കാറ്റടിച്ചുള്ള ഗർഭം ശെരിയാണ്..?Crypto pregnancy

സത്യമാണ് 
ഇന്തോനേഷ്യ ജാവയിൽ ഒരു സ്ത്രീ പ്രാർത്ഥന ചെയ്തു കൊണ്ടിരുന്നപ്പോൾ വലിയൊരു കറ്റ് വീശി.. ആ കറ്റ് വഴി Siti Zainah (25) എന്ന  സ്ത്രീ ഗർഭിണി ആയി...വയറു വലുതായി... 15 മിനുട്ടിൽ പ്രസവിക്കാൻ ഉള്ള pain വരാൻ തുടങ്ങി....പ്രസവിച്ചു...കുറച്ചു മാസങ്ങൾക്കു മുന്നേ അവർ  വിവാഹ മോചിത ആയിരുന്ന സ്ത്രീആണവർ . നമ്മളൊക്കെ അത്ഭുതം കൊണ്ടും ട്രോള് ചെയ്തു കൊണ്ടും ഇരുന്ന ഒരു വാർത്ത ആണിത്....

ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം....
സത്യത്തിൽ ഈ സ്ത്രീയുടെ വയറു വലുതായതും പ്രസവവേദന വന്നതും പ്രസവിച്ചതും സത്യമാണ്...ഇത് പോലെ പലർക്കും നടന്നിട്ടുണ്ട്...ഇതിലെ സത്യമെന്താണ് എന്ന് പരിശോധിക്കുന്നതിന് മുന്നേ 
 ഇനി വേറെ രണ്ട് സമാന കഥകൾ കൂടി പറയാം...

*ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു ആർമിക്കാരൻ ജോലിസംബന്ധമായി അയ്യാൾ ഒരു വർഷമായി അഫ്ഗാനിസ്ഥാനിൽ നിൽക്കുന്നു... പെട്ടന്ന് ഒരു ഫോൺ കാൾ വരുന്നു "നിങ്ങളുടെ ഭാര്യ രാവിലെ പ്രസവിച്ചു "അയ്യാൾ അത്ഭുതപെടുന്നു.. ഇന്നലെ വരെ ഫോൺ ചെയ്തപ്പോൾ ഭാര്യ തന്നെ അറിയിച്ചിട്ടില്ല... ഇത് ആരുടേ കുട്ടി? ഒരു വർഷമായി താൻ നാട്ടിൽ ഇല്ല ......
* ലണ്ടൻ നിന്നുള്ള ക്ലാര ഡോലെൻ തന്റെ കാമുകനുമായി ലിവിങ് ടുഗദർ റിലേഷനിൽ ആയിരുന്നു... Pregnant ആകാതിരിക്കാൻ കഴിഞ്ഞ ആറു മാസമായി Birth Control Pills എടുത്തിരുന്നു...ഒരുന്നാൾ രാവിലെ നാല് മണിയ്ക്ക് എണീറ്റ് exercise ചെയ്ത് ഒരുങ്ങി ഓഫീസിൽ എത്തിയപ്പോൾ അകാരണമായ വയറു വേദന അനുഭവപ്പെടുന്നു .. ക്ലാര ബോസ്സിനോട് ലീവ് ചോദിച്ച് വീട്ടിലേയ്ക്ക് തിരിയ്ക്കുന്നു . വീട് തുറക്കാൻ നോക്കുമ്പോൾ  വീടിന്റെ താക്കോൽ നഷ്ടമായിരുന്നു..വേദനകൊണ്ട് പുളഞ്ഞു എന്നിട്ട് കീ പണിക്കാരനെ വിളിച്ച് വേഗം എത്താനായി അറിയിച്ചു... രണ്ടുമണിക്കൂർ കഴിഞ്ഞ് അവരെത്തി.. കീ വേഗം പണിയാൻ സാധിക്കില്ല എന്നവർ അറിയിച്ചു..ക്ലാര അവരോട് ഡോർ പൊളിയ്ക്കാൻ പറഞ്ഞിരുന്നു ... അവർ അത് പൊളിച്ചു മടങ്ങി... ഉടനെ റൂമിലെത്തിയ ക്ലാര തന്റെ ബാഗ് ഒരു വശത്തേയ്ക്ക് എറിഞ്ഞു പാന്റ്സ് അഴിച്ചു കൊണ്ട് നേരെ ടോയ്ലറ്റ്ൽ പോയിരുന്നു. വേദന അല്പം ആശ്വാസം തോന്നി. കുറച്ചു കഴിഞ്ഞ് നോക്കുമ്പോൾ Blood release ആകുന്നു..ക്ലാര പരിഭ്രാന്തി ആയി അവിടെന്ന് ഇറങ്ങി അയൽവീട്ടിലേയ്ക്ക് ഓടുന്നു. അയൽക്കാരിയോട് അർദ്ധ നഗ്‌ന ആയി കൊണ്ട് തന്നെ കാര്യങ്ങൾ പറയുന്നു.. അയൽക്കാരി ക്ലാരയോട് പ്രഗ്നൻറ് ആണോ എന്ന് അന്വേഷിക്കുന്നു.. ഒരിക്കലും സാധ്യത ഇല്ലന്നും താൻ pills കഴിക്കുന്നുണ്ട് എന്നും.. Periods irregular ആണെന്നും. എത്രയും വേഗം തനിയ്ക്ക് ആംബുലൻസ് ഏർപ്പെടുത്താനും ക്ലാര ആവശ്യപ്പെടുന്നു. അയൽക്കാരി ക്ലാരയെ ബെഡിൽ കിടത്തുന്നു.. ക്ലാര പ്രസവിക്കുന്ന സ്ത്രീകളെ പോലെ വെറുതെ പുഷ് ചെയുന്നു. ക്ലാരയുടെ തുടയിൽ കുഞ്ഞിന്റെ തല വരുന്നത് കാണുന്നു.. ആംബുലൻസ് എത്തി കുഞ്ഞിനേയും അമ്മയെയും അവിടെന്ന് മാറ്റുന്നു.. ജനിച്ചപ്പോൾ 3.2 kg ഉണ്ടായിരുന്ന ആ കുഞ്ഞിന്റെ പേര് അമേലിയ എന്നണ്....

