ആനമുടി-തെക്കേ ഇന്ത്യയുടെ എവറസ്റ്റ് Anamudi Everest of South India

 ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും കേരളത്തിലെയും ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി.ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ മറയൂർ വില്ലേജിലാണ്‌ ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 2004-ലാണ്‌ ആനമുടിച്ചോല ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്. 7.5 ചതുരശ്ര കിലോമീറ്ററാണ്‌ വിസ്തീർണ്ണം.

anamudi

ഇരവികുളം ദേശീയോദ്യാനത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. മൂന്നാർ പഞ്ചായത്തിന്റെ ഭാഗമാണ് ഇത്. 

ആനമലനിരകളും, ഏലമലനിരകളും, പളനിമലനിരകളും ചേരുന്ന ഭാഗമാണ് "ആനമുടി".വംശനാശ ഭീഷണി നേരിടുന്ന  നീലകുറിഞ്ഞിയുടെയും വരയാടുകളുടെയും സംരക്ഷണത്തിനായി രൂപീകരിച്ച ഇരവികുളം ദേശീയ ഉദ്യാനം ഇതേ പ്രദേശത്താണുള്ളത്.സാഹസിക ട്രക്കിങ് നടത്തുന്നവരെയും,വൈൽഡ് ഫോട്ടോഗ്രഫി ഇഷ്ട്ടപ്പെടുന്നവരുടെയും താവളമാണ് ആനമുടിയും ഇരവികുളവുമെല്ലാം.ആനമുടി കയറുന്നതിനു വനം വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.എന്നാൽ പ്രവേശന ഫീസൊന്നും ഇല്ല.

ശബരിമല സീസൺ ആകുമ്പോൾ സഞ്ചാര പ്രിയരായ ഭക്തർ ആനമുടി വഴി ശബരിമലയിലേക്ക് പോകാറുണ്ട്.


ആനമുടിയുടെ ചരിത്രം 

ബ്രിട്ടീഷ് സൈന്യത്തിൽ ജനറലായിരുന്ന ഡഗ്ലസ് ഹാമിൽട്ടൺ 1862 മെയ് 4 ന് ആനമുടിയിലെത്തുകയും കാടിന്റെയും മലനിരകളുടെയും സൗന്ദര്യം കാണുകയും ഉണ്ടായി.അത്രയും ഉയരമുള്ള കൊടുമുടി അദ്ദേഹം മദ്രാസ് പ്രവിശ്യയിൽ എവിടെയും കണ്ടിരുന്നില്ല.ഹിമാലയത്തിനു തെക്ക് ദിശയിൽ  2,479 മീറ്റർ ഉയരമുള്ള മറ്റൊരു കൊടുമുടി ഇല്ല എന്നുള്ളതുകൊണ്ടാണ് Everest of South India എന്ന് ആനമുടി അറിയപ്പെടുന്നത്.


മറ്റ് കാടുകൾ പോലെ പച്ചപ്പിന്റെ ഭംഗി മാത്രമല്ല,ആനമുടിയെ ടൂറിസ്റ്റുകളുടെയും ഫോട്ടോഗ്രാഫര്മാരുടെയും പ്രിയമുള്ള ഇടമാക്കി മാറ്റിയത്,കുത്തിയൊഴുകുന്ന നദികൾ,വനത്തോട് ചേർന്ന കൃഷിയിടങ്ങളിലെ തേയിലത്തോട്ടങ്ങളും,ഏലത്തോട്ടങ്ങളും,സാഹസികമായ വ്യൂ പോയിന്റുകളും മലകളും എല്ലാം അതിൽ കാര്യമായ പങ്കു വഹിക്കുന്നുണ്ട്.

കേരളത്തിന്റെ വൈദ്യുതിയുടെയും ജലത്തിന്റെയും ഏറ്റവും വലിയ സ്രോതസ്സായ പെരിയാറിന്റെ പരിസരങ്ങളിലെ ഏറ്റവും വലിയ കൊടുമുടി കൂടെയാണ് ആനമുടി.അതു കൊണ്ടു തന്നെ കേരളത്തിന്റെ സാമ്പത്തികതയെ സ്വാധീനിക്കുന്ന കാടുകൾ കൂടെയാണ് ആനമുടി. 

Contact for permission ആനമുടി Anamudi:

Forest Information Centre

Wildlife Warden’s Office

Munnar PO, Idukki

Kerala, India – 685 612

Tel: +91 4865 231587

E-mail: roywlw@eravikulam.org

Other contact addresses:

The Wild life Warden,

Munnar Wildlife Division,

Munnar

Tel: +91 4865 231587

Source : keralatourism.org


ആനമുടിയിൽ സന്ദർശിക്കേണ്ട ഇടങ്ങൾ Places to Visit Near Anamudi Hills

psc ചോദ്യങ്ങളിലെ സ്ഥിരം സന്ദർശകൻ കൂടെയാണ് ആനമുടി 

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

ആനമുടി

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 

ആനമുടി

കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടിയായ ആനമുടി ഏത് താലൂക്കില്‍ സ്ഥിതി ചെയ്യുന്നു?

മൂന്നാര്‍‍

ആനമുടി സ്ഥിതി ചെയ്യുന്നത് ഏത് നാഷണൽ പാർക്കിന്റെ ഭാഗമായാണ്?

ഇരവികുളം നാഷണൽ പാർക്ക്

ആനമുടി സ്ഥിതിചെയ്യുന്ന പഞ്ചായത്തേത്?

മൂന്നാര്‍

ആനമുടിയുടെ ഉയരം 

2,695 മീറ്റർ 

Previous Post Next Post