Posts

Edited
technology_mobilephones
 
മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റം
 
ഫോൺ ആൻഡ്രോയിഡാണോ, ഐ ഒ എസ് ആണോ എന്ന ചോദ്യം നമ്മളൊക്കെ കേൾക്കാറില്ലേ? എന്താണിതെന്നോ, എന്തിനാണെന്നോ എപ്പോഴെങ്കിലും ‌ചിന്തിച്ചിട്ടുണ്ടോ? ഫോണിലെ ഓപ്പറേറ്റിംങ്ങ് സിസ്റ്റത്തിന് ഉദാഹരണങ്ങളാണ് ആൻഡ്രോയിഡ്, ഐ ഒ എസ് , വിൻഡോസ് എന്നിവയൊക്കെ. ഓരോ ഓപ്പറേറ്റിംങ്ങ് സിസ്റ്റത്തിനും പ്രത്യേകം പ്രത്യേകം സവിശേഷതകളും ഉണ്ട്. നല്ല ഓപ്പറേറ്റിംങ്ങ് സിസ്റ്റം ഫോണിന് മികച്ച പേർഫോമൻസ് നൽകുന്നു. മൊബൈലുകളിലെ സോഫ്റ്റ് വെയറുകൾ, ഹാർഡ് വെയറുകൾ, എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയെന്നതാണ് ഓപറേറ്റിങ് സിസ്റ്റത്തിൻറെ കർത്തവ്യം. 
 
* ഐ ഒ എസ് ( iOS)
 
ആപ്പിൾ iOS മൾട്ടി-ടച്ച്, മൾട്ടി-ടാസ്‌കിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആപ്പിളിന്റെ iPhone, iPad, iPod എന്നിവ പ്രവർത്തിപ്പിക്കുന്നത്. സോഫ്‌റ്റ്‌വെയറിന്റെ പ്രത്യേക പതിപ്പാണ് ആപ്പിൾ വാച്ചിലും ഉപയോ​ഗിച്ചിരിക്കുന്നത്.
 
ഉപയോക്താവിന്റെ സ്‌പർശനത്തോട് iOS പ്രതികരിക്കുന്നു - ഒരു പ്രോഗ്രാം തുറക്കാൻ സ്‌ക്രീനിൽ ടാപ്പുചെയ്യാനും, നിങ്ങളുടെ വിരലുകൾ ഒരുമിച്ച് പിഞ്ച് ചെയ്ത് ഒരു ചിത്രം ചെറുതാക്കാനോ വലുതാക്കാനോ, പേജുകൾ മാറ്റാൻ സ്‌ക്രീനിലുടനീളം വിരൽ സ്വൈപ്പുചെയ്യാനോ ഒക്കെ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം അനുവദിക്കുന്നു.
 
തേർഡ് പാർട്ടി സിസ്റ്റങ്ങളിൽ ആപ്പിൾ iOS ഉപയോഗിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ആപ്പിൾ നിർമ്മിച്ച ഉൽപ്പന്നങ്ങളിൽ മാത്രമേ ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാൻ കഴിയൂ. ഇന്റർനെറ്റ് ഉപയോഗിക്കാൻ സഫാരി വെബ് ബ്രൗസർ, പാട്ടു വയ്ക്കാനുള്ള ഐപോഡ് ആപ്ലിക്കേഷൻ, ഇമെയിലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്പിളിന്റെ മെയിൽ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.
 
 
* ആൻഡ്രോയിഡ്
 
ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതും ലിനക്സ് കേർണൽ പവർ ചെയ്യുന്നതുമാണ്. സാധാരണ മിക്ക സ്മാർട്ട് ഉപകരണങ്ങളും പ്രവർത്തിക്കുന്നത് ആൻഡ്രോയിഡിലാണ്.
 
അൺലോക്ക് ചെയ്‌ത ഹാർഡ്‌വെയർ ആക്‌സസ് ചെയ്യാനും പുതിയ പ്രോഗ്രാമുകൾ വികസിപ്പിക്കാനും ഡെവലപ്പർമാരെ അനുവദിക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആൻഡ്രോയിഡ്.
 
