കൊടൈക്കനാൽ Kodaikanal


ഒരുകാലത്തു കേരളത്തിലെ സ്കൂൾ -കോളേജ് ടൂറുകളുടെ പ്രധാന ആകര്ഷണമായിരുന്നു കൊടൈക്കനാൽ.ഒരുപക്ഷെ ടൂർ എന്ന വാക്കിന്റെ പര്യായം ആയി തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഈ പട്ടണം മാറി.

പശ്ചിമ ഘട്ടത്തിൽ നിന്ന് വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്‌. ടൂറിസമാണ് ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പ്രദേശവാസികളുടെ പ്രധാന വരുമാനമാർഗ്ഗവും ഇതുതന്നെ. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം.

പട്ടണം എന്നൊക്കെ പറയുമെങ്കിലും കേരളത്തിലെ മലയോരമേഖലകളിലെ പഞ്ചായത്തിന്റെ അത്രയൊക്കെയേ വരുന്നുള്ളൂ.പ്ലാൻ ചെയ്തിട്ടുള്ള വികസനം ഒന്നുമല്ല കൊടൈക്കനാലിൽ നടന്നിട്ടുള്ളത്.ടൂറിസം സാദ്ധ്യതകൾ വർധിക്കുന്നതിനനുസരിച്ചു ,ഓരോ പ്രദേശവും പതിയെ പുരോഗമിക്കുകയായിരുന്നു.പ്രദേശവാസികൾക്ക് വരുമാനത്തിനുള്ള സാദ്ധ്യതകൾ തുറന്നിട്ടുകൊണ്ടാണ്,ഇവിടുത്തെ ടൂറിസം സർക്കാർ നിയന്ത്രിക്കുന്നത്.

സഞ്ചാരികൾ ധാരാളമായി എത്തുന്ന ഇടമായി കൊടൈ മാറിയതോടെ ചെറിയ കടകളും,കുതിരസവാരിയും,അലങ്കാര വസ്തുക്കളുടെ വില്പനയും,തേനും മറ്റ് കരകൗശല -വനവിഭവങ്ങൾ വിൽക്കുന്നവരെയും നമുക്കിവിടെ കാണാം.

ധാരാളം ഇന്റർനാഷണൽ സ്കൂളുകൾ ഉള്ള പ്രദേശമാണ് കൊടൈക്കനാൽ എങ്കിലും പ്രദേശവാസികളായ കുട്ടികളിൽ ഏറെയും ടൂറിസ്റ്റുകളെയും കാത്തു പ്രാദേശിക ഉല്‌പന്നങ്ങളുമായി കറങ്ങി നടക്കുകയാണ്.

നീലക്കുറിഞ്ഞി പൂക്കുന്ന അപൂർ‌വ്വം സ്ഥലങ്ങളിൽ ഒന്നാണ്‌ കൊടൈ. വളരെ ഹൃദ്യമായ കാലാവസ്ഥയാണ് കൊടൈയിലേത്. വേനൽക്കാലം തുടങ്ങുന്നത് ഏപ്രിൽ മുതലാണ്. അപ്പോൾ 11നും 19 നും ഇടക്കാണ് താപനില. മഞ്ഞുകാലം നവംബറോടെ ആരംഭിക്കുന്നു. താപനില ഇക്കാലത്ത് പൂജ്യം വരെ താഴാറുണ്ട്. അധിക താപനില 17 ഡിഗ്രിയാണ് മഞ്ഞുകാലത്ത്. മഴക്കാലം കേരളത്തിലേതു പോലെയാണ്. മൺസൂൺ മഴയും തുലാം മഴയും ലഭിക്കാറുണ്ട്.

കമൽഹാസൻ നായകനായ ഗുണ സിനിമയോടെ പ്രശസ്തമായ ഗുണ കേവ്,തടാകങ്ങൾ,ആത്മഹത്യാ മുനമ്പ്,തുടങ്ങി ഒട്ടേറെ ഇടങ്ങൾ ഇവിടെ സന്ദര്ശിക്കുന്നവർക്കായിട്ടുണ്ട്.ഹണിമൂൺ ട്രിപ്പുകളും ടൂർ ട്രിപ്പുകളും ഇവിടേക്ക് കേരളത്തിലെ ഒട്ടുമിക്ക ട്രാവൽ ഏജൻസികളും നടപ്പിലാക്കുന്നുണ്ട്.


കൊടൈക്കനാലിലെ പ്രധാന ആകർഷണങ്ങൾ 

👉പില്ലർ റോക്സ് കൊടൈക്കനാൽ.

   ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്. ഗ്രാനൈറ്റിലുള്ള മൂന്ന് കൂറ്റന്‍ തൂണുകളില്‍ നിന്നാണ് ഈ സ്ഥലത്തിന് പില്ലര്‍ റോക്ക്‌സ് എന്ന പേരുകിട്ടിയത്.

👉ബ്ര്യൻറ് പാർക്ക്.

മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ബ്രയാന്റ് പാര്‍ക്ക്. ഈ പാര്‍ക്കിന്റെ പ്ലാന്‍ നിര്‍മിച്ച എച്ച ഡി ബ്രയാന്റിന്റെ പേരാണ് പാര്‍ക്കിനും നല്‍കിയിരിക്കുന്നത്.

