കറുപ്പ് അഥവാ ഒപ്പിയത്തിൻ്റെ ചരിത്രം HISTORY OF OPIUM

കറുപ്പ് അഥവാ ഒപ്പിയത്തിൻ്റെ ചരിത്രം HISTORY OF OPIUM

മയക്കുമരുന്നുകളുടെ രാജാവ്..!!!

ഇന്നോളം മനുഷ്യൻ കണ്ടു പിടിച്ച മയക്കുമരുന്നുകളിൽ എറ്റവും ശക്തനും വ്യാപക ഉപയോഗത്തിലുള്ളവനുമാണ് ഓപ്പിയം എന്ന കറുപ്പ്.കറുപ്പിനെ മയക്കുമരുന്നുകളിലെ രാജാവ് എന്നറിയപ്പെടുന്നു.
വിഷപാമ്പുകളിൽ രാജവെമ്പലായേ പോലേ.നമ്മുടെ കാബേജിന്റെ വർഗ്ഗത്തിൽപ്പെട്ട ചെടിയാണ് ഓപ്പിയം പോപ്പി എന്ന വിഷച്ചെടി.
വൈറ്റ് പോപ്പി എന്നും അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം പപ്പാവർ സോമ്നിഫറം എന്നാണ്.
opium
മയക്കുമരുന്നായും ചികിൽസക്കും ഉപയോഗിക്കുന്ന മോർഫിനും ഹെറോയിന്നും എല്ലാം ഈ ചെടിയിൽ നിന്നും വേർത്തിരിച്ചെടുക്കുന്നതാണ് .
ഇന്ന് ലോകത്തിന്റെ ഒട്ടുമിക്ക ഭാഗത്തും പോപ്പിച്ചെടിക്കൾ കൃഷി ചെയ്യപ്പെടുന്നു.
ഇന്ത്യയിൽ കൃഷിക്കായ് ലൈസൻസ് വേണ്ടത് പോപ്പി ക്കാണ്.
മരുന്നുണ്ടാക്കാനായി അമേരിക്ക ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയുന്ന കറുപ്പിന്റെ അളവ് എകദേശം അറുപതിനായിരം ടൺ അണ്. ഇന്ത്യയിൽ മധ്യപ്രദേശിൽ ആണ് പ്രധാനമായും കറുപ്പ് കൃഷി ചെയ്യുന്നത്.
ചെടി നട്ട് 80 ദിവസം കഴിയുമ്പോൾ പൂക്കാൻ തുടങ്ങും.2 - 3 ദിവസം കഴിയുമ്പോൾ അവയുടെ ഇതൾ കൊഴിയും.
കായ് മൂപ്പെത്താൻ 10-15 ദിവസം എടുക്കും.കായുടെ പുറംതൊലിയിൽ മുറിവുണ്ടാകി കറ എടുക്കുന്നു, ഈ കറയാണ് കറുപ്പ്.കറുപ്പു കൃഷി വളരെയേറേ വൈദഗ്ധ്യം വേണ്ട ജോലിയാണ്.പ്രത്യേകിച്ച് കറുപ്പ് വേർത്തിരിച്ചെടുക്കൽ.
ഗ്രീക്ക് ഭാഷയിൽ ഓപ്പിയം എന്ന വാക്കിന്റെ അർഥം പഴചാറ് എന്നാണ്.
കറുപ്പിന് കറുപ്പ് കലർന്ന തവിട്ട് നിറമാണുള്ളത്. കുഴമ്പു രൂപത്തിൽ വേർതിരിച്ചെടുക്കുന്ന ഇതിന് അസാധാരണമായ ഗന്ധമാണ്.
കുറഞ്ഞ അളവിൽ അകത്ത് ചെന്നാൽ ഇത് ഉത്തേജനം ഉണ്ടാക്കുന്നു.
അളവ് കൂടിയാൽ ഉറക്കം തൂങ്ങും.
2 ഗ്രാമിൽ കൂടിയാൽ മരണം ഫലം.

