മനുഷ്യരെ വിറ്റ് കടം വീട്ടാൻ നോക്കിയ ബ്രിട്ടീഷുകാരും സൗത്ത് സീ കമ്പനിയും. | South Sea bubble History | economic crisis part 2

സ്കോട്ലൻഡ് കൂടെ ചേർന്നതോടെ രൂപപ്പെട്ട ബ്രിട്ടീഷ് സാമ്രാജ്യത്തെ സംബന്ധിച്ചിടത്തോളം 1700 കൾ വസന്തകാലമായിരുന്നു.ചെറിയ ആഭ്യന്തര കലാപങ്ങൾ ഒഴിച്ചുനിർത്തിയാൽ കാര്യമായ തിരിച്ചടികൾ നേരിടാത്ത   സൈന്യവും സമ്പദ്‌വ്യവസ്ഥയും,ഇൻവെസ്റ്റ് ചെയ്യാൻ തല്പരരായ ധനികർ..


1710 റോബർട്ട് ഹാർലി   എന്ന യുവാവിനെ സംബന്ധിച്ചും ഗ്രേറ്റ് ബ്രിട്ടനെ സംബന്ധിച്ചും  വളരെ നിർണായക വർഷമായിരുന്നു.

അമേരിക്കൻ ട്രെഷറി സെക്രട്ടറിക്ക് തുല്യമായ ചാന്സലർ ഓഫ് Exchequer എന്ന പദവിയിലേക്ക് അപ്രതീക്ഷിതമായി റോബർട്ട് ഹാർലി തിരഞ്ഞെടുക്കപ്പെട്ടു.

സ്ഥാനം ഒക്കെ കിട്ടി,കുറച്ചു കഴിഞ്ഞപ്പോഴാണ് റോബർട്ട് ഹാർലി രേഖകളൊക്കെ കൃത്യമായി കാണുന്നത്.അദ്ദേഹം ഞെട്ടി.ട്രെഷറിയിൽ ഇനി അവശേഷിക്കുന്നത് 5000 പൗണ്ട് മാത്രം.കടം 90 ലക്ഷം  പൗണ്ട്. 
സർക്കാരിന് ഒരു ഏകീകൃത ബജറ്റ് ഒന്നും അന്ന് ഉണ്ടായിരുന്നില്ല.വരവിനേക്കാൾ ഏറെ ഉയർന്ന കടം ഓരോ സർക്കാർ സംവിധാനങ്ങളും എടുത്തുകൊണ്ടേ ഇരുന്നുhouse ഓഫ് കോമൺസ് എന്ന ബ്രിട്ടീഷ് പാർലമെന്റിലെ അംഗങ്ങൾക്ക് രാഷ്ട്രീയകളികൾക്ക് അപ്പുറത്തേക്ക് മറ്റൊരു കാര്യങ്ങളിലും ശ്രദ്ധ ഉണ്ടായിരുന്നില്ല.ആ വർഷാവസാനം വരെ സർക്കാർ സംവിധാനങ്ങളെ എങ്ങനെ മുന്നോട്ട് നയിക്കും എന്നതായി റോബർട്ട് ഹാർലിയുടെ പ്രധാന ആശങ്ക.സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും 90 ലക്ഷം  പൗണ്ട് എന്ന ഭീമമായ കട ബാധ്യത അടച്ചു തീർക്കുന്നതിലേക്കും പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഓഫ് ഇംഗ്ളണ്ട് രുപീകൃതമാക്കപ്പെടുന്നത്. എന്നാൽ ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നന്നായി മനസ്സിലാക്കിയ ആരും അതിൽ നിക്ഷേപിക്കാനായി മുന്നോട്ട് വന്നില്ല.


ഹോളോ സ്‌വേർഡ് ബ്ലേഡ്‌സ് കമ്പനി ഉടമ ജോൺ ബ്ലന്റ് ഉം ആയി ചേർന്ന് നടത്തിയ ശ്രമങ്ങളോ പിന്നീട് ആരംഭിച്ച  ലോട്ടറിയോ ഒന്നും ബ്രിട്ടന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെ സഹായിക്കാൻ തക്കതായിരുന്നില്ല.1711 ൽ ബ്രിട്ടീഷ് പാർലമെന്റ് ഒരു ബില്ല് പാസ്സാക്കി.ബ്രിട്ടീഷ് ട്രേഡ് concession 1711 എന്നാണത് അറിയപ്പെടുന്നത്.  ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയിലുള്ള പസഫിക് സമുദ്ര   


മേഖലയിൽ കച്ചവടം നടത്തുവാനായി സൗത്ത് സീ കമ്പനി എന്ന പേരിൽ സർക്കാരിന്റെയും പൊതുജനങ്ങളുടെയും സംയുകത പങ്കാളിത്തമുള്ള കമ്പനി രൂപീകരിക്കുന്നതായുള്ള പ്രഖ്യാപനം ആയിരുന്നു അത്.


