ബലാത്സംഗം:ഫാസിസത്തിന്റെ സർജിക്കൽ സ്ട്രൈക്ക് !

ഉത്തർപ്രദേശിൽ ഒരു ദളിത് പെൺകുട്ടി ആക്രമിക്കപ്പെടുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തു എന്ന വാർത്തയിൽ നടുങ്ങി എന്ന് നടിക്കുകയാണ് നമ്മുടെ ദേശീയ രാഷ്ട്രീയം. യുവതിയുടെ നാവ് മുറിച്ചതായും ശരീരത്തിലുടനീളം ഒന്നിലധികം ഒടിവുകൾ ഉണ്ടെന്നും ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.  കൂട്ട ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി നാല് പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചിട്ടുമുണ്ട്.
ഉത്തർപ്രദേശിലെ തന്നെ ഉന്നാവോ യിലെ പീഡനവാർത്തകൾക്ക് ശേഷം ജനങ്ങൾ ഒരുമിച്ച് സമരത്തിലേക്ക് നീങ്ങുന്നു.
  • മൃതശരീരം പോലീസ് തട്ടിയെടുത്തു കത്തിച്ചുകളയുന്നു. 
  • ബന്ധുക്കളെ സന്ദർശിക്കാൻ പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടയുന്നു. 
  • പ്രദേശം മുഴുവൻ അടിയന്തിരാവസ്ഥ.
  • രാജ്യതലസ്ഥാനമായ ഡൽഹിയിൽ ആളുകൾ കൂട്ടം ചേരുന്നത് നിരോധിച്ചിരിക്കുന്നു.
  • പോലീസ് അന്വേഷണത്തിൽ വിശ്വസം ഇല്ലെന്ന് കുടുംബാംഗങ്ങൾ, 
  • മാധ്യമങ്ങളുമായ് സംസാരിക്കാൻ എത്തുന്നവരെ ഭയപ്പെടുത്തി ഓടിക്കുന്ന പോലീസുകാർ.. 
  "ഞങ്ങൾ ഇനിമേൽ പഴയ ചമറുകളല്ല", ഉത്തർപ്രദേശിൽ സഹാരൺപൂർ ജില്ലയിലെ ഗഡ്ക്കോലി ഗ്രാമത്തിൽ നിന്നുള്ള ദളിത് മുന്നേറ്റങ്ങളുടെ മുദ്രാവാക്യമായിരുന്നു ഇത്.
ജാതീയതയെ ഉന്മൂലനം ചെയ്യാനാകുന്നില്ലെങ്കിൽ ദളിതർ സ്വന്തം ജാതിയെ അഭിമാനമായി എടുക്കണം അപ്പോൾ ജാതി ഹിന്ദുകൾക്ക് ജാതി അവസാനിപ്പിക്കേണ്ടി വരും   -അംബേദ്കർ. 
ഇന്ത്യയിലാകെ ശക്തമായി കൊണ്ടിരിക്കുന്ന ദളിത് പ്രതിരോധ സമരങ്ങളുടെ പശ്ചാത്തലത്തിൽ ഇരയുടെയും, കുറ്റവാളികളുടെയും ജാതീയ പശ്ചാത്തലം അന്വേഷിച്ചേ പറ്റൂ.കാരണം,  ഈ അക്രമണങ്ങൾ സ്ത്രീകളെ ലക്ഷ്യമിട്ട് കൊണ്ടുള്ളതല്ല, ജാതിഘടനയുടെ ശ്രദ്ധാപൂർവമായ പരിപാലനത്തിനും കൂടിയുള്ളതാണ്.
 കാമപൂർത്തീകരണം മാത്രമല്ല ദളിത് സ്ത്രീകൾക്കെതിരെ അരങ്ങേറുന്നത്.ലക്ഷ്യം ഉന്മൂലനം തന്നെയാണ്. അതുകൊണ്ടാണ് ബലാത്സംഗത്തിൽ, ലൈംഗികാതിക്രമണത്തിൽ മാത്രം ഒതുങ്ങാതെ ശരീര ഭാഗങ്ങൾ അറുത്തു മാറ്റിയും തകർത്തും ക്രൂരമായി കൊല്ലുന്നതും, കൊലകൾക്ക് ശേഷം കെട്ടിതൂക്കുന്നതും, കത്തിച്ചുകളയുന്നതും.. ഇത് കാലങ്ങളായി ഹിന്ദുത്വം പ്രയോഗിക്കുന്ന, നടപ്പിലാക്കി വരുന്ന ദളിത് വേട്ടയുടെ ഭാഗമാണ്. 
പലപ്പോഴും മുഖ്യധാര മാധ്യമങ്ങൾ പോലും സ്ത്രീ പീഡന സംഭവങ്ങളിലെ ലിംഗ ഭേദം സംസാരിക്കുമ്പോൾ, സൗകര്യപൂർവം വർഗവും ജാതിയും മറന്നുകളയുന്നു. ഓരോ ദളിത സ്ത്രീയോ താഴ്ന്ന ജാതിയിൽ നിന്നുള്ള ഒരു സ്ത്രീയോ ലൈംഗിക അതിക്രമത്തിന് വിധേയരാകുമ്പോൾ, നിലവിലുള്ള ജാതി ഘടനയും സമൂഹത്തിലെ സ്ത്രീകളുടെ നിലയും അവരുടെ മനുഷ്യാവകാശ ലംഘനത്തിന് പ്രധാനമായും കാരണമാകുമെന്ന് വ്യക്തമാണ്.
ദലിത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അക്രമം എല്ലായ്പ്പോഴും അവരുടെ ജാതി നിലപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല അവർ സാമൂഹിക വ്യവസ്ഥയിൽ എങ്ങനെ പെരുമാറുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. 

