സർവയലൻസ് ക്യാപിറ്റലിസവും കേരളത്തിലെ കാൾ ഡാറ്റ വിവാദവും!

സർവയലൻസ് ക്യാപിറ്റലിസവും കേരളത്തിലെ കാൾ ഡാറ്റ വിവാദവും |Surveillance capitalism and the call data controversy in Kerala.pinarayi vijayan covid19
Surveillance capitalism


സാങ്കേതിക നേട്ടങ്ങളുടെ കൊടുമുടിയിൽ കയറിയിരുന്നു യാഥാർഥ്യങ്ങളെ നോക്കി പല്ലിളിച്ചു കാണിച്ചുകൊണ്ടിരുന്ന മനുഷ്യനെ കോവിഡ് വലിച്ചു താഴെ ഇറക്കി.ഇതേ സാഹചര്യങ്ങളിൽ തന്നെയാണ് സർവയലൻസ് ക്യാപിറ്റലിസം ലോക രാഷ്ട്രീയത്തിൽ പിടി മുറുക്കുന്നത്. 

ജോർജ് ഓവൽ ന്റെ 1984 എന്ന ബുക്കിൽ thought police (ചിന്ത പോലീസ്)എന്നൊരു പരാമർശമുണ്ട്. രാഷ്ട്രം, പ്രസ്ഥാനം എന്നിവയ്ക്ക് ഹാനികരമാവുന്ന ആളുകളുടെ ചിന്തയെ നിരീക്ഷിക്കുക എന്നതാണ് അവരുടെ ദൗത്യം. 

ഹിറ്റ്ലറിൻറെ കാലത്ത് ജർമ്മനിയിലെ ജനങ്ങൾക്കിടയിൽ ഗസ്സപ്പെ(Gestapo) എന്ന പേരിലുണ്ടായിരുന്ന രഹസ്യപൊലീസ് ചെയ്തു കൊണ്ടിരുന്നതും അതേ പണിയായിരുന്നു.നാസികൾക്കോ, ഹിറ്റ്ലറിനോ എതിരായി ചിന്തിക്കുന്നവരെ, പ്രവർത്തിക്കുന്നവരെ കണ്ടെത്തി കൊന്നൊടുക്കി. 
അതായത് വ്യക്തികളുടെ സാമൂഹിക ചുറ്റുപാടിന്റെ നിരീക്ഷണവും അതിനെത്തുടർന്നുള്ള നിയന്ത്രണ-മേൽനോട്ടവുമാണ് സർവയലൻസ് ക്യാപിറ്റലിസം  മുന്നോട്ട് വെക്കുന്നത്. 




കോവിഡ്,  ഭരണകൂടങ്ങൾക്ക് നല്ലൊരു മറയാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് ജനാധിപത്യപരമായി തന്നെ ജനവിരുദ്ധം ആകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ദേശദ്രോഹവും  രാജ്യസുരക്ഷയും പോലെ അതീവപ്രാധാന്യമുള്ള കേസുകളിൽ നിയമപരമായി കൈകാര്യം ചെയ്തിരുന്ന വ്യക്തികളുടെ കാൾ ഡാറ്റ (Call Data Records) ഇനി കൊറോണ പോസിറ്റീവ് ആയാലും പരിശോധിക്കപ്പെടും എന്ന തീരുമാനത്തിലേക്ക് കേരളാ സർക്കാർ എത്തുകയാണ്.കൊറോണ പോസിറ്റീവ് ആകുന്നവർ സമ്പർക്കം വെളിപ്പെടുത്തുന്നില്ല എന്നതാണ് സർക്കാരിന്റെ പ്രധാന പ്രശ്നം. അതായത് പൊതുജനത്തിനും ഭരണകൂടത്തിനും നടുവിൽ വിശ്വാസ തകർച്ച സംഭവിച്ചിരിക്കുന്നു.

കോവിഡ് പ്രതിരോധം പോലീസിനെ ഏൽപ്പിച്ചതോടെ   രോഗ പ്രതിരോധം ക്രമസമാധാന പ്രശ്നമായി മാറി.ഡോക്ടർമാരേക്കാളും ആരോഗ്യപ്രവർത്തകരെക്കാളും അധികാരം പോലീസിനായി. അതോട് കൂടെ പോലീസ് പതിവ് സ്വഭാവത്തിലേക്കും മാറി. 

