ചതുരങ്കപ്പാറ Chathurangappara Idukki


chathurangapara view point

കേരളത്തിന്റെയും തമിഴ്നാടിന്റേയും അതിർത്തിഗ്രാമങ്ങളിൽ ഒന്നാണ് ചതുരങ്കപ്പാറ.ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ആണ് ചതുരങ്കപ്പാറ എന്ന ഈ മനോഹര സ്ഥലം സ്ഥിതി ചെയ്യുന്നത്.


തമിഴ്‌നാടൻ താഴ്വാരങ്ങളുടെ ഭംഗിയും ഇടുക്കിയുടെ വന്യ സൗന്ദര്യവും ആസ്വദിക്കാൻ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന പ്രിയപ്പെട്ട സ്ഥലം കൂടെയാണ് ചതുരങ്കപ്പാറ ഉടുമ്പൻചോല താലൂക്കിൽ നിന്നും കേവലം 10 km  യാത്ര ചെയ്താൽ നമുക്ക് ഇവിടെ എത്തിച്ചേരാം.

മുകളിൽ വരെയും വാഹനം കേറി ചെല്ലുന്നതാണ്. ആയതിനാൽ മലമുകളിൽ നടന്നു പോകാൻ മടിയുള്ളവർക്കും ഇതൊരു നല്ല സ്പോട് ആണ്.


ധാരാളം കാറ്റാടി യന്ത്രങ്ങൾ ഇവിടെ കാണാൻ സാധിക്കും.വര്ഷം മുഴുവൻ ഇവിടെ ശക്തമായി കാറ്റ് വീശാറുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.

തമിഴ്‌നാടിനോട് അടുത്ത് കിടക്കുന്ന പ്രദേശമായതിനാലാകാം താമസക്കാരും കടക്കാരും മലയാളം കലർന്ന തമിഴ് ആണ് സംസാരിക്കുന്നത്.

നമ്മളെ പറത്തിക്കൊണ്ട് പോകുന്നത്ര ശക്തിയുള്ള കാറ്റ് ഇടക്ക് വീശുന്നുണ്ടെന്നു തോന്നിപോകും.കിഴക്കാംതൂക്കായുള്ള ചെരിവുകളിൽ ഫോട്ടോയ്ക്കായി നിൽക്കുമ്പോൾ കാറ്റ് സൂക്ഷിക്കുന്നത് വളരെ നന്നായിരിക്കും.പരുന്തുംപാറയുടെ ഭംഗി ഒറ്റനോട്ടത്തിൽ വരച്ചെടുക്കാനാവില്ല എന്നത് തന്നെയാണ് ഈ ഗ്രാമത്തിന്റെ സവിശേഷത.കേരളത്തിലെ മറ്റു മലനിരകളുടെ മുകളിൽ നിന്നും കാണുന്നത് മാറ്റ് മലനിരകളെയും അതെ മലയുടെ താഴ്വരകളെയുമാണെങ്കിൽ ചതുരങ്കപ്പാറയിൽ നിന്നും തമിഴ്‌നാടിന്റെ സുന്ദരമായ കാഴ്ചകൾ ഒരു മറയുമില്ലാതെ ആസ്വദിക്കാൻ ആകും.




കിലോമീറ്ററോളം പടർന്നു കിടക്കുന്ന പച്ചക്കറിപ്പാടങ്ങൾ,ചെറിയൊരു ഇരമ്പലോടെ കറങ്ങുന്ന വിൻഡ് മില്ലുകൾ ,മനോഹരം തന്നെയാണ് ചതുരങ്കപ്പാറ.നൂറിലധികം കാറ്റാടി യന്ത്രങ്ങളാണ് കേരളത്തിന്റെയും തമിഴ്നാടിന്റേയും വൈദ്യുതി ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുള്ളത് .മൺസൂൺ കാലമാണ് ചതുരങ്കപ്പാറ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.കേരളത്തിന്റെ ഭൂമിയായ ചതുരങ്കപ്പാറയിൽ അടക്കം മഴ കരുത്തോടെ പെയ്യുമ്പോൾ തമിഴ്നാട് ഗ്രാമങ്ങളിൽ വെയില് വീഴുന്നത് കാണാൻ കഴിയും.പശ്ചിമഘട്ടമലനിരകൾ ഇല്ലായിരുന്നു എങ്കിൽ തമിഴ്നാട് വെയിലിലും വളർച്ചയിലും കഷ്ട്ടപ്പെടുന്നതുപോലെ കേരളവും കഷ്ടപ്പെട്ടേനെ എന്നുള്ള ചിന്ത പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള ചിന്തകൾ സഞ്ചാരിയിൽ തീർച്ചയായും ഉണ്ടാക്കും .

ചെറിയ ചായക്കടകളിൽ നിന്നുള്ള ചായയും ലഘു കടിയും കഴിച്ചു മഴയെയും നോക്കി ,കോടമഞ്ഞിൽ പുതഞ്ഞു ഇരിക്കുന്നത് തന്നെ സുന്ദരമായ ഓർമ്മകൾ ഉള്ള അനുഭവമായിരിക്കും.


മുട്ടൊപ്പം ,കൂടിയാൽ അരയുടെ ഒപ്പം നിൽക്കുന്ന പുല്ലുകളാണ് ചതുരങ്കപ്പാറയുടെ മലമുകളിലെ വ്യൂ പോയിന്റിലും ഉള്ളത്.ചില ഇടങ്ങളിൽ മണ്ണിൽ ചേർന്നുകിടക്കുന്ന പുല്ലുകൾ മാത്രമുള്ള കുന്നുകൾ മൂന്നാറിനേയും ഓർമിപ്പിക്കും.

Previous Post Next Post