കേൾക്കുമ്പോൾ ഇതൊക്കെ അമാനുഷികം എന്ന് തോന്നും.. പക്ഷേ ഇത് സത്യങ്ങൾ ആണ്...ഇന്ധോനേഷ്യ കാറ്റ് വഴി ഗർഭിണി ആയി എന്ന് പറഞ്ഞ യുവതിയുടെ വാദം തള്ളി മെഡിക്കൽ കമ്മ്യൂണിറ്റി ഈ അവസ്ഥക്ക് പറഞ്ഞ പേരാണ് Crypto pregnancy " ഒരുപാട് മാധ്യമങ്ങൾ ഈ term തന്നെ റിപ്പോർട്ട്‌ ചെയ്തിരുന്നു. 
അതേ ഈ     അവസ്ഥയുടെ പേരാണ് "Cryptic Pregnancy ".. 475 സ്ത്രീകളിൽ ഒരാൾക്ക്  ഈ അവസ്ഥ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നാണ് മെഡിക്കൽ വിഗഗ്ദർ പറയുന്നത്. അതായത് 2500 ഗർഭിണികളിൽ ഒരു പെണ്ണിന് labour pain വരുമ്പോൾ മാത്രം ആകും മനസിലാകുക..അതായത് താൻ പ്രെഗ്നന്റ് ആണെന്ന് ആ പെണ്ണിന് തന്നെ അറിയാത്ത അവസ്ഥ . ഇത് കോമൺ ആയ ഒരു വിഷയം ആണ്.. പക്ഷേ നമ്മുടെ നാട്ടിലെ ഇങ്ങനൊരു പ്രഗ്നൻസി കണ്ടാൽ നാട്ടുകാർ "അവിഹിതഗർഭം തുടങ്ങി പല പേരിലും "ആ സ്ത്രീയെ ആക്ഷേപിക്കുന്നു. ആ സ്ത്രീയുടെയും കുഞ്ഞിന്റെയും നിലനിൽപ്പിനെ തന്നെ ചോദ്യം ചെയുന്നു...ഇനി ഇതെങ്ങനെ സാധ്യമാകുന്നു എന്ന്‌ നോക്കാം.