  • ഒരാൾ കുറ്റവാളിയായി സംശയിക്കപ്പെടുന്നുണ്ടെങ്കിൽ 
  • അയാൾക്ക് ആപത്ത് വരുന്നുണ്ട് എങ്കിൽ 
  • അയാൾ മൂലം മറ്റൊരാൾക്ക്‌ ആപത്ത് സംഭവിക്കുന്നുണ്ട് എങ്കിൽ.. 
  അയാളുടെ അറിവോട് കൂടെ കാൾ ഡാറ്റ സർക്കാരിന് എടുക്കാം. 
  • രാജ്യ സുരക്ഷ 
  • സാമ്പത്തിക കുറ്റകൃത്യങ്ങൾ 
  • ഭീകരവിരുദ്ധ നിയമം  എന്നിവ ചുമത്തപ്പെടുന്ന സാഹചര്യങ്ങളിൽ DIG റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആഭ്യന്തര സെക്രട്ടറിയോട്  അനുമതിക്കായി അപേക്ഷിക്കണം. 
ആഭ്യന്തര സെക്രട്ടറി അംഗീകാരം നൽകിയാൽ ചീഫ് സെക്രട്ടറിയും നിയമ -പൊതുഭരണ സെക്രട്ടറിയും നിയമ വിധേയമായി അതിനുള്ള സാധുത അന്വേഷിച്ചു അംഗീകാരം നൽകുകയോ നിരാകരിക്കുകയോ ചെയ്യാം.

സ്വകാര്യത വിലയേറിയ പൗരാവകാശമാണെന്നും ചില സമയങ്ങളിൽ മൗലികാവശത്തിന്റെ സ്വഭാവം അത് കൈവരിക്കുന്നുണ്ടെന്നും 2017 ലെ പുട്ടസ്വാമി കേസ് വിധിന്യായത്തിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.മൗലികാവകാശത്തിന്റെ പരിധിയിൽ സ്വകാര്യത കടന്ന് വരുന്നത് സാഹചര്യങ്ങളെ അപേക്ഷിച്ചിരിക്കും എന്നും കോടതി വ്യക്തമാക്കി. 

ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് ലെ 5 ആം വകുപ്പ് സൂചിപ്പിക്കുന്നതും ടെലിഫോൺ രേഖകളുടെ സർക്കാർ പരിശോധനയെ കുറിച്ചാണ്. 

അതായത് ഇന്ത്യയിൽ സ്വകാര്യത നിയമങ്ങൾക്ക് ഒരു കുറവുമില്ല. നിയമം എതിർക്കുമ്പോഴും പൊതുജനങ്ങളിൽ നിന്നും വ്യാപകമായ എതിർപ്പുള്ളപ്പോഴും ഒരു സർക്കാർ കാൾ ഡാറ്റ എന്ന സ്വകാര്യത വിഷയത്തിലേക്ക് കടക്കുന്നതിലെ ആശങ്കകൾ ചെറുതല്ല. 
അടിമുടി നിയമവിരുദ്ധമായ ഒരു കൃത്യത്തെ ജീവൻ രക്ഷിക്കാനുള്ള അടിയന്തര പോം വഴി എന്ന മാതൃകയിൽ സർക്കാർ അവതരിപ്പിക്കുകയാണ്.

രോഗ നിയന്ത്രണത്തിന് സാധ്യമാവുന്ന സാങ്കേതിക വിദ്യ എന്ന നിലയിലാണ് സർക്കാർ ആദ്യം ഫോൺചോർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ വ്യാപകമായ എതിർപ്പും കോടതിയിൽ ഹർജികളും വന്നതോടെ ടവർ ലൊക്കേഷൻ മാത്രമാണ് എടുക്കുന്നത് എന്ന് സർക്കാർ കോടതിയിൽ  പറഞ്ഞു. സേവന ദാതാക്കളോട്  നിന്നും വേണ്ട ഡാറ്റയ്ക്കായി നിർദേശം നൽകാൻ A. DGP മാർക്ക് DGP നിർദ്ദേശം നൽകുകയും ചെയ്തു. 

എന്നാൽ ദിവസവും 2000 നടുത്തു രോഗികളും അതിന്റെ എത്രയോ മടങ്ങ് നിരീക്ഷണത്തിലുള്ളവരും ഉള്ള കേരളത്തിൽ എങ്ങനെയാണ് ടവർ ലൊക്കേഷൻ പഠനം സാധ്യമാകുന്നത് എന്ന ചോദ്യത്തിന് മറുപടിയില്ല. 