ഉദാഹരണത്തിന്, ജാതി ഘടനയോടുള്ള അവരുടെ എതിർപ്പ് അല്ലെങ്കിൽ വിയോജിപ്പ് പലപ്പോഴും അക്രമത്തിന് കാരണമാകുന്നു.
2014 മെയ്‌ 27 ന് ഉത്തർപ്രദേശിലെ കത്ര ഗ്രാമത്തിൽ ബന്ധുക്കളായ 2 പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തു മരത്തിൽ കെട്ടിതൂക്കി.ശമ്പളം 3 രൂപയായി വർധിപ്പിക്കണമെന്ന് തൊഴിലുടമയോടു അഭ്യർത്ഥന നടത്തിയെന്നതാണ് കുറ്റം. 

2016 ഫെബ്രുവരിയിൽ ഹരിയാനയിൽ സർക്കാർ ജോലികളുടെ സംവരണം സംബന്ധിച്ച് ദളിത് കാർഷിക സമൂഹമായ ജാട്ട് സമൂഹം ഒരു പ്രക്ഷോഭം നടത്തി.  അശാന്തിയുടെ ഈ കാലഘട്ടത്തിൽ ചില സവർണ ആക്രമണകാരികൾ ഒമ്പത് ദലിത് സ്ത്രീകളെ വീടുകളിൽ നിന്ന് വലിച്ചിഴച്ച് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു.

2018 ഏപ്രിലിൽ മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് ഒരു ദലിത് പെൺകുട്ടി നടന്നു, ആറുമാസം പ്രായമുള്ള ഗര്ഭപിണ്ഡത്തെ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ്.  മൂന്ന് ഉയർന്ന ജാതിക്കാരായ പുരുഷന്മാർ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി അവർ ആരോപിച്ചു.

 ഛത്തീസ്‌ഗഡിൽ 22 വയസ്സുള്ള ഒരു സ്ത്രീയെ ഒരു പുരോഹിതൻ ആകർഷിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.
പട്ടിക ഒരിക്കലും അവസാനിക്കാത്തതാണ്, നിരീക്ഷകർ പറയുന്നതനുസരിച്ച്, താഴ്ന്ന ജാതിക്കാരായ സ്ത്രീകളെ ആധിപത്യം സ്ഥാപിക്കുന്നതിനും അവരെ 'നിയന്ത്രണത്തിലാക്കാനും ' ഉയർന്ന ജാതിക്കാർ ഉപയോഗിക്കുന്ന ഉപകരണമാണ് ബലാത്സംഗം.
ഇന്ത്യയിൽ വ്യാപകമായി സ്ത്രീ പീഡന കേസുകൾ  വര്ധിക്കുന്നുണ്ടെങ്കിലും അവയിലെ ദളിത് സ്വാധീനത്തെക്കുറിച്ചു വ്യക്തമായ കണക്കുകൾ ഇല്ല. കാരണം അത്തരമൊരു കാഴ്ചപ്പാടിലേക്ക് ഹിന്ദു കേന്ദ്രീകൃതമായ പുരുഷ നിയന്ത്രിതമായ ഈ രാജ്യം മാറിയിട്ടില്ല. 