opium
കഴിച്ചു തുടങ്ങിയാൽ മനുഷ്യൻ അതിന് അടിമയായിത്തീരുന്നൂ.ചരിത്രാതീതകാലം മുതലേ ലഹരിക്കും വേദന ശമിപ്പിക്കുന്നതിനും കറുപ്പ് ഉപയോഗിച്ചിരുന്നു.
ആയിരം വർഷം പഴക്കമുള്ള സുമേറിയയിലേ കളിമൺ ഫലകങ്ങളിൽ ഓപ്പിയം കൃഷിയേ പറ്റി പരാമർശിക്കുന്നുണ്ട്.
പണ്ട് ഈജിപ്തിലും റോമിലും യുദ്ധതിന്ന് പോകുന്ന പട്ടാളക്കാർക്ക് കറുപ്പ് കൊടുക്കുന്ന പതിവുണ്ടായിരുന്നു.മരണഭയം ഇല്ലാതെ യുദ്ധം ചെയ്യാൻ!!!
ഒരു കാലത്ത് കറുപ്പ് നേരിട്ട് വേദനസംഹാരിയായി നല്കിയിരുന്നു..
ഈ ഔഷധ പ്രയോഗം പലരേയും കറുപ്പിന് അടിമകളാക്കിത്തീർത്തു.
ഇന്ന് നേരിട്ട് കൊടുക്കാതെ കറുപ്പിൽ നിന്നും വേർത്തിരിചെടുക്കുന്ന മോർഫിനും മറ്റും നിയന്ത്രിത അളവിലാണ് കൊടുക്കുന്നത്.
കറുപ്പിന്റെ അമിത ഉപയോഗം കുറക്കാൻ രാഷ്ട്രങ്ങൾ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്.
പണ്ട് ചൈനയിൽ കറുപ്പ് തിന്നുന്നവർക്കായി പ്രത്യക കറുപ്പുശാലകളുണ്ടായിരുന്നൂ.
ഓപ്പിയം ഡെൻ എന്ന് ഇതറിയപ്പെട്ടു. നിലത്ത് കിടന്നായിരുന്നു തീറ്റ.
അതുപോലേ കറുപ്പ് വലിക്കുകയും ചെയ്തിരുന്നൂ. 1853 ൽ ഫ്രഞ്ചുകാരനായ ചാൾസ് ഗബ്രിയൽ പ്രവാസ് ആണ് ദ്വാരമുള്ള സൂചി ഉപയോഗിച്ചുള്ള കുത്തിവെപ്പ് വിദ്യ കണ്ടു പിടിച്ചത്.1855 ൽ അലക്സാണ്ടർ വുഡ്സ് എന്ന ശാസ്ത്രജൻ ഈ വിദ്യ വഴി കറുപ്പ് ശരീരത്തിൽ കുത്തി വയ്ക്കാമെന്ന് കണ്ടു പിടിച്ചു.
ഇതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഭാര്യ ഇതിന് അടിമ ആയിത്തീർന്നു.
കറുപ്പ് കുത്തിവെപ്പും വലിയുമായി ഒരുപാട് അളുകൾ നാശത്തിന്റെ പടുകൂഴിയിൽ വീണു.
ചരിത്ര പ്രസിദ്ധമായ കറുപ്പ് യുദ്ധം ബ്രിട്ടനും ചൈനയും തമ്മിലായിരുന്നു.
കറുപ്പ് തീന്നുന്ന ദൂശീലം വർധിച്ചപ്പോൾ1729 ൽ ചൈന കറൂപ്പിന്റെ ഇറക്കുമതി നിരോധിച്ചു.
പക്ഷേ ബ്രിട്ടൻ ഇത് അവഗണിച്ച് കറുപ്പ് ഇറക്കൂമതി തുടർന്നു ഇതാണ് പീന്നീട് 1839 മുതൽ 1842 വരേ നീണ്ടു നിന്ന കറുപ്പ് യുദ്ധം.യുദ്ധവസാനം ചൈനക്ക് ബ്രിട്ടനോട് സന്ധി ചെയെണ്ടതായി വന്നു.

opium

ഇന്ന് പോപ്പികൃഷിയുടെ പേരിൽ കുപ്രസിദ്ധി ഉള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ.
അവിടുത്തെ കൃഷി നിയന്ത്രിക്കുന്നതും അതിൽ നിന്നുള്ള ഭീമമായ വരുമാനം ഉപയോഗപ്പെടുത്തുന്നത് താലിബാനും മറ്റ് ഭീകര സംഘടനകളുമാണ്.
രണ്ടാം ലോകമഹായുദ്ധാനന്തരം ഇസ്രായേൽ അഫ്ഗാനിസ്ഥാനിൽ നിന്നും കറുപ്പ് ജർമ്മനിയിൽ എത്തിച്ചിരുന്നതായ് പറയപ്പെടുന്നൂ.
ജർമ്മൻകാർ തങ്ങളെ പീഡിപ്പിച്ചതിന് പകരമായി ജർമ്മനിയുടെ യുവതലമുറയേ തകർക്കുക എന്ന ഉദ്ദേശമായിരുന്നത്രേ ഇതിന് പീന്നിൽ.
ഇന്നും ലോകത്തിൽ ആയിരങ്ങളാണ് ഈ വിപത്തിന്റെ നീരാളി പിടിത്തതിൽ കഴിയുന്നത്.
പക്ഷെ കാൻസർ പോലുള്ള രോഗം ഉള്ളവരിൽ മറ്റു വേദന സംഹാരികൾ ഒന്നും ഫലിക്കാതെ വരുമ്പോൾ കറുപ്പ് കൊടുത്തു മയക്കി കിടത്താറുണ്ട് ...
കടപ്പാട്:
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.