ആനപ്പാറ മേഘങ്ങളുടെ പറുദീസ Anappara view point

anappara
മേഘങ്ങളുടെ പറുദീസ എന്നാണ് ഇടുക്കി ജില്ലയിലെ ആനപ്പാറ അറിയപ്പെടുന്നത്.തൊടുപുഴയിലെ മീശപ്പുലിമല എന്ന പേരിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന കോടപ്പാറയിൽ നിന്നും ഏകദേശം 7 km അടുത്താണ് ആനപ്പാറ എന്ന കിടുക്കാച്ചി സ്ഥലം ഉള്ളത്. തൊടുപുഴ വേങ്ങല്ലൂരിൽ നിന്നും പത്ത്​ കിലോമീറ്റർ ദൂരമുണ്ട് ആനപ്പാറയിലേക്ക്.

മലബാറുകാർക്ക് വയനാട് ജില്ലയിലെ കുറുമ്പാലക്കോട്ട എങ്ങനെയാണോ,അതിനേക്കാൾ മനോഹാരിതയുള്ള വ്യൂ പോയിന്റാണ് ആനപ്പാറയിലേത്.


ആനപ്പാറ റൂട്ട് അടിപൊളിയാണ്. മുതലക്കോടം വഴി കുന്നത്തേക്ക്. അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുറച്ച് മുന്നോട്ടുപോകുേമ്പാൾ ചെറുതോട്ടിൻ കരയെത്തി. വീണ്ടും ഇടത്തേ തിരിഞ്ഞ് കുറച്ച് മുന്നോട്ടുപോകുേമ്പാൾ ചെറുതോട്ടിൻകരയെത്തി. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് അൽപ്പം മുന്നോട്ട് സഞ്ചരിച്ച് ആനപ്പാറ കുന്നിന് താഴെവരെ എത്തി. അവിടുന്ന് ബൈക്കിനെ കൂടെ കൂട്ടാൻ സാധിക്കില്ല. കുത്തനെയുള്ള കയറ്റവും പാറക്കല്ലുകളും നിറഞ്ഞതാണ് നിറഞ്ഞതാണ് മുന്നോട്ടുള്ള വഴി. അധികമാരും എത്താത്തൊരിടം. ഒരു കുപ്പി വെള്ളം വാങ്ങാൻ പെട്ടികടപോലും ഇല്ല. കുന്നിൻ ചെരിവുകളിൽ വീടുകൾ ധാരാളമുണ്ട്. ഇനിയുള്ള വഴി ചെറിയ റബർ തോട്ടങ്ങളിൽ തലക്ക് മുകളിൽ പടർന്നു കയറുന്ന പുൽച്ചെടികൾക്കിടയിലൂടെ ആണ്‌.


ധാരാളം പാറക്കെട്ടുകൾ ഉള്ള പ്രദേശമാണ് ആനപ്പാറ.അതുകൊണ്ടു തന്നെ ആനപ്പാറയിലേക്ക് കയറുമ്പോൾ ഇടയിൽ നിൽക്കാതെ പരമാവധി മുകളിലേക്ക് കയറുവാൻ ശ്രമിക്കുക.

മലകയറി പകുതിയെത്തുേമ്പാൾ പാറക്കെട്ടും ചെറിയ വ്യൂവും ലഭിക്കുമെങ്കിലും ആനപ്പാറ എത്തിയിട്ടില്ല. കാട്ടുചെടികളെ വകഞ്ഞുമാറ്റി നടന്ന് കഴിഞ്ഞാൽ ഏകദേശം 400 മീറ്ററിനടുത്ത്​ ലക്ഷ്യസ്ഥാനത്തെത്തി. വിശാലമായ പാറക്കുന്ന്. അതിനെ പുതഞ്ഞ് കിടക്കുകയാണ് കോടമഞ്ഞ്. ചുറ്റിനും കണ്ണെത്താദൂരം മേഘങ്ങൾ പാറിപറന്ന് നടക്കുന്നു. ആനപ്പാറ മഞ്ഞിൽ പുതച്ചങ്ങനെ കിടക്കുകയാണ്.

കോട്ടപ്പാറയിൽ ഒരുവശത്തെ കാഴ്ച മാത്രമാണ്​ തരുന്നതെങ്കിൽ 360 ഡിഗ്രി വ്യൂവിൽ മഞ്ഞിൽ കുളിച്ച് കോടമഞ്ഞി​​ന്ടെ അകമ്പടിയോട് കൂടി സൂര്യോദയം കാണാനുള്ള അപൂർവ കാഴ്ചയാണ്​ ആനപ്പാറയെന്ന സുന്ദരി നമുക്കായി ഒരുക്കി വെച്ചിരിക്കുന്നത്. കോട്ടപ്പാറപൊലെ രാത്രി മഴ ലഭിച്ചാൽ പുലർകാലം ഇവിടെ കോടമഞ്ഞാൽ നിറയും. പുലർച്ചെ എത്തിയാൽ മാത്രമേ ഈ മനോഹര ദൃശ്യം സാധ്യമാകൂ. ഇവിടെ പാറക്കെട്ടിന് മുകളിൽ tend അടിക്കാൻ സൗകര്യമുണ്ട്.

തെന്നി വീഴാൻ സാധ്യതയുള്ള പാറക്കെട്ടുകളിൽ കയറാതിരിക്കുക എന്നതാണ് കൂടുതൽ നല്ലത്.ആശുപത്രി സൗകര്യത്തിന്റെ കുറവും  പാറക്കെട്ടുകളുടെ താഴ്ചയും ജീവൻ തന്നെ അപകടത്തിലേക്ക് ആക്കിയേക്കാം എന്നുള്ളതുകൊണ്ടാണ്.

കോട്ടപ്പാറ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ കറങ്ങി നടക്കുന്ന പല ചിത്രങ്ങളും യഥാർത്ഥത്തിൽ ആനപ്പാറയിൽ നിന്നാണ്.


അതിരാവിലെ മല കയറുവാൻ തുടങ്ങിയാൽ മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന മലയടിവാരങ്ങളുടെ ഭംഗി കാണുവാൻ കഴിയും.പിന്നെ കയറേണ്ടത് സൂര്യാസ്തമയത്തോടു അനുബന്ധിച്ചാണ്.അതിനിടയിൽ മഴക്കാലത്തോ വേനല്ക്കാലത്തോ മല കയറിയാൽ ചൂടും തെന്നലും ഉണ്ടാകാം . 

Route:- തൊടുപുഴ- ഏഴല്ലൂർ ശാസ്താവ് അമ്പലം- ഏഴല്ലൂർ ആനപ്പാറ.


Previous Post Next Post