എന്നിരുന്നാലും, ഇത്തരം ലൈംഗിക അതിക്രമങ്ങൾ ഗ്രാമപ്രദേശങ്ങളിലും ഗ്രാമങ്ങളിലും മാത്രമായി പരിമിതപ്പെടുന്നില്ല.  കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഉയർന്ന ജാതിയിലെ അംഗങ്ങൾ നഗരത്തിലെ 37 ദലിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്തതായി ഹൈദരാബാദ്  ക്രൈം റെക്കോർഡ് ബ്യൂറോ വെളിപ്പെടുത്തി.


 അതിനാൽ, ജാതി അല്ലെങ്കിൽ വർഗ്ഗ സംഘർഷത്തിന്റെ സാഹചര്യങ്ങളിൽ ബലാത്സംഗം പലപ്പോഴും ആയുധമായി ഉപയോഗിക്കുന്നു.

സാമൂഹ്യശാസ്ത്രജ്ഞൻ സഞ്ജയ് ശ്രീവാസ്തവയുടെ അഭിപ്രായത്തിൽ, ഉയർന്ന ജാതി അംഗങ്ങൾ അധികാരപ്രയോഗം നടത്തുന്നതിനു പുറമേ, താഴ്ന്ന ജാതിക്കാരായ പുരുഷന്മാർക്ക്  തങ്ങളുടെ സ്ത്രീകളെ "സംരക്ഷിക്കാൻ" കഴിയില്ലെന്ന് കാണിക്കാൻ ഉയർന്ന ജാതിക്കാരായ പുരുഷന്മാർ ഉപയോഗിക്കുന്ന ഒരു രീതിയാണ് ലൈംഗിക അതിക്രമങ്ങൾ - അവർ പുരുഷന്മാർക്കിടയിൽ ഒരു "മത്സരം" നടത്താനുള്ള ഉപകരണമായി ബലാത്സംഗം ഉപയോഗിക്കുന്നു  

എല്ലാ ദിവസവും നാല് ദലിത് സ്ത്രീകൾ എങ്കിലും  ബലാത്സംഗം ചെയ്യപ്പെടുന്നു'.23 ശതമാനം ദലിത് സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നതായി നാഷണൽ കാമ്പെയ്ൻ ഓൺ ദലിത് ഹ്യൂമൻ റൈറ്റ്സ് എന്ന എൻ‌ജി‌ഒ വെളിപ്പെടുത്തി.  വാസ്തവത്തിൽ, അവരിൽ പലരും ബലാത്സംഗത്തിന് ഒന്നിലധികം ഇരയാക്കപ്പെടുന്ന സംഭവങ്ങളും  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 ഇന്ത്യയിലെ ഭൂരഹിത തൊഴിലാളികളും തോട്ടിപ്പണിക്കാരും ദലിത് സ്ത്രീകളാണ്.  ഗ്രാമപ്രദേശങ്ങളിൽ അവരിൽ പലരും വേശ്യാവൃത്തിക്ക് നിർബന്ധിതരാകുകയോ നഗര വേശ്യാലയങ്ങളിൽ വിൽക്കപ്പെടുകയോ ചെയ്യുന്നു.

ഹ്യൂമൻ റൈറ്റ്സ് വാച്ച് രേഖപ്പെടുത്തിയ ഒരു റിപ്പോർട്ടിൽ, ഭൂവുടമകളും പോലീസും ദലിത് സ്ത്രീകൾക്ക് നേരെ “രാഷ്ട്രീയ” പാഠങ്ങൾ പഠിപ്പിക്കുന്നതിനും അവരുടെ ശബ്ദത്തെ അടിച്ചമർത്തുന്നതിനും വിയോജിപ്പുകൾ തകർക്കുന്നതിനും പലപ്പോഴും ലൈംഗികാതിക്രമങ്ങളും മറ്റ് അക്രമങ്ങളും ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തലുണ്ട്.

