വി പി എൻ തുറക്കുന്ന മറ്റൊരു ലോകം!
ഈ ഇന്റർനെറ്റ് നെ ഒരു പ്രത്യേകത ഉണ്ട്. നമ്മൾ അതിനോട് എന്ത് ചോദിച്ചാലും അതിനെ ഉത്തരം തരും അതിപ്പോ മറ്റൊരാൾ അറിഞ്ഞാൽ കുഴപ്പമുള്ളതായാലും അതല്ല കുഴപ്പമില്ലാത്തതാണെങ്കിലും അത് ഗൂഗിൾ നമുക്ക് മുന്നിൽ തുറന്ന് കാട്ടും.
ഇനി അഥവാ മറ്റൊരാൾ അറിഞ്ഞാൽ കുഴപ്പമോ നാണക്കേടോ ഉള്ളതാണെങ്കിൽ ....
ഇങ്ങനെ രഹസ്യമായി എന്തെങ്കിലും സേർച്ച് ചെയ്യണമെങ്കിൽ ചില വിരുതന്മാർ ഉപയോഗിക്കുന്ന സൗകര്യമാണ്. വി പി എൻ അഥവാ വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്.
പോൺ സൈറ്റ് ഉം മറ്റ് ചില ബാൻഡ് ആയിട്ടുള്ള അല്ലെങ്കിൽ നിരോധിച്ചിട്ടുള്ള വെബ് സൈറ്റുകൾ അക്സസ്സ് ചെയ്യാനുള്ള സൗകര്യമായാണ് ചിലരെങ്കിലും ഇതിനെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ശെരിക്കും ഇതിന്റെ ഉപയോഗം എന്താണെന്നും ഇതെന്തിന് വേണ്ടിട്ടാണെന്നും നമുക്കൊന്ന് നോക്കാം.
ശെരിക്കും പറഞ്ഞാൽ ഇന്റർനെറ്റ് ലെ നിങ്ങളുടെ ഓൺലൈൻ ഐഡന്റിറ്റി സെക്യൂർ ആക്കുന്നതിനും നിങ്ങളുടെ IP വിലാസം മറയ്ക്കുന്നതിനും തേർഡ് പാർട്ടി കളിൽ നിന്നും നിങ്ങളുടെ ഓൺലൈൻ ഡാറ്റ സംരക്ഷിക്കുന്നതിനും സുരക്ഷിതമല്ലാത്ത നെറ്റ്‌വർക്കുകളിൽ നിങ്ങളുടെ ഇന്റർനെറ്റ് ട്രാഫിക്കിനെ എൻക്രിപ്റ്റ് ചെയ്യുകയും ചെയ്യുന്ന ഒരു സാങ്കേതികവിദ്യയാണ് VPN അല്ലെങ്കിൽ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്).VPN-കൾ റിയൽ ടൈം എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ട്.
എൻക്രിപ്ഷൻ എന്ന പറഞ്ഞാൽ നിങ്ങൾ അയക്കുന്ന മെസ്സേജ് കളെ കോഡ് കളായി കന്വേര്റ്റ് ചെയ്ത അതിന്റെ യഥാർത്ത അർത്തം മറച്ച് മെസ്സേജ് ടാറ്റ ഹൈഡ് ചെയ്യുന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വേർഡ് ആണ് എൻക്രിപ്ഷൻ. വാട്സ് ആപ്പ് പോലെയുള്ള ചാറ്റിങ് അപ്ലിക്കേഷൻ കളും എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതിലൂടെ നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റ സുരക്ഷിതമായ ഒരു വെർച്വൽ ടണലിലൂടെയാണ് അയക്കുന്നത് അത് വഴി നിങ്ങൾ ഓൺലൈനിൽ ചെയ്യുന്ന കാര്യങ്ങൾ ആരെങ്കിലും ട്രാക്ക് ചെയ്യാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മാത്രമല്ല എൻക്രിപ്ഷൻ ചെയ്യുന്നതിലൂടെ സെൻസിറ്റീവ് ആയുള്ള ഡാറ്റ സുരക്ഷിതമായി ട്രാൻസ്ഫർ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാനും കഴിയുന്നുണ്ട്. ഇന്റർനെറ്റ് വഴിയുള്ള എൻക്രിപ്റ്റ് ചെയ്ത കണക്ഷനുകളിലൂടെ ഒരു കോർപ്പറേറ്റ് നെറ്റ്‌വർക്ക് ഒരു VPN വിപുലീകരിക്കുന്നു. കമ്പ്യൂട്ടർ നും നെറ്റ്‌വർക്കിനുമിടയിൽ ട്രാഫിക് എൻക്രിപ്റ്റ് ചെയ്‌തിരിക്കുന്നതിനാൽ, അത് സഞ്ചരിക്കുമ്പോൾ ട്രാഫിക് സ്വകാര്യമായി തുടരും. ഇത് വഴി ഒരു ജീവനക്കാരന് ഓഫീസിന് പുറത്ത് ജോലി ചെയ്യാനും അത് പോലെ കോർപ്പറേറ്റ് നെറ്റ്‌വർക്കിലേക്ക് സുരക്ഷിതമായി ബന്ധിപ്പിക്കാനും കഴിയും. സ്‌മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും പോലും വിപിഎൻ വഴി കണക്റ്റുചെയ്യാനാകും.
വെബിൽ സെർച്ച് ചെയ്യുക അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത Wi-Fi നെറ്റ്‌വർക്കിൽ ഇടപാട് നടത്തുക എന്നതിനർത്ഥം നിങ്ങൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ബ്രൗസിംഗ് ഡീറ്റെയിൽസ് ഉം തുറന്നുകാട്ടുകയാണെന്നാണ്. അതുകൊണ്ടാണ് തങ്ങളുടെ സ്വകാര്യ വിവരങ്ങളും ബ്രൗസിംഗ് ഡീറ്റെയിൽസ് സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ആശങ്കയുള്ള ആർക്കും ഒരു VPN അനിവാര്യമായിരിക്കേണ്ടതാണ്. ബ്രൗസിംഗ് ഹിസ്റ്ററി, ഐ പി അഡ്രസ്, ലൊക്കേഷൻ, നിങ്ങളുടെ ഡിവൈസ് നെ പറ്റിയുള്ള വിവരങ്ങൾ, ഇന്റർനെറ്റ് ആക്ടിവിറ്റി ഇവയെല്ലാം VPN വഴി ഹൈഡ് ചെയ്യാൻ കഴിയുന്നതാണ്. ഇനിയും VPN നെ പറ്റിയുള്ള നമുക്ക് അടുത്ത വീഡിയോ ലൂടെ മനസ്സിലാക്കാം.
"Concerned about online privacy, security, or accessing global content in Kerala? Discover why a VPN (Virtual Private Network) is becoming an essential tool for every Keralite navigating the digital world. Learn about its benefits for secure browsing, bypassing geo-restrictions, and protecting your online identity."