ചെണ്ട, മൃദംഗം, മദ്ദളം, ഇടക്ക, തുടങ്ങിയ തുകിൽ വാദ്യങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇവയെല്ലാം എങ്ങനെ ഉണ്ടാവുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ.. ഉണ്ടാക്കുന്നത് കാണാൻ കൊതിച്ചിട്ടുണ്ടോ.. ഉണ്ടെങ്കിൽ പോരൂ പെരുവെമ്പ യിലേക്ക്.
![]() |
PERUVEMBA |
പാലക്കാട് ടൗണിൽ നിന്നും 15 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ഗ്രാമമാണ് പെരുവമ്പ. ഇവിടുള്ളവരുടെ കൈകൾക്ക് മാന്ത്രിക ശക്തി ഉണ്ടോ എന്ന് തോന്നിക്കും വിധം ഇവരുണ്ടാക്കുന്ന കരകൗശല വസ്തുക്കൾ നമ്മെ വിസ്മയിപ്പിക്കും.
![]() | |
|
ഈ ഗ്രാമം, ചെണ്ട, മദ്ദളം, ഇടക്ക, മൃതംഗം, തുടങ്ങിയ താളവാദ്യങ്ങളുടെ ഏറ്റവും മികച്ച നിർമ്മാതാക്കളായി കണക്കാക്കപ്പെടുന്നു..
200 വർഷങ്ങളായി തുടരുന്ന പാരമ്പര്യമാണിത് എന്നത് ശ്രദ്ധേയം.
ആചാരങ്ങളെ വേണ്ടും വിധം ഉൾക്കൊണ്ട് കൃത്യമായ അനുഭവങ്ങളോട് കൂടി നിർമ്മിച്ച് വരുന്ന ഓരോ വസ്തുവും സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ കൂടി നേരിട്ട് വരുന്നതാണ്. എങ്കിലും കേരളത്തിലെ മികച്ച സംഗീതോപകരണ നിർമ്മാണ കേന്ദ്രം പെരുവമ്പ തന്നെയാകുന്നു.
കേരളത്തിന്റെ സാംസ്കാരികയിൽ പെരുവെമ്പയുടെ സംഭാവന തീർച്ചയായും ശ്രദ്ധേയമാണ്.