EDITED
TECH_IT
എന്താണ് സോഷ്യൽ ഗ്രാഫ്, എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
സാമൂഹിക ബന്ധങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സൂചികയാണ് സോഷ്യൽ ഗ്രാഫ്. സോഷ്യൽ നെറ്റ്‌വർക്കിന്റെ മാതൃകയിലാണിതിനെ പ്രതിനിധാനം ചെയ്തിരിക്കുന്നത്. ഗ്രാഫ് തിയറിയിൽ നിന്നാണ് ഗ്രാഫ് എന്ന വാക്ക് എടുത്തിരിക്കുന്നത്. "ആളുകളെ തമ്മിൽ പരസ്പരം എങ്ങനെയൊക്കെ ഏതെല്ലാം വിധത്തിൽ ബന്ധപ്പെടുത്താം" എന്നതാണ് സോഷ്യൽ ഗ്രാഫിങ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഐസോഗ്ലോസുകളുടെ (ഭാഷയുടെ അടിസ്ഥാനത്തിലുള്ള തരംതിരിക്കൽ) പശ്ചാത്തലത്തിലാണെങ്കിലും ഈ പദം 1964കളിൽ ആണ് ആദ്യമായി ഉപയോഗിച്ചത്. 1978കളിൽ സോഷ്യോഗ്രാം എന്ന പേരിൽ ലിയോ അപ്പോസ്റ്റൽ ആണ് ഇന്ത്യയിൽ ഈ പദം ഉപയോഗിക്കുന്നത്.
2007 മെയ് 24- ന് നടന്ന ഫെയ്സ്ബുക്ക് K F8 കോൺഫറൻസിൽ, പുതുതായി അവതരിപ്പിച്ച ഫെയ്സ്ബുക്ക് പ്ലാറ്റ്‌ഫോം വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ എങ്ങനെ പ്രയോജനപ്പെടുത്തി സമ്പന്നമായ ഓൺലൈൻ അനുഭവം നൽകുമെന്ന് വിശദീകരിക്കാൻ ഈ പദം തിരഞ്ഞെടുത്തു. മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഈ പദം ഇതോടെ ജനപ്രിയമായി.
സോഷ്യൽ ഗ്രാഫിന്റെ ആശയം വിശദീകരിച്ചതു മുതൽ, ഫേസ്ബുക്കിന്റെ സ്ഥാപകരിലൊരാളായ മാർക്ക് സുക്കർബർഗ്, വെബ്‌സൈറ്റിന്റെ സോഷ്യൽ ഗ്രാഫ് മറ്റ് വെബ്‌സൈറ്റുകൾക്ക് നൽകുകയെന്ന ഫേസ്ബുക്കിന്റെ ലക്ഷ്യത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു ഉപയോക്താവിന്റെ ബന്ധങ്ങൾ ഫേസ്ബുക്കിന്റെ നിയന്ത്രണത്തിന് പുറത്തുള്ള വെബ്‌സൈറ്റുകളിലും ഉപയോഗിക്കാൻ കഴിയുന്നു.
2010 ലെ കണക്കനുസരിച്ച് ഫേസ്ബുക്കിന്റെ സോഷ്യൽ ഗ്രാഫ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്ക് ഡാറ്റാസെറ്റാണ്. എല്ലാ വെബ്‌സൈറ്റുകളിലും ഏറ്റവും കൂടുതൽ ആളുകൾ തമ്മിലുള്ള ബന്ധങ്ങൾ ഇവിടെ പറയുന്നു. ഫേസ്ബുക്കിന്റെ സോഷ്യൽ ഗ്രാഫ് കമ്പനിയുടെ ഉടമസ്ഥതയിലാണ്. മറ്റൊരു സേവനങ്ങളുമായും ഇത് പങ്കു വയ്ക്കപ്പെടുന്നില്ല എന്നുമാണ് ഫേസ്ബുക്കിന്റെ അവകാശ വാദം.
ഈ ഡാറ്റകൾ ഫേസ്ബുക്കിന് അധിക സാധ്യതകൾ നൽകിയപ്പോൾ ഗൂഗിൾ എല്ലാ ഡാറ്റകളും ശേഖരിച്ച് ഒരു സോഷ്യൽ ഗ്രാഫ് API (സോഷ്യൽ മീഡിയയിലെ ഓരോ വ്യക്തികളുടേയും ഡാറ്റകൾ പരസ്പരം ബന്ധിപ്പിക്കുന്ന ഗ്രാഫ്) ഉണ്ടാക്കി. എന്നാൽ 2012ഓടെ ഈ സംരംഭത്തിൽ നിന്ന് ഗൂഗിൾ പിൻവാങ്ങി. പിന്നീട് 2010ൽ നടന്ന F8 കോൺഫറൻസിൽ ഫെയ്സ്ബുക്കു തന്നെ കമ്പനിക്കു വേണ്ടി സോഷ്യൽഗ്രാഫ് ഉണ്ടാക്കുകയും ഡയറക്ട് മാർക്കറ്റിങ്ങിലൂടെയും സോഷ്യൽ കൊമേഴ്സിലൂടെയും കാര്യങ്ങൾ മോണിറ്ററിങ് ചെയ്യാനും ആരംഭിച്ചു.
ഫോട്ടോകൾ, ഇവന്റുകൾ, പേജുകൾ എന്നിവയുൾപ്പെടെ ആളുകളേക്കാൾ കൂടുതൽ ഒബ്‌ജക്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്തു വയ്ക്കാൻ വെബ്‌സൈറ്റുകളെ ഫേസ്ബുക്കിന്റെ ഗ്രാഫ് API അനുവദിക്കുന്നു. വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ മാത്രമല്ല, വ്യക്തികളും അവരെ സംബന്ധിക്കുന്ന എന്തും തമ്മിൽ ബന്ധിപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നത്.
#സോഷ്യൽഗ്രാഫ് #ഗ്രാഫ് #ലിയോഅപ്പോസ്റ്റൽ #മാർക്ക്സുക്കർബർഗ് #മോണിറ്ററിങ് #ഗ്രാഫ്API #ഫേസ്ബുക്ക് #socialgraph #graph #lioapostal #marksuckerburg #monitoring #graphapi #facebook