കൽകുണ്ട് കേരളകുണ്ട് Kalkundu Keralakund waterfall Malappuram

kalkund waterfalls kalkundu kerala kundu waterfall kalkundu waterfall കൽകുണ്ട് യാത്ര Kalkundu waterfall Malappuram keralakund waterfall കേരളകുണ്ട്
കൽകുണ്ട് വെള്ളച്ചാട്ടം KALKUNDU WATERFALL

kalkund waterfalls
Kalkundu waterfall

  മലപ്പുറം ജില്ലയുടെ മലയോര മേഖലയായ കരുവാര കുണ്ടിലാണ് കൽകുണ്ട് വെള്ളച്ചാട്ടം .ജാതിയും കൊക്കോയും ഇടതൂർന്നു കൃഷി ചെയ്യപ്പെടുന്ന ഇവിടെ തികച്ചും ഗ്രാമീണാന്തരീക്ഷമാണ് .കരുവാരകുണ്ടു ടൗണിൽ നിന്നും 6 കിലോമീറ്റെർ റോഡ് മാർഗ്ഗം  .അതിൽ മൂന്നു കിലോമീറ്റർ ടാർ ചെയ്ത റോഡ് ആണ് .ജീപ്പ്  യാത്രയാണ് കൂടുതൽ അഭികാമ്യം .മലപ്പുറം ജില്ലയിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൂടുതലും ഇവിടെ എത്തുന്നത്. മലപ്പുറം ജില്ലയിലാണ് കല്‍ക്കുണ്ട് വെള്ളച്ചാട്ടം എന്നും കരുവാരക്കുണ്ട് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഈ ജലപാതം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്‍റെ വിനോദയാത്രാ ഭൂപടത്തില്‍ ഒരു "ഹോട്ട് സ്പോട്ട്" പദവിയിലേക്ക് ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ലെങ്കിലും നാള്‍ക്കുനാള്‍ ഇങ്ങോട്ടുള്ള വിനോദയാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് കാണുന്നത്.
ഒലിപ്പുഴയുടെ ഉത്ഭവ കേന്ദ്രമാണ് കൽകുണ്ട് വെള്ളച്ചാട്ടം എന്ന് പ്രാദേശികവാസികൾ പറയുന്നു .
kalkund waterfalls
Kalkundu waterfall


കാൽകുണ്ട് അടിയിൽ എത്തിയാൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലൂടെ 300 മീറ്റർ നടക്കാനും ഉണ്ട് .കേരളകുണ്ട് വെള്ളച്ചാട്ടത്തിന്‍റെ സമീപത്തുള്ള മറ്റ് ആകര്‍ഷണങ്ങളാണ് ചെറമ്പ് ഇക്കോ വില്ലേജ്, ഇക്കോ വില്ലേജിനോടനുബന്ധിച്ച് ഒഴുകുന്ന മനോഹരനദികള്‍, ബറോഡ വെള്ളച്ചാട്ടം, മറ്റ് ട്രക്കിംഗ് അനുയോജ്യ പാതകള്‍ തുടങ്ങിയവ.
160 അടിയോളം ഉയരത്തിൽ നിന്നാണ് വെള്ള ചട്ടം ഉത്ഭവിക്കുന്നത് .ഏകദേശം 1500 അടി ഉയരം സമുദ്ര നിരപ്പിൽ നിന്നും ഈ വെള്ള ചാട്ടത്തിനുണ്ട് .വ്യാപകമായി ജാതി കൃഷി ഉള്ളതിനാൽ നട്മെഗ് വാലി എന്നൊരു വിളിപ്പര് കൂടെ കരുവാരക്കുണ്ടിനുണ്ട് .
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയാണ് മനം കുളിരുന്ന കാഴ്ച്ചകളുമായി നമ്മെ വരവേൽക്കുന്ന കേരളകുണ്ട് വെള്ളച്ചാട്ടം. മലമുകളില് നിന്നും പാറകെട്ടുകളിലൂടെ ഒഴുകി താഴെ നൂറു മീറ്റര് താഴേക്ക് ഒരു സ്വിമ്മിംഗ് പൂള് പോലുള്ള ഒരു കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്. വെള്ളത്തിലേക്ക് ഇറങ്ങാനും കുളിക്കാനും കൂടെ പോയാല് പിന്നെ ഒരു രക്ഷയുമില്ല. ഫേസ്‌ബുക്കിലെ ട്രാവൽ ഗ്രൂപ്പുകളിലൂടെയാണ് മലപ്പുറംകാർക്ക് മാത്രം അറിയാമായിരുന്ന ഈ സ്ഥലം കേരളം മൊത്തം പ്രശസ്തമായത്.
kalkund waterfalls
Kalkundu waterfall

സൈലന്റ് വാലിയിൽ നിന്നും ഒഴുകി എത്തുന്ന ജലമാണ് കൽകുണ്ട് വെള്ളച്ചാട്ടത്തിൽ എത്തുന്നത് .ഊട്ടിക്ക് തുല്യമായ കാലാവസ്ഥ -പ്രകൃതി ദൃശ്യങ്ങൾ ആണ് ഇവിടെ സഞ്ചാരികൾക്കായി കാത്തിരിക്കുന്നത് .വെള്ളച്ചാട്ടത്തിനു 3 കി.മി. അടുത്തു വരെ ബസ് സർവ്വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ. പിന്നീടങ്ങോട്ട് 3 കിലോമീറ്ററോളം നടത്തം തന്നെ ശരണം. അല്ലെങ്കിൽ ജീപ്പുകള് ലഭ്യമാണ്. ഒറ്റയ്ക്ക് പോകേണ്ടവര്ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില് പോകാം. അതല്ല, കൂടുതല് പേരുണ്ടെങ്കില് പോക്കറ്റില് നിന്നെടുക്കേണ്ട ഷെയര് കുറയും. സമയം ഒരു പ്രശ്നമല്ല എന്നിവര്ക്കും ഗ്രൂപ്പായി പോകുന്നവര്ക്കും ഒരു രണ്ടു കിലോമീറ്റര് നടക്കുന്നതാണ് നല്ലത്.
കേരളത്തിനലെ മണ്‍സൂണ്‍ മഴയുടെ സമയമാണ് കേരളകുണ്ട് വെള്ളച്ചാട്ടം സന്ദര്‍ശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. കനത്ത മഴയുള്ള ദിവസങ്ങളില്‍ വെള്ളച്ചാട്ടത്തിന്‍റെ കരുത്ത് നന്നായി കൂടുമെന്നതിനാല്‍, അത്തരം ദിവസങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. മിതമായ മണ്‍സൂണ്‍ പെയ്ത്തുള്ള ദിവസങ്ങളില്‍ കേരളകുണ്ട് കിടിലൻ ആണ്.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.