👉പൈൻ കാടുകൾ.

👉ആത്മഹത്യാമുനമ്പ്.

👉ബോട്ട് ക്ലബ്.

👉ദൂരദർശിനി നിലയം.

👉ബേർഷോളാ വെള്ളച്ചാട്ടം.

റിസര്‍വ്വ് ഫോറസ്റ്റിന് അകത്തായാണ് ബിയര്‍ ഷോല വെളളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഉയരം കൂടിയ ഒരു വെളളച്ചാട്ടമാണിത്. ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് 3 കിലോമീറ്റര്‍ ദൂരമുണ്ട്. കരടികള്‍ വെള്ളം കുടിക്കാന്‍ വന്നിരുന്ന സ്ഥലമായതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്

👉ഗുണാ ഗുഹ & അപ്പർ ലേക്ക് വ്യൂ.

👉ബ്രയന്റ് പാർക്ക്.

👉കൊടൈ തടാകം.

നക്ഷത്രത്തിന്റെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ഒരു കൃത്രിമ തടാകമാണ് കൊടൈ ലേക്ക്, 1863 ലാണ് ഈ തടാകം നിര്‍മിച്ചത്

👉ബെരിജം തടാകം.

കൊടൈക്കനാല്‍ ഹില്‍ സ്‌റ്റേഷനില്‍നിന്നും 20 കിലോമീറ്റര്‍ അകലത്തിലായാണ് ബെരിജം തടാകം സ്ഥിതി ചെയ്യുന്നത്. കാടിനകത്ത് സ്ഥിതിചെയ്യുന്ന ഈ തടാകത്തിലെത്തണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. 

👉കോക്കേഴ്‌സ് വാക്ക്.

    1872 ൽ കൊടൈക്കനാൽ കണ്ടെത്തി വിനോദസഞ്ചാര സാധ്യതകൾ തിരിച്ചറിഞ്ഞ ലഫ്റ്റനന്റ് കേണല്‍ കോക്കറില്‍ നിന്നുമാണ് ഈ സ്ഥലത്തിന് കോക്കേഴ്‌സ് വാക്ക് എന്ന പേരുകിട്ടിയത്.അദ്ദേഹം വൈകുന്നേരമുള്ള നടത്തിനായി ഇവിടെ എത്തിയിരുന്നു.

👉 ഗ്രീൻ വാലി വ്യൂ 

    അഗാധവും അപകടരവുമായ സൂയിസൈഡ് പോയന്റിന് 5000 അടിയിലധികം താഴ്ചയുണ്ട്.ഗ്രീൻവാലിയുടെ മറ്റൊരു പേരാണ് സൂയിസൈഡ് പോയിന്റ്.

👉കുറിഞ്ഞി ആണ്ടവാര്‍ ക്ഷേത്രം.

    12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. കുറിഞ്ഞി ഈശ്വരന്‍ അഥവാ മുരുകനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

👉ഡോള്‍ഫിന്‍സ് നോസ്.

    സമുദ്രനിരപ്പില്‍ നിന്ന് 6,600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിരപ്പായ പാറക്കൂട്ടങ്ങളാണ് ഇത്. പമ്പാര്‍ പാലം കഴിഞ്ഞാല്‍ ചെങ്കുത്തായ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള വഴിയിലൂടെ ഒരു കിലോമീറ്റര്‍ മലകയറിയാല്‍ ഇവിടെ എത്താം.

👉ബൈസന്‍ വെല്‍സ്, കൊടൈക്കനാല്‍

ബൈസന്‍ വെല്‍സ്, കൊടൈക്കനാല്‍ ഏകദേശം എട്ടുകിലോമീറ്ററോളം പരന്നുകിടക്കുന്ന പ്രദേശമാണ് ബൈസന്‍ സര്‍ക്കിള്‍. ട്രക്കിംഗ്, ഹൈക്കിംഗ്, പ്രിയരുടെ ഇഷ്ടകേന്ദ്രമാണിത്. പക്ഷികളെ നിരീക്ഷിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും ഇവിടെ ആളുകളെത്തുന്നു. കാട്ടുപോത്ത്, നീലഗിരി കുരങ്ങ്, കാട്ടാട് തുടങ്ങിയ കാട്ടുമൃഗങ്ങളെയും ഇവിടെ കാണാം.


കൊടൈക്കനാല്‍ മാത്രമല്ലാ കൊടൈക്കനാലിന്റെ പരിസരപ്രദേശങ്ങളും കാഴ്ചയ്ക്ക് പറ്റിയതാണ്. കോയമ്പത്തൂരില്‍ നിന്നും മധുരയില്‍ നിന്നും കൊടൈക്കനാലില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാം. കൊടൈക്കനാലില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള പഴനിയും 85 കിലോമീറ്റര്‍ അകലെയുള്ള തേനിയും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങള്‍ തന്നെയാണ്. കൊടൈക്കനാലില്‍ നിന്ന് 254 കിലോമീറ്റര്‍ അകലെയായാണ് തമിഴ് നാട്ടിലെ പ്രധാന ഹില്‍സ്റ്റേഷനായ ഊട്ടി സ്ഥിതി ചെയ്യുന്നത്.


Previous Post Next Post