വടാട്ടുപാറ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ പഞ്ചായത്തിന്റെ കീഴിലുള്ള ഒരു ഒരു ചെറുഗ്രാമമാണ്. പിണ്ടിമന, ഭൂതത്താൻകെട്ട് എന്നിവയാണ് വടാട്ടുപാറയുടെ സമീപസ്ഥങ്ങളായ ഗ്രാമങ്ങൾ.
ഏറ്റവുമടുത്തുള്ള പട്ടണങ്ങളിൽ, കോതമംഗലം, തൊടുപുഴ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവ ഉൾപ്പെടുന്നു. ഗ്രാമ്യ സൗന്ദര്യത്തിന്റെ റാണി എന്നറിയപ്പെടുന്ന വടാട്ടുപാറ ഗ്രാമം പെരിയാറിന്റെ വശ്യമനോഹാരിത കൊണ്ട് സമ്പുഷ്ടമാണ്.
കോതമംഗലത്തുനിന്ന് 16 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽനിന്നു തട്ടേക്കാടിലേയ്ക്ക് 16 കിലോമീറ്ററും ഭൂതത്താൻകെട്ടിലേയ്ക്ക് 14 കിലോമീറ്ററും ദൂരമാണുള്ളത്.