No title

Edited

ind_media and entertainment

എന്തുകൊണ്ടാണ് യു ട്യൂബിനേക്കാള്‍  ഒ ടി ടി മികച്ചത്?


* നിയന്ത്രണം-

ഒ ടി ടി യില്‍ നിങ്ങള്‍ കാണുന്ന പരിപാടിയുടെ ഉള്ളടക്കം തൊട്ട്  ബ്രാന്‍ഡ്, ഉപയോക്തൃ അനുഭവം, പ്രേക്ഷകര്‍, ധനസമ്പാദനംഅങ്ങനെ എല്ലാറ്റിനും നിയന്ത്രണമുണ്ട്. യു ട്യൂബില്‍ ഈ നിയന്ത്രണമില്ല.


*പരസ്യങ്ങളില്ലാതെ കാണാം-

സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ , ഒറ്റത്തവണ വാങ്ങലുകള്‍ , കൂടുതല്‍ ധനസമ്പാദന മാര്‍ഗങ്ങള്‍ എന്നിവയോടൊപ്പം പരസ്യങ്ങളില്ലാതെ കണ്ടെന്റ് ആസ്വദിക്കാം.


*നേരിട്ട് ഉപഭോക്താവില്‍-

കണ്ടെന്റ് ആവശ്യാനുസരണം പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നു. ഉപഭോക്താവു തന്നെ നിയന്ത്രിക്കുന്ന ഒരു പ്രീമിയം വീഡിയോ അനുഭവം നല്‍കുന്ന പ്ലാറ്റ്ഫോമാണ് ഒ ടി ടി. ഇത് ഉപയോഗിച്ച്, ദാതാക്കള്‍ക്ക് നേരിട്ടുള്ള ഇടപെടലിലൂടെയും ആശയവിനിമയത്തിലൂടെയും ഉടനടി ഉപയോക്തൃ ഫീഡ്ബാക്ക് ലഭിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.


*ഉപഭോക്തൃ സ്വാതന്ത്ര്യം-

ഒ ടി ടി യിൽ  ഉപഭോക്താക്കള്‍ക്കാണ് പ്രാമുഖ്യം.  അവര്‍ കാണേണ്ട കാര്യങ്ങള്‍ കൃത്യമായി കണ്ടെത്താനും ആഗ്രഹിക്കുന്ന ഉള്ളടക്കത്തിനുള്ള സേവനങ്ങള്‍ക്കും മാത്രം പണം നല്‍കാനും കഴിയുന്നു എന്നതും ഒടിടി പ്ലാറ്റ്ഫോമുകളെ വ്യത്യസ്തമാക്കുന്നു.


Previous Post Next Post