ഒരു വ്യക്തി നിശ്ചിത സമയത്ത് ആ ടവർ പരിധിയിൽ ഉണ്ടായിരുന്നു, എന്നല്ലാതെ ആ വ്യക്തിക്ക് /ഹാൻഡ്സെറ്റ് പരിധിയിൽ കോവിഡ് പകരാവുന്ന അകലത്തിൽ ആരൊക്കെ ഉണ്ടായിരുന്നു എന്ന് കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യയൊന്നും നിലവിലില്ല.ഗൂഗിളിന്റെ പോലും കോൺടാക്ട് ട്രേസിങ് ആപ്പ് വൻ പരാജയമായിരുന്നു എന്നും ഓർക്കണം. 

നിലവിൽ രോഗബാധിതനിൽ നിന്നും അറിയാനാവുന്ന പ്രാഥമിക വിവരങ്ങൾ എന്നതിനപ്പുറം കാൾ ഡാറ്റയും,രോഗ നിർണയവും, നിയന്ത്രണവും എങ്ങനെ ഒത്തു പോകുന്നു എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം സർക്കാർ നൽകുന്നില്ല. പകരം സ്വകാര്യത വേണോ ജീവൻ വേണോ എന്ന മറുചോദ്യം ഉയർത്തുന്നു. 
ഇവിടെയാണ് പൊതു അടിയന്തിരാവസ്ഥയും ആരോഗ്യ അടിയന്തിരാവസ്ഥയും ഒന്നിക്കുന്നത്. 

കേരളത്തിൽ വളരെ കുറവ് രോഗികളും അവരുടെ റൂട്ട്മാപ് സൃഷ്ടിക്കുന്നത് ബുദ്ധിമുട്ടുമായിരുന്ന ആദ്യകാല സാഹചര്യങ്ങളിൽ ആണ് സർക്കാർ കാൾ ഡാറ്റ ശേഖരണം എന്ന തീരുമാനം എടുത്തിരുന്നത് എങ്കിൽ കുറച്ചുകൂടെ യാഥാർഥ്യം അതിൽ ഉണ്ടായിരുന്നു. 

 ഇപ്പോൾ രണ്ടായിരത്തോളം പേരുടെ ഡാറ്റ അടുത്ത ദിവസം അത് വീണ്ടും വർധിക്കും. ഡാറ്റയുടെ  വലുപ്പം കൂടുന്നതിനനുസരിച്ചു ഡാറ്റയുടെ സൂഷ്മത നഷ്ടപ്പെടും, മൂല്യം കുറയും. ഡാറ്റ അനാലിസിസും കൈകാര്യം ചെയ്യുന്നതും ലോക്കൽ പോലീസ് അടക്കമുള്ളവർ ആകും. വ്യക്തിഗത വിവരങ്ങളുടെ മുതലെടുപ്പും യഥേഷ്ട്ടം നടക്കും.

photo :indian express

പൊലീസിന് കൂടുതൽ അധികാര പരിധി തുറന്ന് കൊടുക്കപ്പെടും. അത് ഭാവിയിൽ സ്റ്റേറ്റിനും പോലീസിനും സാധാ പൗരനെതിരെ തിരിയുന്നതിനു വലിയൊരു ഹേതുവായി മാറും. 

ആരോഗ്യസേതുവിന്റെ തുടക്കത്തിൽ നേരിട്ട അതേ പ്രശ്ങ്ങളാണ് കാൾ ഡാറ്റ ശേഖരണത്തിലും നടക്കുന്നത്. സ്മാർട്ഫോണില്ലാത്തവന്റെ ആരോഗ്യം കേന്ദ്രം പരിഗണിക്കുന്നത് പോലുമില്ല എന്ന അവസ്ഥ.ആകെയുള്ള ആശ്വാസം ഡാറ്റ സ്വകാര്യമേഖലയിലേക്ക് കൈമാറ്റപ്പെടുന്നില്ല എന്നത് മാത്രം. 

കോവിഡിന്റെ തുടക്കത്തിലേ സ്പ്രിങ്ക്ലർ ഇടപാട് വിവാദമായതിനു ശേഷം സർക്കാർ എടുക്കുന്ന കാൾ ഡാറ്റ നിലപാടിനും മാനങ്ങൾ ഉണ്ടെന്നു കരുതേണ്ടി വരും.അല്ലെങ്കിൽ പഠനം എങ്ങനെയാണ്..? 
എങ്ങനെയാണ് കാൾ ഡാറ്റയും രോഗ നിയന്ത്രണവും ഒത്തുപോകുന്നത് എന്നീ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി സർക്കാർ നൽകണം. 

