ബിഎച്ച് സീരീസ് വാഹന രജിസ്ട്രേഷൻ
റോഡ് ഗതാഗത നിയമങ്ങളിൽ ഒരുപാട് മാറ്റങ്ങൾ ഈയടുത്ത കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും സേവനങ്ങളും ലളിതമാക്കാൻ പുതിയ പല പദ്ധതികളും സർക്കാർ കൊണ്ടുവന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് രാജ്യവ്യാപകമായി ഒറ്റ രജിസ്ട്രേഷൻ എന്നത്. ബിഎച്ച് സീരീസ് വാഹന രജിസ്ട്രേഷൻ എന്നപേരിലാണ് ഈ പുതിയ ദേശിയ രജിസ്ട്രേഷൻ.
ജോലി സംബന്ധമായും, വ്യവസായ ആവശ്യങ്ങൾക്കും ഇന്ത്യയിൽ പല സ്ഥലങ്ങളിലായി ജോലി ചെയ്യേണ്ടി വരുമ്പോൾ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മറ്റൊരു സ്ഥലത്ത് ഉപയോഗിക്കാനുള്ള നൂലാമാലകൾ ചെറുതല്ല. ഈ പ്രതിസന്ധി തരണം ചെയ്യുകയാണ് ബിഎച്ച് സീരീസ് വാഹന രജിസ്ട്രേഷനിലൂടെ ലക്ഷ്യം വെക്കുന്നത്. നിലവിലുള്ള ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾക്ക് ശേഷം (HSRP) നമ്പർ പ്ലേറ്റുകളിൽ കൊണ്ടുവന്ന മാറ്റമാണിത്. വാഹന ഉടമകൾ അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ രജിസ്ട്രേഷൻ പ്രശ്നങ്ങൾ ഒഴിവാക്കാനും മോട്ടോർ വാഹനങ്ങളുടെ തടസ്സമില്ലാതെയുള്ള കൈമാറ്റത്തിനും ബിഎച്ച് ഭാരത് സീരീസ് പ്ലേറ്റിൽ രജിസ്റ്റർ ചെയ്യാം. 2021 സെപ്റ്റംബർ 15 മുതൽ ആരംഭിച്ച ഈ പദ്ധതി മുഴുവനായും ഡിജിറ്റലാണ്.
ബിഎച്ച് സീരീസ് നമ്പർ പ്ലേറ്റിന്റെ ഫോർമാറ്റ്
ബിഎച്ച് സീരീസ് പ്ലേറ്റിന് അപേക്ഷിക്കുന്നവർക്ക് പുതിയ നമ്പർ പ്ലേറ്റ് ലഭിക്കും. ഭാരത് സീരീസ് നമ്പർ പ്ലേറ്റിന്റെ ഫോർമാറ്റ് YY BH #### XX ഈ രീതിയിലാണ്. YY എന്നത് വാഹനത്തിന്റെ രജിസ്ട്രേഷൻ നടന്ന വർഷത്തിന്റെ അവസാന രണ്ട് അക്കങ്ങളാണ്. ബിബി ആയിരിക്കും ഭാരത് സീരീസ് കോഡ് . അക്ഷരങ്ങൾ "BH" എന്ന് എഴുതും. #### XX എന്നത് 0001 മുതൽ 9999 വരെയുള്ള നാല് സംഖ്യകളായിരിക്കും, അതിന് ശേഷം അക്ഷരങ്ങൾ A, B, C ....& തുടർന്ന് AA, AB.....AZ, BA, BB..... ZZ വരെ. "I", "O" എന്നീ അക്ഷരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
ആർക്കൊക്കെ രജിസ്റ്റർ ചെയ്യാം?
ട്രാൻസ്പോർട്ട് ഇതര വാഹനങ്ങൾക്കായാണ് നിലവിൽ ഈ സൗകര്യം സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ബിഎച്ച് ഭാരത് സീരീസ് നമ്പർ പ്ലേറ്റുകളുടെ രജിസ്ട്രേഷൻ സൗകര്യം നിലവിൽ സ്വമേധയാ ലഭ്യമാക്കിയിരിക്കുന്നവർ
- പ്രതിരോധ ഉദ്യോഗസ്ഥർ
- സംസ്ഥാന/കേന്ദ്ര സർക്കാർ ജീവനക്കാരായ മോട്ടോർ വാഹന ഉടമകൾ
– പൊതുമേഖലാ ജീവനക്കാർ അല്ലെങ്കിൽ
- നാലോ അതിലധികമോ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓഫീസുകളുള്ള ഒരു സ്വകാര്യ മേഖല കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ.
