Varkkala |
പഞ്ചരമണലിന്റെ തീരമാണ് വർക്കല.തിരുവനന്തപുരം ജില്ലയിൽ വർക്കല നഗരത്തോട് ചേർന്ന് അറബിക്കടലിന്റെ ആലിംഗനം ഏറ്റുവാങ്ങി വർക്കല സഞ്ചാരികളെ കാത്ത് ഇരിക്കുകയാണ്.വെള്ളമണൽ വിരിച്ച ശാന്തമായ കടലോരമാണ് വർക്കലയെ വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിൽ അടയാളപ്പെടുത്തിയത്.2019 ൽ ലോകത്തിലെ ഏറ്റവും അതിശയകരമായ രണ്ടാമത്തെ ക്ലിഫ് ബീച്ചായി വർക്കല ബീച്ച് തിരഞ്ഞെടുക്കപ്പെട്ടു.
|
പാപനാശംഎന്ന മുഖ്യബീച്ച് മതപരമായും ഏറെ പ്രാധാന്യമര്ഹിക്കുന്നുണ്ട് പാപനാശം എന്ന വാക്കിന്റെ അർഥം പാപങ്ങൾ കഴുകുക എന്നാണ്ഈ തീരത്തിലെ വെള്ളത്തിൽ മുങ്ങി നിവർന്നാൽ പാപങ്ങൾ കഴുകി ആത്മാവ് ശുദ്ധി ആക്കപ്പെടും എന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.
കടലിനെ സംരക്ഷിക്കാം എന്നത് പോലെ വെള്ളമണൽ വിരിച്ച തീരത്തിന് സമാന്തരമായി ചെങ്കല്ലിന്റെ നീണ്ട കുന്നു കാണാം.വർക്കല ബ്ലാക്ക് ബീച്ച്, ഒഡയം ബീച്ച്, കപ്പിൽ ബീച്ച്, അലിരാക്കം ക്ലിഫ് ബീച്ച് എന്നിവയും വർക്കല ബീച്ചിന്റെ പലഭാഗങ്ങളിലായി ഉണ്ട്.
നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്നും രക്ഷപെടാൻ കൊതിക്കുന്നവർക്ക് മികച്ചൊരു സ്ഥലം ആണ് വർക്കല.തെങ്ങുകൾ അതിരു തീർക്കുന്ന പാതയാണ് വർക്കല ബീച്ചിലേക്ക്.
വർക്കല ഫോർമേഷൻ എന്ന പേരിൽ അറിയപ്പെടുന്ന ചെങ്കൽ കുന്നുകൾ കേരളത്തിൽ മറ്റെവിടെയും കാണാൻ ഇല്ല.ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ അടയാളപ്പെടുത്തിയ ഭൂമിശാസ്ത്ര സ്മാരകങ്ങളാണ് ഈ കുന്നുകൾ.പ്രകൃതിദത്ത നീരുറവകൾ ധാരാളം ഈ കുന്നുകളിൽ നിന്നും പുറപ്പെടുന്നു.അവയിൽ ഔഷധമൂല്യവും അപൂർവയിനം മിനറൽസും ഉണ്ടെന്നും കരുതപ്പെടുന്നു.ധാരാളം ആൾക്കാർ രോഗശാന്തിക്കായി ഈ നീരുറവകളിലും സ്നാനം ചെയ്യുന്നു.കുന്നിന്റെ മുകൾ ഭാഗത്തു സഞ്ചാരികൾക്ക് നടക്കാനുള്ള നടപ്പാതയും ഒരുക്കിയിട്ടുണ്ട്.
തലസ്ഥാന നഗരമായ തിരുവനന്തപുരത്തു നിന്നും 39 കിലോമീറ്ററും കൊല്ലത്തുനിന്നും 28 കിലോമീറ്ററും ആണ് ദൂരം.തിരുവനന്തപുരം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.2000 വർഷത്തെ പഴക്കം പറയപ്പെടുന്ന ജനാർദ്ദന സ്വാമി ക്ഷേത്രം ആറാട്ട് എന്ന പേരിൽ ഉത്സവത്തിനും പ്രശസ്തമാണ്.
സഞ്ചാരികൾക്ക് നടക്കാനുള്ള നടപ്പാതയും അതിനോട് ചേർന്ന് ഹോട്ടലുകളും കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളും ഉണ്ട് .
വർക്കല ബീച്ച് മലഞ്ചെരിവിന്റെ മനോഹരമായ കാഴ്ച കണ്ടു കൊണ്ട്
ബോട്ട് സവാരി, പാരാസെയിലിംഗ്, ജെറ്റിംഗ്, കുതിരസവാരി തുടങ്ങിയ സാഹസിക വിനോദ പരിപാടികൾ നടത്താനുള്ള സൗകര്യവും വർക്കല ബീച്ചിലുണ്ട്. റെസ്റ്റോറന്റുകളും കഫേകളും ഉണ്ട്; മദ്യം വിളമ്പുന്നില്ല.
വർക്കല -ശിവഗിരി റയിൽവെ സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റെർ മാത്രം അകലം.