Ilaveezha poonchira |
.. പേരിൽ തന്നെ അല്പം കൗതുകം ഉണ്ടല്ലേ... തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് പൊതുവെ ഇത്തരം സ്ഥലപ്പേരുകൾ കാണാൻ കഴിയുന്നത്. മലയാളവും തമിഴും ചേർന്നൊരു മനോഹര ഭാഷ. എന്നാൽ ഇലവീഴാ പൂഞ്ചിറ കോട്ടയം ജില്ലയിലാണ്.
|
കിടിലൻ സ്ഥലം. ചെറിയ കുന്നും പുൽമേടുകളും...
പണ്ട് മഹാഭാരതകാലത്തു ഭീമൻ പാഞ്ചാലിക്കായി ഒരു കുളം (ചിറ )ഇവിടെ കുഴിച്ചുവെന്നും അതിൽ ഒരിക്കലും ഇല വീഴുകയില്ലെന്നും ഉള്ള വിശ്വാസം ആണ് ഈ സ്ഥലപ്പേരിലേക്ക് നയിച്ചത്. ആ കുളം ക്ഷേത്രത്തിനു തൊട്ടടുത്തായി തന്നെ ഉണ്ട്.
|
ഇടുക്കി -കോട്ടയം അതിരിലാണ് ഇലവീഴാ പൂഞ്ചിറയുള്ളത്. അധികം വിനോദ സഞ്ചാരികളൊന്നും എത്തിത്തുടങ്ങിയിട്ടില്ല. സമുദ്ര നിരപ്പിൽ നിന്നും 3200 അടി ഉയരത്തിലാണ് ഈ സ്ഥലം. ഇവിടെ നിന്നും വളരെ പെട്ടെന്ന് ഇല്ലിക്കൽ കല്ല് ലേക്കും , കട്ടിക്കൽ കല്ല് ലേക്കും വാഗമൺ ഇലേക്കും എത്താം.
തൊടുപുഴ -മൂലമറ്റം -കാഞ്ഞാർ വഴി ചോദിച്ചിട്ട് വലത്തേക്ക് ഒരു 7-8 കിലോമീറ്റർ കൂടെ..
|
കോട്ടയത്തുനിന്നും 55 കിലോമീറ്റർ ആണ് ഇങ്ങോട്ടേക്കുള്ള ദൂരം എങ്കിലും പാലാ വഴിയും ഇങ്ങോട്ടേക്കു എത്തിച്ചേരാം.
മേഘങ്ങളേ കയ്യെത്തിപിടിക്കാൻ ഇലവീഴാ പൂഞ്ചിറയിലേക്ക് കടന്നു വരൂ..
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...