ഫോണിനായി ആപ്പുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പരിധിയില്ലാത്ത ആക്‌സസ് ഉണ്ടെന്നാണ് ഇതിനർത്ഥം. പൊതുവെ ആൻഡ്രോയിഡ് ലൈസൻസിൽ വളരെ കുറച്ച് നിയന്ത്രണങ്ങൾ മാത്രമെ ഏർപ്പെടുത്തുന്നുള്ളൂ. അതിനാൽ ഉപയോക്താക്കൾക്ക് ധാരാളം സൗജന്യ ഉള്ളടക്കത്തിൽ നിന്ന് പ്രയോജനം ലഭിക്കുന്നു.
 
ആൻഡ്രോയിഡിന്റെ ചില മികച്ച ഫീച്ചറുകളിൽ ഉപയോഗപ്രദമായ വിജറ്റുകളും, ആപ്പുകളും ഉപയോഗിച്ച് ഒന്നിലധികം ഹോംസ്‌ക്രീനുകൾ ഇഷ്‌ടാനുസൃതം ഉൾപ്പെടുത്താം. ഇത് നമുക്കിഷ്ടമുള്ള ഉള്ളടക്കത്തിലേക്കും പ്രവർത്തനങ്ങളിലേക്കും വേഗത്തിലും എളുപ്പത്തിലും ആക്‌സസ് നൽകുന്നു.
 
* വിൻഡോസ് ഫോൺ
 
ഐ ഒ എസ് ( iOS), ആൻഡ്രോയിഡ് എന്നിവ കൂടാതെ 2010 അവസാനത്തോടെ മൊബൈലുകൾക്കായി വിൻഡോസ് നവീകരിച്ച ഓപ്പറേറ്റിങ്ങ് സിസ്റ്റം പുറത്തിറക്കി.
 
വിൻഡോസ് ഫോൺ അതിന്റെ ടൈൽ- ഇന്റർഫേസിൽ നിന്ന് തന്നെ തിരിച്ചറിയാൻ കഴിയും. ഡബ്ഡ് മെട്രോ എന്നും ഇതിനെ വിളിക്കുന്നു. ഹോം സ്‌ക്രീനിൽ നീക്കം ചെയ്യാവുന്നതും പരസ്പരം മാറ്റാവുന്നതുമായ ചതുര കളങ്ങളിൽ ഓരോ അപ്ലിക്കേഷനുകൾ ഫീച്ചർ ചെയ്യുന്നു.
 
വിൻഡോസ് ഫോണിന് 'ഹബ്‌സ്' എന്ന് വിളിക്കുന്ന അഗ്രിഗേറ്ററുകളും ഉണ്ട്. എല്ലാ ആപ്ലിക്കേഷനുകളിൽ നിന്നുമുള്ള ഫോട്ടോകളും സംഗീതവും ഒക്കെ ലൈബ്രറിയിലേക്ക് ഗ്രൂപ്പുചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ, ക്യാമറ ഫോട്ടോകൾക്കൊപ്പം നമ്മുടെ ഫേസ്ബുക്ക് ഫോട്ടോകളും വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നുള്ള ഡോക്യുമെന്റുകളും ഒക്കെ ഒരുമിച്ച് ഗ്രൂപ്പുചെയ്‌ത് ആക്‌സസ് ചെയ്യാൻ എളുപ്പമാണ്.
 
വെബ് ആക്‌സസ് ചെയ്യുന്നതിനായി ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന്റെ മൊബൈൽ ഒപ്‌റ്റിമൈസ് ചെയ്‌ത പതിപ്പും, കോർപ്പറേറ്റ് ഇ-മെയിൽ അക്കൗണ്ടുകളെ പിന്തുണയ്‌ക്കാൻ കഴിയുന്ന എക്‌സ്‌ചേഞ്ച് സംവിധാനവും വിൻഡോസ് നൽകുന്നു.
 
tag: മൊബൈൽഓപ്പറേറ്റിങ്ങ്സിസ്റ്റം, ഓപ്പറേറ്റിങ്ങ്സിസ്റ്റം, ഐഒഎസ്, വിൻഡോസ്ഫോൺ, ആൻഡ്രോയിഡ്, ഡബ്ഡ്മെട്രോ, mobileoperatingsystem, operatingsystem, ios, windowsphone, android, dubsmetro


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.