എല്ലാവർക്കും നിലവിലിത് നിർബന്ധമല്ല, യോഗ്യരായവർക്ക് അവരുടെ സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് അപേക്ഷിക്കാം. ഭാവിയിൽ എല്ലാ ജനങ്ങൾക്കും ഈ സൗകര്യം ലഭ്യമാക്കാൻ സർക്കാരിന് കഴിയും.
ബിഎച്ച് വാഹന രജിസ്ട്രേഷൻ എങ്ങനെ?
ബിഎച്ച് രജിസ്ട്രേഷൻ ഓൺലൈൻ പ്രക്രിയയാണ്, വാഹന ഉടമയുടെ പേരിൽ പുതിയ വാഹനം വാങ്ങുമ്പോൾ അതത് ഡീലേർസ് ആണിത് ചെയ്യുന്നത്. വാഹൻ പോർട്ടലിൽ ഫോം 20 പൂരിപ്പിച്ച് രജിസ്ട്രേഷൻ നടത്താം. ഇതോടെ ഉടമയുടെ സംസ്ഥാനത്ത് അടച്ച നികുതിയുടെ റീഫണ്ട് എളുപ്പമാകും. രജിസ്ട്രേഷൻ വിജയകരമായാൽ അപേക്ഷകർക്ക് ഒരു ബിഎച്ച് സീരീസ് നമ്പർ പ്ലേറ്റ് ലഭിക്കുന്നു. പുതിയ ബിഎച്ച് സീരീസ് നമ്പർ പ്ലേറ്റ്/ രജിസ്ട്രേഷൻ മാർക്ക് ഉള്ള വാഹനങ്ങൾക്ക് പുതിയ സംസ്ഥാനത്തെ പഴയ സങ്കീർണ്ണമായ റീ-രജിസ്ട്രേഷൻ നടത്തേണ്ടതില്ല. രജിസ്ട്രേഷനായി ഔദ്യോഗിക തിരിച്ചറിയൽ കാർഡ് (സർക്കാർ ജീവനക്കാർ), പ്രവർത്തന സർട്ടിഫിക്കറ്റ് (സ്വകാര്യ ജീവനക്കാർ), മറ്റ് ആവശ്യമായ രേഖകൾ എന്നിവ രജിസ്ട്രേഷൻ സമയത്ത് സൂക്ഷിക്കണം. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ വാഹനത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമത്തിലെ ഈ പുതിയ ഭേദഗതി സാർവത്രികവും രാജ്യത്തുടനീളം ബാധകവുമാണ്.
രജിസ്ട്രേഷൻ ഫീസ്
അപേക്ഷകർക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും. എന്നിരുന്നാലും, അതാത് വിഭാഗത്തിന് ഈടാക്കുന്ന ആവശ്യമായ നികുതി അടച്ചിരിക്കണം.
മോട്ടോർ വാഹന നികുതിയുടെ നിയമങ്ങൾ
രജിസ്ട്രേഷൻ സമയത്ത് ഈടാക്കുന്ന നികുതി ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ഈടാക്കേണ്ട നികുതി ഓൺലൈൻ പോർട്ടലിലൂടെ ഇൻവോയ്സിലുള്ള വിലയെ അടിസ്ഥാനമാക്കി കണക്കാക്കും (ഇവിടെ GST ഒഴിവാക്കപ്പെടും). ഉദാഹരണത്തിന് ഇൻവോയ്സ് വില 10 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ നികുതി 8% ആണ്. 10-20 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 10%വും 20 ലക്ഷത്തിന് മുകളിലാണെങ്കിൽ 12%വും അടക്കേണ്ടതായി വരും. ഇതിനു പുറമെ ഡീസൽ വാഹനങ്ങൾക്ക് 2% അധിക നിരക്കും ഇലക്ട്രിക് വാഹനങ്ങൾക്ക് 2% കുറവ് ചാർജജും അടക്കണം. 2 വർഷത്തേക്കോ അതിന്റെ ഗുണിതങ്ങളായ 4 വർഷം, 6 വർഷം എന്നിങ്ങനെയോ ആണ് നികുതി അടക്കേണ്ടി വരിക.
tag: bh vehicle,registration,വാഹന രജിസ്ട്രേഷൻ,ബിഎച്ച് സീരീസ്, BH Series, Number Plate
- Say Goodbye to Re-registration: The Advantages of BH Plates
- How BH Registration Simplifies Vehicle Ownership Transfers
- The Convenience of a Pan-India Vehicle Registration with BH Series
- Traveling Across India? Why BH Registration Might Be Right for You
- Unlock Seamless Interstate Travel with BH Vehicle Registration