ഒരു പ്രഗ്നൻസി symptoms ഇല്ലാതെ കുഞ്ഞ് വയറ്റിൽ വളരുന്നത് ആ സ്ത്രീപോലും പ്രസവിക്കുന്നതിനു ഏതാനും മിനുട്ട് മുൻപ് അല്ലാതെ അറിയുന്നില്ല..
Home Pregnancy kit വഴി നോക്കിയാലും അറിയാൻ പറ്റില്ല (അതായത് യൂറിൻ drops എടുത്ത് നോക്കുമ്പോൾ പോലും false report ആയിരിക്കും കിട്ടുക / റിസൾട്ട്‌ നെഗറ്റീവ് ആയിരിക്കും. ഇതെന്താണ് എന്നാൽ ക്രിപ്റ്റിക് പ്രഗ്നൻസിയിൽ hCG (Human Chorionic Gonadotropin ) ഹോർമോൺ ഉണ്ടാകില്ല.  മാസമുറ / Periods ഉണ്ടാകും (pseudomenstrual bleeding ). അല്ലെങ്കിൽ Periods irregular ആയിരിക്കും.അതിനാൽ ഗർഭിണി ആണെന്ന് ഒരിക്കലും സംശയം ആ സ്ത്രീയ്ക്ക് ഉണ്ടാകില്ല.

ഹോസ്പിറ്റലിൽ പോയാലോ Dotted Blood clots ഉള്ളതിനാൽ ഇതൊരു ക്രിപ്റ്റിക് പ്രഗ്നൻസി എന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്.. കൂടാതെ സാധാരണ ഗർഭിണികൾക്ക് ഉള്ളപ്പോലെ വയറു പെട്ടെന്ന് വലുതാകില്ല.. കുഞ്ഞിന് slow growth ആയിരിക്കും. അതായത് സാധാരണ 9/ 10 മാസം ഗർഭധാരണമെങ്കിൽ ക്രിപ്റ്റിക് പ്രഗ്നൻസിയിൽ (10-14) മാസങ്ങൾ ആയിരിക്കും.പ്രസവിക്കാൻ ഏതാനും മണിക്കൂർകൾക്കോ നിമിഷങ്ങൾക്കോ മുൻപായിരിക്കും ആ സ്ത്രീ തന്നെ മനസിലാക്കുക താൻ പ്രഗ്നൻറ് ആണെന്ന്..
ഇവിടെ ഇൻഡോനീഷ്യക്കാരി ആയ Zianah തന്റെ 4 മാസം മുന്നേ ഡിവോഴ്സ് ചെയ്ത ഭർത്താവിൽ നിന്നുമാണ് ഗർഭിണി ആയിരിക്കുന്നത്...ലേബർ പൈൻ വരുന്നതിനു മുൻപ് ഉണ്ടായ കാറ്റാണ് കാരണക്കാരൻ എന്ന് തെറ്റിദ്ധരിക്കുന്നു.

