Posts

l&e/ markets/ instruments/ bond yield

ബോണ്ട് യീല്‍ഡ് (Bond yield)

ബോണ്ടില്‍ നിന്നു ലഭിക്കുന്ന വരുമാനമാണ് ബോണ്ട് യീല്‍ഡ്. ഇത് പലിശ നിരക്കാകാം. ബോണ്ടിന്റെ കൂപ്പണ്‍ (coupon) എന്നു വിളിക്കുന്നത് പലിശയെയാണ് (interest rate). Coupon rate=Annual coupon payment/ Bond face value. ഒരു കമ്പിനി ബോണ്ടുകള്‍ പുറത്തിറക്കുമ്പോള്‍ നിക്ഷേപകര്‍ അവ പണം മുടക്കി വാങ്ങുകയാണ് ചെയ്യുന്നത്. ഈ നിക്ഷേപിക്കുന്ന പണത്തിന് എല്ലാ വര്‍ഷവും പലിശ ലഭിക്കും. കാലാവധിയെത്തുമ്പോള്‍ നിക്ഷേപിച്ച തുകയും (face value) തിരികെ ലഭിക്കും. ഒരു ബോണ്ടിന്റെ face value Rs 1,000 ആണെന്നിരിക്കട്ടെ. ഒരു വര്‍ഷം Rs 100 കൂപ്പണ്‍ (interest payment) ആയി ലഭിച്ചുവെന്ന് കരുതുക. അപ്പോള്‍ അതിന്റെ coupon rate 10% ആണ്.

ചിലപ്പോള്‍ ബോണ്ടുകള്‍ face value ന് മുകളില്‍ ഒരു premium നല്‍കി വാങ്ങാനിടയുണ്ട്. അങ്ങനെ വന്നാല്‍ ബോണ്ട് യീല്‍ഡ് കുറയും. കാരണം ബോണ്ടില്‍ നിന്നുള്ള വരുമാനം (coupon rate) ഫിക്‌സ്ഡ് ആണ്. അതിന് മാറ്റമുണ്ടാവുകയില്ല. Face value നെക്കാള്‍ കുറഞ്ഞ നിരക്കില്‍ ബോണ്ടുകള്‍ വാങ്ങിയാല്‍, അവയുടെ യീല്‍ഡ് ഉയരും. ഇപ്രകാരം ബോണ്ടിന്റെ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് യീല്‍ഡ് വ്യത്യാസപ്പെട്ടിരിക്കും.

ഇനി വിപണിയിലെ പലിശ നിരക്കുമായി ബോണ്ടുകളുടെ വില എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നോക്കാം. ഉദാഹരണമായി, 10% വാര്‍ഷിക കൂപ്പണ്‍ നിരക്കില്‍ Rs 1,000 വിലയുള്ള, അഞ്ചു വര്‍ഷകാലാവധിയുള്ള, ബോണ്ട് ഒരാള്‍ വാങ്ങിയെന്നിരിക്കട്ടെ. ഓരോ വര്‍ഷവും ബോണ്ടില്‍ നിന്നും Rs 100 വരുമാനം ലഭിക്കുന്നു. വിപണിയിലെ, സമാനമായ നിക്ഷേപ ഉപകരണങ്ങളുടെ (fixed deposit, term deposits etc) പലിശ നിരക്ക് 10% നെക്കാള്‍ ഉയര്‍ന്നുവെന്ന് കരുതുക (ഉദാഹരണമായി 11%). നിക്ഷേപകന്‍ ബോണ്ട് വില്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ വില കുറയും. കാരണം ബോണ്ടില്‍ നിന്നുള്ള വരുമാനം 10% ല്‍ തന്നെ നില്‍ക്കുകയാണ്. മറ്റുള്ള ഉപകരണങ്ങളില്‍ നിന്ന് ഉയര്‍ന്ന പലിശ വരുമാനം ലഭിക്കുന്നതിനാല്‍ (11%) വരുമാനം തുല്യമാകാന്‍ ബോണ്ടിന്റെ വില കുറച്ച് വില്‍ക്കേണ്ടി വരും. ഇവിടെ ബോണ്ടിന്റെ പലിശ 10% മാത്രമാണ്, അത് ഉയരില്ല. അപ്പോള്‍ വില കുറച്ച് വിറ്റാല്‍ വിപണിയിലെ ഉയര്‍ന്ന പലിശ വരുമാനത്തോട് തുല്യത ഉറപ്പാക്കാനാവും.

വിപണിയിലെ പലിശ നിരക്കു താഴ്ന്നാല്‍, ബോണ്ട് ഉടമയ്ക്ക് വില്‍ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഉയര്‍ന്ന വില ലഭിക്കും. കാരണം സമാന ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന പലിശ വരുമാനം കുറവാണ്. ബോണ്ടില്‍ നിന്നുള്ള വരുമാനം അപ്പോഴും 10% തന്നെയാണ്. അപ്പോള്‍ വിപണിയിലെ കുറഞ്ഞ പലിശ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബോണ്ടുകള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കും. ഇങ്ങനെ വിപണിയിലെ മാറുന്ന പലിശ നിരക്കിനനുസരിച്ച് ബോണ്ട് പ്രൈസ് മാറിക്കൊണ്ടിരിക്കും.

ഒരു ബോണ്ട് അതിന്റെ കാലാവധി മുഴുവന്‍ കൈവശം വെച്ചിരുന്നാല്‍ അതില്‍ നിന്നും ലഭിക്കുന്ന മൊത്തം വരുമാനത്തെയാണ് Yield-to-maturtiy എന്നു പറയുന്നത്. ഇതൊരു ദീര്‍ഘകാല വരുമാന കണക്കാണ്. ഇത് book yield എന്നും redemption yield എന്നും അറിയപ്പെടുന്നു. ഇത് ബോണ്ടിലെ നിക്ഷേപത്തിന്റെ 'internal rate of return' ആയി കണക്കാക്കാം. Yield-to-maturity ഏറെക്കുറെ Current yield നു സമാനമാണ്. Current yield എന്നാല്‍ ഒരു ബോണ്ട് ഒരു വര്‍ഷം കൈവശം വെച്ചിരുന്നാല്‍ എത്ര പണം നേടാനാകും എന്ന കണക്കാണ്. Annual cash flow യെ market price കൊണ്ട് ഹരിച്ചാണ് ഇത് കണക്കാക്കുന്നത്.

tag; bond yield/ yield-to-maturity/ ബോണ്ട് യീല്‍ഡ്/ യീല്‍ഡ്-ടു-മച്യൂരിറ്റി

pic; rupee



Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.