 ബീഹാറിലെ ലക്ഷ്മൺപൂർ-ബത്തേയിൽ 1997 ൽ കൂട്ടക്കൊല നടത്തുന്നതിന് മുമ്പ് രൺവീർ സേനയിലെ അംഗങ്ങൾ ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വികൃതമാക്കുകയും ചെയ്തു. പോലീസിൽ നിന്ന് ഒളിച്ചിരുന്ന പുരുഷന്മാരെ ശിക്ഷിക്കാൻ അവരുടെ ദലിത് വനിതാ ബന്ധുക്കളെ അറസ്റ്റ് ചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.

 ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്, 2016 ലെ ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് പട്ടികജാതിയിലെ അംഗങ്ങൾക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളിലും ഏറ്റവും കൂടുതൽ ദലിത് സ്ത്രീകൾക്കെതിരെയാണ്. അവളുടെ മാന്യതയെ  പ്രകോപിപ്പിക്കാനുള്ള ആക്രമണം, ബലാത്സംഗം, ബലാത്സംഗം ചെയ്യാനുള്ള ശ്രമങ്ങൾ,സാമ്പത്തികപരമായ ചൂഷണങ്ങൾ, തൊഴിലിടങ്ങളിലെ ക്രൂരതകൾ എന്നിവ അവയിൽ ഉൾപ്പെടുന്നു. 

ദളിത് പെൺകുട്ടികൾക്കെതിരായ അവകാശ ലംഘനം ലൈംഗിക -ശാരീരിക പീഡനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. സമൂഹത്തിൽ നിന്നുള്ള വിവേചനം അവരെ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും തടയുന്നു.ദളിത് സമൂഹങ്ങളിലെ കുലത്തൊഴിൽ സമ്പ്രദായം, മെച്ചപ്പെട്ട ജീവിത രീതിയിലേക്കുള്ള മാറ്റത്തെ തടസ്സപ്പെടുത്തുന്നു. 

ജാതി അടിസ്ഥാനത്തിലുള്ള വിവേചനം ഇന്ത്യയുടെ നിയമ സംവിധാനങ്ങളിൽ പോലും ഉണ്ടെന്നുള്ളത് ജഡ്ജിമാർ പോലും തുറന്നു പറഞ്ഞ വസ്തുതയാണ്. അത്തരമൊരു സാഹചര്യത്തിൽ നിയമം നടപ്പിലാക്കുന്നതിലെ വീഴ്ചകളും കാലതാമസവും ഇന്ത്യയിൽ സാധാരണമായിരുന്നു. ലൈംഗിക അതിക്രമ കേസുകൾ പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ ഘട്ടത്തിലും പക്ഷപാതവും മുൻവിധികളും നേരിടേണ്ടിവരും,സാക്ഷരത കുറഞ്ഞ, സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരു സമൂഹത്തിൽ നിന്നു നിയമപോരാട്ടം എങ്ങനെ സാധ്യമാകുവാനാണ്..?? 

ഇന്ത്യയിലെ ഭരണഘടന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭരണഘടനയായി കണക്കാക്കപ്പെടുന്നു, ആർട്ടിക്കിൾ 14 മുതൽ ആർട്ടിക്കിൾ 18 വരെ സമത്വത്തിനുള്ള അവകാശം ഉറപ്പുനൽകുന്നു.

 ഭരണഘടനയുടെ ആർട്ടിക്കിൾ 17 ൽ പറയുന്നത്, 'തൊട്ടുകൂടായ്മ ഇല്ലാതാക്കുകയും ഏതെങ്കിലും രൂപത്തിൽ ഇത് ചെയ്യുന്നത് നിരോധിക്കുകയും ചെയ്യുന്നു' എന്നാണ്.  തൊട്ടുകൂടായ്മ നടപ്പാക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.  ആർട്ടിക്കിൾ 17 പ്രത്യേകമായി ദലിതരെ വിവേചനത്തിൽ നിന്ന് സംരക്ഷിക്കുകയും തൊട്ടുകൂടായ്മ തടയുകയും ചെയ്യുന്നു.

 1978-ൽ തൊട്ടുകൂടായ്മ (കുറ്റകൃത്യങ്ങൾ) നിയമം 1955-ൽ സിവിൽ റൈറ്റ്സ് പ്രൊട്ടക്ഷൻ എന്നാക്കി മാറ്റി. പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ പഴയ നിയമനിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) എന്ന പുതിയ നിയമം  ), ആക്റ്റ്, 1989, പാർലമെന്റ് പാസാക്കി.

