കോവളം ബീച്ച് Kovalam Beach Trivandrum


kovalam beach
Kovalam Beach

തിരുവനന്തപുരത്തെ കേരളത്തിന്റെ ടൂറിസം മാപ്പിൽ അടയാളപ്പെടുത്തിയ സ്ഥലം .തിരുവനന്തപുരത്തേക്കുള്ള ടൂറിസ്റ്റുകളിൽ ഏറിയ പങ്കും കോവളത്തേക്കാണ്വരുന്നത് .അറേബിയൻ കടലിൻറെ നെഞ്ചിലേക്ക് ചേർന്ന് കിടക്കുന്ന കോവളം ബീച്ച് ,തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റെർ അകലെയാണ് .

kovalam beach
Kovalam Beach


കണ്ണെത്താദൂരത്തോളം പടർന്നു കിടക്കുന്ന തെങ്ങിൻ തോപ്പുകൾ കാരണമാണ് കോവളത്തിനു ഈ പേര് ലഭിച്ചത് .
തിരുവിതാംകൂർ മഹാ റാണിയായിരുന്ന സേതു ലക്ഷ്മി ഭായ് 1920 ൽ കൊട്ടാരത്തോടു ചേർന്ന് ബീച്ച് രൂപീകരിച്ചു .
1930  കളിൽ രാജകുടുംബത്തിന്റെ അതിഥികളായെത്തിയ യൂറോപ്പുകാരാണ് കൂവളത്തിന്റെ മനോഹാരിത ലോകമെങ്ങും എത്തിച്ചത് .

kovalam beach
Kovalam Beach


  • ലൈറ്റ് ഹാവ്സ് ബീച്ച് 
  • ഹവാ ബീച്ച് 
  • സമുദ്ര ബീച്ച്  
   എന്നിങ്ങനെ മൂന്നു ബീച്ചുകളിലായി 17 കിലോമീറ്റെർ നീളമുള്ള വലിയൊരു ബീച്ച് തന്നെയാണ് കോവളം .
സമുദ്ര നിരപ്പിൽ നിന്നും 35 മീറ്റർ ഉയരത്തിൽ 118 അടി ഉയരമുള്ള ലൈറ്റ് ഹാവ്സ് കോവളത്തിന്റെ    മുഖമുദ്രയാണ് .

kovalam beach
Kovalam Beach

ഇന്ത്യക്ക് പുറത്തു നിന്നുള്ളവർക്ക് ഏറ്റവും ഇഷ്ട്ടം ഹവാ ബീച്ച് ആണ് .ശാന്ത സുന്ദരമായ നീലനിറമുള്ള തിരമാലകളാണ് .സമുദ്ര ബീച്ച് മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു .


Previous Post Next Post