തിരുവാലത്തൂർ രണ്ടുമൂർത്തി ക്ഷേത്രം Thiruvalathur Palakkad


thiruvalathur temple
Thiruvalathur temple

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തിരുവാലത്തൂർ എന്ന സ്ഥലത്താണ് ഈ പുരാതന ക്ഷേത്രം നിലകൊള്ളുന്നത്. 

thiruvalathur temple
Thiruvalathur temple


അതിമനോഹരമായ ശില്പങ്ങളും മികച്ച മരപ്പണികളും കേരളത്തിന്റെ തനതായ ശൈലിയെ ഒപ്പിവെക്കുന്ന രീതിയിലുള്ളതാണ്.ക്ഷേത്രക്കുളവും അത്പോലെ തന്നെ. 

thiruvalathur temple
Thiruvalathur temple


ഇവിടെ അന്നപൂർണേശ്വരിയും മഹിഷാസുരമർദ്ധിനിയും ആണ് രണ്ട് പ്രധാന മൂർത്തികൾ, അതുകൊണ്ടാണ് ക്ഷേത്രത്തിനു രണ്ടുമൂർത്തി ക്ഷേത്രം എന്ന പേര് ലഭിച്ചത്.

thiruvalathur temple
Thiruvalathur temple


ക്ഷേത്രത്തിനു ചുറ്റുമതിലിൽ ഏകദേശം 4000 ശിലാ വിളക്കുകൾ ഉണ്ട്. ഇത് വിശേഷ ദിവസങ്ങളിലും പ്രധാനമായും തൃക്കാർത്തിക കൊടിയേറ്റുത്സവത്തിനു തുടർച്ചയായി 10 ദിവസങ്ങളും കത്തിക്കും. 
ഈ ക്ഷേത്രം ഒറ്റ രാത്രികൊണ്ട് ഭൂതഗണങ്ങൾ നിർമ്മിച്ചതാണ് എന്നാണ് ഐതിഹ്യം. മനുഷ്യരുടെ ദൃഷ്ടിയിൽ നിന്നും ഒഴിവാകാൻ വേണ്ടി പ്രഭാതത്തോടെ ജോലി അപൂർണ്ണമാക്കി ഭൂതഗണങ്ങൾ മടങ്ങി എന്നും പറയ്യപെടുന്നു. എന്നാൽ ഇന്നും ഭൂതഗണങ്ങൾ അപൂർണ്ണമാക്കിയ ഭാഗം പൂർണ്ണമായി നിർമ്മിക്കാൻ ആർക്കും കഴിഞ്ഞിട്ടുമില്ല
thiruvalathur temple
Thiruvalathur temple


ണ്ടുമൂർത്തിക്ഷേത്രത്തിന് അതിമനോഹരമായ ഒരു കൂത്തമ്പലമുണ്ട് അവിടെ കൂടിയാട്ടം, ചാക്യാർകൂത്ത് തുടങ്ങിയവ അരങ്ങേറും. പ്രത്യേകിച്ചും ക്ഷേത്രത്തിന്റെ പ്രധാന ഉത്സവമായ തൃക്കാർത്തിക മഹോത്സവവുമായി ബന്ധപ്പെട്ട 10 ദിവസങ്ങൾ കൂത്തമ്പലം സദാ ഉണർന്നിരിക്കും. ക്ഷേത്രകലളുടെ പ്രധാന വാദ്യോപകരണമായ മിഴാവ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണമാണ്. 

thiruvalathur temple
Thiruvalathur temple


ലോകത്തിലെ ഏറ്റവും വലിയ മിഴാവ്
പാലക്കാടുള്ള ഈ തിരുവാലത്തൂർ രണ്ടുമൂർത്തി ക്ഷേത്രത്തിൽ ആണ് ഉള്ളത്. 
സന്ദർശകരെ വിസ്മയിപ്പിക്കുന്ന ധാരാളം കഥകൾ ഇനിയും ഈ ക്ഷേത്രത്തിനും പരിസരത്തിനും പറയാനുണ്ട്.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...


Previous Post Next Post