കമ്പനിയിൽ നിന്നുമുള്ള വരുമാനം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കട ബാധ്യത തീർക്കാൻ ഉള്ളതായിരിയ്ക്കും.പസഫിക് സമുദ്രമേഖലയിലെ എല്ലാ കച്ചവടവും ഈ കമ്പനിക്ക് മാത്രം കീഴിലായിരിക്കും,അതായത് ഈ കമ്പനി ആ മേഖലയിലെ ഒരു മൊണോപൊളിയായിരിക്കുമെന്നും പ്രഖ്യാപനം ഉണ്ടായി.  ആ കാലത്ത് സ്ത്രീകൾക്ക് ഭൂമി വാങ്ങുവാൻ ഉള്ള അവകാശം ബ്രിട്ടീഷ് സാമ്രാജത്വത്തിൽ ഉണ്ടായിരുന്നില്ല.എന്നാൽ കമ്പനികളിലെ ഷെയർ അവർക്ക് വാങ്ങുവാൻ അവകാശമുണ്ടായിരുന്നു താനും.വിവിധ തരത്തിലുള്ള പരസ്യങ്ങളിലൂടെയും പ്രചാരണ വേലകളിലൂടെയും സൗത്ത് സീ  കമ്പനിയുടെ ഷെയറുകളിലേക്ക് പൊതുജനങ്ങളുടെയും നിക്ഷേപകരുടെയും ശ്രദ്ധ ആകർഷിച്ചു.

ഷെയർ വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്ന ലാഭ വിഹിതമായ ഡിവിഡന്റിനു ടാക്സിൽ ഇളവ് പ്രഖ്യാപിച്ചു.55 പൗണ്ട് അടിസ്ഥാന വില ഉണ്ടായിരുന്ന സൗത്ത് സീ കമ്പനിയുടെ ഷെയർ വാല്യൂ 100 പൗണ്ടിനും മുകളിലേക്ക് എത്തി.പസഫിക് സമുദ്രത്തിലെ കച്ചവടം എന്നതായിരുന്നു സൗത്ത് സീ കമ്പനിയുടെ ഉദ്ദേശ ലക്ഷ്യമെങ്കിലും ആഫ്രിക്കയിൽ നിന്നും വൻ തോതിൽ അടിമകളെ യൂറോപ്പിലേക്കും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കും വിൽക്കുന്ന കമ്പനിയായി അത് മാറി. എന്നാൽ അന്ന് ലാറ്റിനമേരിക്കയിൽ ശക്തമായ സ്വാധീനം ഉണ്ടായിരുന്ന സ്പെയിൻ ഉം ആയുള്ള യുദ്ധം കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിച്ചു.ഒട്ടേറെ കപ്പലുകൾ നഷ്ട്ടപ്പെട്ടു.  


1713 ൽ ഇംഗ്ളണ്ട് രാഞ്ജി  ക്വീൻ ആനും സ്പെയിൻ രാജാവ് ഫിലിപ്പ് അഞ്ചാമനും Utrecht  ഉടമ്പടിയിൽ ഒപ്പ് വെച്ചു .   ബ്രിട്ടീഷ് സാമ്രാജ്യം ഇനിമേൽ സ്പെയിനിന്റെ അധികാരമേഖലകളിൽ യുദ്ധത്തിന് തയ്യാറാകില്ല എന്നും സ്പെയിനിന്റെ രാജാവാകാശത്തിനു മുകളിൽ കാലങ്ങളായി ഉന്നയിച്ച് വന്ന തർക്കം ഇനി ഇല്ല എന്നും രഞ്ജി ഉറപ്പ് നൽകി .പകരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ലാറ്റിനമേരിക്ക ഉൾപ്പെടയുള്ള സ്പാനിഷ് കോളനികളിൽ അടിമ കച്ചവടം നടത്താനുള്ള അവകാശം   സ്പെയിനും കൈമാറി.സ്വാഭാവികമായും ആ മേഖലയിലെ മോണോപോളിയായ സൗത്ത് സീ കമ്പനിക്ക് ആ കരാർ എത്തി.സൗത്ത് സീ കമ്പനി സ്ഥാപിതമായത്, വരുമാനം ഉണ്ടാക്കി ബ്രിട്ടീഷ് കട ബാധ്യത അടച്ച് തീർക്കുക എന്ന ലക്ഷ്യത്തോടെ ആണല്ലോ.കമ്പനി 31 മില്യൺ പൗണ്ട് ട്രഷറിയിലേക്ക് അടച്ചു. 