ബ്രാഹ്മണ യുവതികൾ എപ്പോഴെങ്കിലും ഇന്ത്യയിൽ കൂട്ടമാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ടോ..? 
ഒരുപക്ഷെ ഉണ്ടാകാം..എന്നാൽ നഗ്നയാക്കി പകൽ വെളിച്ചത്തിൽ തെരുവിലൂടെ നടത്തിയിട്ടുണ്ടാകുമോ..? ശരീരം വികൃതമാക്കി,  ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി, തെരുവുകളിൽ കെട്ടിതൂക്കിയിട്ടുണ്ടാകുമോ..? 
ക്രൂരമായ പീഡനത്തിന് ശേഷം ജീവനോടെ കത്തിച്ചിട്ടുണ്ടാകുമോ..?  (ഉണ്ടാകാതിരിക്കട്ടെ.. )ഗുജറാത്ത്‌ കലാപകാലത്തും ബാബരി മസ്ദിജ് തകർത്തതിന് ശേഷവും സൂറത്ത് അടക്കമുള്ള ഇടങ്ങളിൽ മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോകൾ പകർത്തുകയും തെരുവിലൂടെ അവരെ നടത്തിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ചരിത്രമാണ്. 
ദളിതൻ ഹിന്ദു അല്ല.. പിന്നോക്ക വിഭാഗക്കാരനോ മുന്നോക്ക വിഭാഗക്കാരനോ അല്ല, ഭരണകൂടത്തിന്റെ കീഴിൽ നിശബ്ദരാകാൻ ദളിതൻ നിർബന്ധിതരാകുന്നു. രാഷ്ട്രീയത്തിൽ പോകുന്ന ദളിതൻ തന്റെ വിഭാഗത്തെ പാർട്ടിയിൽ പ്രതിനിധീകരിക്കുകയല്ല പാർട്ടി അയാളുടെ സമൂഹത്തെ പ്രതിനിധീകരിക്കുകയാണ് ചെയ്യുന്നത്. 
     -എം കുഞ്ഞാമൻ 
എം കുഞ്ഞാമൻ മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ ലേഖനത്തിൽ ഇപ്രകാരം പറയുന്നു :ദളിത് പരിണാമത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്. 

1.ഭരണഘടന നിലവിൽ വന്നതോടെ ദളിതൻ മനുഷ്യജീവിയായി 
2.ബി എസ് പി യുടെ വരവോടെ ദളിതൻ രാഷ്ട്രീയ ജീവിയായി 
3.നവ ലിബറൽ സാമ്പത്തിക ക്രമം വന്നതോടെ സാമ്പത്തിക ജീവിയായി. 

ദളിത് ചെറുപ്പക്കാർ സ്വയം നിർവചിക്കാനും നിയന്ത്രിക്കാനും തുടങ്ങി. പഴയ മൂല്യങ്ങളെ വെല്ലുവിളിച്ചു. അപ്പോൾ സ്വഭാവികമായും വ്യവസ്ഥിതി നിലനിർത്തണമെന്നോ പഴയ മൂല്യങ്ങൾ തിരിച്ചു കൊണ്ടുവരണമെന്നോ ആവശ്യപ്പെടുന്നവരുമായി സംഘർഷം രൂപപ്പെടുന്നു. അങ്ങനെ പഴയ മൂല്യങ്ങളും പുതിയ മൂല്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യാത്മക സംഘർഷം നിലനിൽക്കുന്നു. 
  കാമഭ്രാന്ത് മൂത്ത ആൺവർഗ്ഗം സാഹചര്യവശാൽ ചെയ്യുന്ന ലൈംഗിക പീഡനങ്ങൾ അല്ല ഇതൊന്നും. വംശ ശുദ്ധിയുടെ, ജർമനിയിൽ ഹിറ്റ്ലർ നടപ്പിലാക്കിയ നരഹത്യയുടെ, ഫാസിസത്തിന്റെ രാഷ്ട്രീയം  ഈ കൊലപാതകങ്ങളിലുണ്ട്. ദളിത് മുന്നേറ്റങ്ങൾ ഭീതിയുടെ  കാണുന്ന ഹിന്ദുത്വത്തിന്റെ സർജിക്കൽ സ്ട്രൈക്ക് ആണ് ദളിത് സമൂഹം അനുഭവിക്കുന്ന ക്രൂരതകൾ ഓരോന്നും... 
Previous Post Next Post