*ലണ്ടൻ നിന്നുള്ള ക്ലാര തന്റെ പാർട്ണറിൽ നിന്നും ആറു മാസം മുൻപ് ഗർഭിണി ആയിരുന്നു (Birth control pills എടുത്താലും 100% ഉത്തരവാദിത്തം ഡോക്ടർസ് ഈ pillsകൾക്ക് പറയാറില്ല) അല്ലെങ്കിൽ pills സൈഡ് effects കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്.
ഇനി ഇംഗ്ലണ്ടിൽ നിന്നുള്ള ആർമിക്കാരന്റെ ഭാര്യയ്ക്ക്  ഒരു വർഷം മുന്നേ തന്റെ  ഭർത്താവിൽ നിന്നും ഗർഭിണി ആയി കുഞ്ഞ് ഉണ്ടായി (10-14 മാസം ആയിരുന്നു വളച്ച ) ഇതിൽ ആദ്യം സംശയിച്ച ഭർത്താവിനെ ഡോക്ടർസ് പിന്നീട് പറഞ്ഞ് മനസിലാക്കിയിരുന്നു ...
ക്രിപ്റ്റിക് പ്രഗ്നൻസിയിലെ ഏറ്റവും വലിയ റിസ്ക് എന്താണ് എന്നാൽ - വയറ്റിൽ വളരുന്ന കുട്ടിയ്ക്ക് സമയാസമയം ആവശ്യമുള്ള പോഷക ആഹാരം കിട്ടുന്നുണ്ടാവില്ല. അല്ലെങ്കിൽ ആ സമയം അമ്മ കുഞ്ഞിന് ആവശ്യം ഇല്ലാത്ത ആഹാരം ആയിരിക്കും കഴിക്കുക... ഇങ്ങനെ ജനിക്കുന്ന കുട്ടിയ്ക്ക് നല്ല മെഡിക്കൽ കെയർ ആവശ്യമായി വരുന്നു... ജനസംഖ്യ കൂടുതൽ ഉള്ള രാജ്യമായ ഇന്ത്യയിൽ ചർച്ചകൾ നടത്തേണ്ടതും ബോധവൽക്കരണം നടത്തേണ്ടതും.. കുഞ്ഞിനേയും അമ്മയെയും പറ്റി പല സാധചാര തെറ്റിദ്ധാരണകൾ തിരുത്തേണ്ടതുമായ ഒന്നാണ് ക്രിപ്റ്റിക് പ്രഗ്നൻസി....

Added information by Eldho Kurian 
ഇനി ക്രിപ്റ്റിക്ക് എന്നതിന്റെ കാരണങ്ങൾ പലതാവാം . 
ഒന്ന് ഹോർമോണൽ ചേഞ്ചസ് കൊണ്ട് ഉണ്ടാകുന്ന ബ്ലീഡിംഗിനെ പീരീഡ്‌സ് ആയി തെറ്റിദ്ധരിക്കുന്നത് ആവാം . 
PCOS ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ട് മുൻപേ ഇറഗുലർ പീരീഡ്‌സ് ഉണ്ടാകുന്നവർ ശ്രദ്ധിക്കാതെ പോകുന്നത് ആവാം . 
ചില ബോഡി കണ്ടീഷനുകൾ കൊണ്ടും പ്രഗ്നൻസി അറിയാതെ പോവാം . അത് പോലെ മുൻകരുതലുകൾ എടുത്തിട്ടുള്ളവരിൽ ഉണ്ടാകുന്ന അമിത ആത്മവിശ്വാസവും ഇത്തരം അറിയപ്പെടാത്ത പ്രഗ്നന്സികളിലേക്ക് നയിക്കാം . 

പ്രഗ്നൻസി ഡിറ്റക്ടിംഗ് ഹോര്മോണ് ലെവലുകൾ വളരെ കുറവായത് കൊണ്ട് ടെസ്റ്റ് നടത്തുമ്പോ നെഗറ്റീവായി വരാം . അത് പോലെ ഫീറ്റസിന്റെ ഗ്രോത്തോ പൊസിഷനോ യൂട്രസിന്റെ ഷെയ്പ്പ് മൂലമോ ഒക്കെ അൾട്രാ സൗണ്ടിലും തിരിച്ചറിയപ്പെടാതെ പോവാം . 
ആദ്യം പറഞ്ഞ പോലെ ഇറഗുലർ പീരീഡ്‌സ് ഉള്ളവരോ ഹോര്മോണൽ ചേഞ്ചസ് കൊണ്ടുണ്ടാകുന്ന ബ്ലീഡിംഗിനെ പീരീഡ്‌സ് ആയി ധരിക്കുന്നവരോ മുൻകരുതലുകൾ എടുത്തിട്ടുള്ളവരോ ഡിനൈഡ് പ്രഗ്നൻസിയോ ഒക്കെ തങ്ങളുടെ പ്രഗ്നൻസി വളരെ ലേറ്റ് ആയി തിരിച്ചറിയപ്പെടുന്നവർ ആകാം . അവരിൽ ഫീറ്റസിന്റെ ഗ്രോതും കുറവായിരിക്കും, മറ്റു ഗർഭകാല അസ്വസ്ഥതകൾ പ്രകടിപ്പിക്കണം എന്നുമില്ല.Previous Post Next Post