കമ്പനി വൻ ലാഭത്തിലാണെന്നുള്ള ഊഹങ്ങൾക്കുള്ള തുടക്കമായിരുന്നു അത്.

300 പൗണ്ട് വിലയുണ്ടായിരുന്ന ഷെയറുകൾ 400 പൗണ്ടായി.കൂടുതൽ ഷെയറുകൾ കമ്പനി ഇഷ്യു ചെയ്തു.അതിന്റെ വില ഊഹക്കച്ചവടക്കാർ 1000 പൗണ്ടിനും മുകളിൽ എത്തിച്ചു .  1720 ൽ കമ്പനിയുടെ പ്രധാന ഷെയറുടമകൾ അവരുടെ ഷെയറുകൾ ഉയർന്ന വിലയ്ക്ക് വിറ്റ് ഒഴിവാക്കി,കമ്പനിയിൽ നിന്നും മാറി.കമ്പനിക്കുള്ളിലെ ഇൻസൈഡർ ട്രേഡിങ്ങും ,മാനേജ്മെന്റിലെ പിഴവുകളും,കണക്കുകളുടെ ഊതിപെരുപ്പിക്കലും അവർ തിരിച്ചറിഞ്ഞിരുന്നു.  


പ്രധാന ഷെയറുടമകൾ കമ്പനി വിട്ടു എന്ന വാർത്തയോടെ  സീ കമ്പനിഷെയർ വില ഒറ്റയടിക്ക് താഴെ പോയിനിക്ഷേപകർക്ക് പണം വലിയ തോതിൽ നഷ്ട്ടപ്പെട്ടു.ഇന്ഗ്ലണ്ടിലെ ബാങ്കുകൾ അപകടത്തിലുമായിഈ സംഭവം ബ്രിടീഷ് പാർലമെന്റിൽ ബബ്ബിൾ ആക്ട് അഥവാ Royal Exchange and London Assurance Corporation Act 1719 ന്റെ പിറവിക്ക് കാരണമായി.രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഏതു കമ്പനിയിലുമുള്ള സ്റ്റോക്കിനും  ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകും എന്ന സുപ്രധാന  വകുപ്പ് ആ നിയമത്തിൽ ഉണ്ടായിരുന്നു.


കമ്പനിയിലെ തകർച്ചയും കള്ളകണക്കുകളും സംബന്ധിച്ച് അന്വേഷണം നടത്തുകയും കുറ്റക്കാരെ വിഷ പാമ്പുകൾ നിറഞ്ഞ വീപ്പയിൽ അടച്ച് തെംസ് നദിയിൽ ഒഴുക്കുകയും ചെയ്‌തെന്നാണ് പറയപ്പെടുന്നത്.  ഒരു ധാര്മികതയുമില്ലാതിരുന്ന കച്ചവടമായിരുന്നു അടിമ വ്യാപാരം.പ്രതികരിക്കാൻ ശേഷിയില്ലാത്ത മനുഷ്യരെ,അവരുടെ അധ്വാനത്തെ ഉല്പന്നമാക്കാൻ,അതുവഴി തങ്ങളുടെ കടം അടച്ച്ച്ചു തീർക്കാൻ ശ്രമിച്ച സാമ്രാജ്യം..

എന്നാൽ 1870-കളുടെ തുടക്കം മുതല്‍ 1890-കളുടെ മധ്യം വരെ ലോകമാകെ ബാധിച്ച സാമ്പത്തിക തകർച്ച സൗത്ത് സീ തകർച്ചയേക്കാൾ വലുതായിരുന്നു.നീളമുള്ളതുമായിരുന്നു.


Previous Post Next Post