|
Meenvallam waterfall |
ഇടതൂർന്നതും അജ്ഞാതവുമായ വനങ്ങൾക്കുളിൽ പ്രകൃതി രഹസ്യമായി സൂക്ഷിച്ചിരിക്കുന്നവയാണ് മിക്ക വെള്ളച്ചാട്ടങ്ങളും. അവയിൽ ഒന്നാണ് പാലക്കാടിൽ സ്ഥിതി ചെയ്യുന്ന മീൻവല്ലം വെള്ളച്ചാട്ടം.
100-125 അടിയിലധികം വരുന്ന ഇത് 5 പടികളിലൂടെ ചാടിയൊഴുകുന്നത് മനം കവരുന്ന കാഴ്ച്ചയാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് ഒരു വലിയ ആകർഷണമാണ്.
കല്ലടിക്കോട് കുന്നുകളിലൂടെ കടന്നുപോകുന്ന ഈ വെള്ളച്ചാട്ടം തുപ്പനാട് നദിക്കടുത്തുള്ള വിവിധ വെള്ളച്ചാട്ടങ്ങളിലേക് വ്യാപിക്കുന്നു. മഴക്കാലത്തിന് ശേഷം സന്ദർശിക്കുകയാണ് ഉത്തമം.
പ്രകൃതി സ്നേഹികൾക്ക് ഏറ്റവും കൂടുതൽ ആനന്ദം പകരുന്ന സ്ഥലമാണിത്.