 അമേരിക്കൻ തിരഞ്ഞെടുപ്പിനെ കംബ്രിഡ്ജ് അനാലിറ്റിക്ക സ്വാധീനിച്ചതുപോലെ കേരളത്തിലെ തിരഞ്ഞെടുപ്പുകൾ സ്വാധീനിക്കപ്പെടും എന്ന് പറയുന്നില്ല. എന്നാൽ കാൾ ഡാറ്റ അടക്കമുള്ള ഡാറ്റ ഗ്രൂപ്പുകളെ ടാർഗറ്റ്  ഇലക്ഷൻ ക്യാമ്പയിനുകളിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നത് ഇന്ത്യയിൽ BJP ഫലപ്രദമായി തെളിയിച്ചതാണ്. 

ഡാറ്റ അനാലിസിസ് നടത്തുന്ന പൊലീസുകാരെ സ്വഭാവ പരിശീലനത്തിന് വിടും എന്ന വാഗ്ദാനത്തിൽ പഴയൊരു പഴഞ്ചൊല്ല് മാത്രം "തേങ്ങ എത്ര അരച്ചാലും കറി താളല്ലേ "

വ്യക്തിഗത സഞ്ചാരത്തിന്റെ ഡാറ്റക്ക് പകരം ആൾക്കൂട്ടത്തിന്റെ/സമൂഹത്തിന്റെ  സഞ്ചാര ഡാറ്റ കൂടുതൽ ഉപകരിക്കപ്പെടും എന്ന് ഡാറ്റ സയൻസ് വിദഗ്ദർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പറയുന്നു. 

നമ്മൾ നിരീക്ഷിക്കപ്പെടാൻ നമുക്ക് താത്പര്യമില്ല. നമ്മുടെ സ്വകാര്യതയിലേക്ക് മറ്റൊരാൾ ഒളിഞ്ഞു നോക്കുന്നതും നമുക്ക് ഇഷ്ടപ്പെടില്ല. എന്നാൽ നമ്മൾ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കും. അത് ബോഡി ഷെയിമിങ്,ലൈംഗിക തമാശകൾ, സോഷ്യൽ മീഡിയയിലെ മോശം  കമെന്റുകൾ തുടങ്ങിയവയായി പുറത്തേക്ക് എത്തും. കേരളത്തിലെ ടെലിവിഷൻ കാഴ്ചക്കാർക്കിടയിൽ കുടുംബ സീരിയലുകൾ കളം വാഴുന്നതിനു പിന്നിലും ഇതേ ഒളിഞ്ഞുനോട്ടത്തിന്റെ വേരുകളാണ് ഇരിക്കുന്നത്. അങ്ങനെ ഒളിഞ്ഞു നോക്കിയും ആസ്വദിച്ചും, എന്താണ് സ്വകാര്യത എന്നുള്ളത് മലയാളി മറന്നു കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാർഥ്യം. 

Gestapo

എന്നാൽ സ്വകാര്യതക്കും വില ഉണ്ട്. നമ്മൾ എന്ത് ചെയ്യുന്നു, എന്ത്‌ ചിന്തിക്കുന്നു എന്ന് അറിയാൻ വ്യവസായ കോർപ്പറേറ്റുകൾക്ക് മാത്രമല്ല അധികാരികൾക്കും ആഗ്രഹമുണ്ട്. അങ്ങനെ വരുമ്പോൾ ഒളിഞ്ഞു നോക്കാതെ വേറെ വഴിയില്ല. 

ഇന്നത്തെ ജനാധിപത്യ ഭരണചക്രത്തിന്റെ പ്രധാന പ്രതിപക്ഷമാകാൻ പൊതുജനത്തിന് കഴിഞ്ഞത് നവ -മാധ്യമങ്ങളുടെയും സാങ്കേതികവിദ്യകളുടെയും കരുത്തിലാണ്. ആ കരുത്ത് ലോകമെമ്പാടും തിരിച്ചറിഞ്ഞതുമാണ്.അത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോൾ പൗരന്റെ രാഷ്ട്രീയവും താത്പര്യങ്ങളും മനസ്സിലാക്കാൻ, ഫോണിലേക്ക് ഒളിഞ്ഞുനോക്കുക എന്നല്ലാതെ സ്റ്റേറ്റിന് വേറെ വഴിയുമില്ല. 

Yuval Noah Harari (@harari_yuval) | Twitter   യുവാൽ ഹരാരി ;പൊതുജനം ഒരു തിരഞ്ഞെടുപ്പ് നടത്തിയേ പറ്റൂ. ഒന്നുകിൽ ഒരു ടോട്ടലറ്റോറിയൻ സർവയലൻസ്( totalitarian surveillance) ന് കീഴടങ്ങുക, അല്ലെങ്കിൽ പൗരന്റെ ശാക്തീകരണത്തിന് (Citizen Empowerment) ഒരുങ്ങിക്കൊള്ളുക...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.