല അതോറിറ്റി പാര്‍ക്കിന്റെ പ്രവര്‍ത്തനാനുമതി നിഷേധിച്ചു...അതോടെ സന്ദർശകർ ഇല്ലാതെ ആവുകയും പാർക്കിന്റെ ഗതി കൂടുതൽ വഷളാവുകയും ചെയ്തു.. മാനുകളെ സംരക്ഷിക്കാനായി കെട്ടിയിരുന്ന വേലികൾ ആനകൾ നശിപ്പിച്ചു അതിനു ശേഷം ചെന്നായ പുലി തുടങ്ങിയവയുടെ ആക്രമണത്താൽ വളരെയധികം മാനുകൾ ഇല്ലാതാവുകയും ചെയ്തു..
|
ഇപ്പോൾ അവശേഷിക്കുന്ന മാനുകളെ നോക്കാനും സംരക്ഷിക്കാനുമുള്ള തത്രപ്പാടിലാണ് പാർക്ക് അധികൃതർ...ഒരിക്കൽ വിസ്മയലോകമായിരുന്ന മാൻ പാർക്ക് ഇന്ന് ദാരുണാവസ്ഥയിലാണ്.
കാട്ടിൽ വളരേണ്ട ഇത്തരം ജീവികളെ കൂട്ടിലിട്ട് വളർത്തിയാലുണ്ടാകുന്ന പ്രശ്‌നങ്ങളാണിതെന്നും ഇതൊരു പാഠമായിരിക്കണമെന്നും ഗവേഷകർ പറയുകയുണ്ടായി..
എന്തായാലും വാളയാർ അണക്കെട്ടിന്റെ കൂടെ പാർക്ക് കൂടി കാണാം എന്ന മോഹത്തോടെ എത്തിയിരുന്നവർക്ക് ഇതൊരു സങ്കടകരമായ കാഴ്ച്ചയായി മാറി..
പക്ഷെ.. വാളയാർ അണക്കെട്ടിന്റെയും ചുറ്റുമുള്ള പ്രകൃതിയുടെയും വശ്യമനോഹാരിത സന്ദർശ്ശകർക്ക് എന്നും വിസ്മയാനുഭൂതിയാണ്..
പാലക്കാട് ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ...