Aranamala Peak |
മല കയറുവാൻ കാത്തിരിക്കുന്ന ഒത്തിരിയേറെ സഞ്ചാരികളുള്ള നാടാണ് കേരളം.എന്നാൽ കേരളത്തിന് പുറത്തു നിന്നുള്ളവർ പോലും പതിയെ എത്തിത്തുടങ്ങുന്ന വയനാട് ജില്ലയിലെ ഒരു ഹിൽ സ്റ്റേഷൻ ആണ് അരണമല.
ഏലത്തോട്ടങ്ങൾക്ക് നടുവിലൂടെ തേയില തോട്ടങ്ങൾ കടന്നു ഒരു യാത്ര.മേപ്പാടിയിൽ നിന്നും ചൂരൽമല റോഡിലൂടെ വനങ്ങൾക്ക് നടുവിലൂടെ കള്ളാടി അമ്പലത്തിനും അടുത്ത് നിന്ന് അരണമല വഴി ചോദിച്ചു നടന്നു തുടങ്ങിയാൽ എത്തി ചേരുന്നത് അരണമല എന്ന കാഴ്ചകളുടെ വിസ്മയലോകത്തേക്കാണ്.
കാറ്റിന്റെ തലോടലിൽ മയങ്ങി നിൽക്കുന്ന പുല്മേടുകളാണ് അരണമലയുടെ സൗന്ദര്യം.സൂര്യാസ്തമയ സമയത് സുവർണ നിറം സ്വീകരിക്കുന്ന ഈ പുൽമേടുകൾ അതീവ സുന്ദരിയായി മാറും.
കയറി ഇരിക്കാനും നിക്കാനുമുള്ള കൊറേ കല്ലുകളുണ്ട്.ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമുള്ള കിടിലൻ ഫ്രെയിംകൾ ധാരാളം.
|
വന്യജീവി സാനിധ്യം സ്ഥിരീകരിച്ചിട്ടുള്ളപ്രദേശങ്ങളാണ് ഇവ.അത് കൊണ്ട് തന്നെ ആവേശത്തിന് പുറത്തു എടുത്തു ചാടിയുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക.പ്രദേശവാസികളായ വഴികാട്ടികളോ,സുഹൃത്തുക്കളോ കൂടെ ഉണ്ടെങ്കിൽ ധൈര്യമായി മല കയറുക.പരിചയമില്ലാത്ത മല കയറുന്നവർ പെട്ട് പോകും.
ടൂ വീലറുകളുമായി വരുന്നവർക്ക് കുറച്ചു ദൂരം മാത്രമാണ് വണ്ടിയുമായി മുകളിലേക്ക് കയറാനാവുന്നത്.പിന്നീട് യാത്ര കൂടുതൽ ദുഷ്കരമാകും.
ഏലത്തോട്ടത്തിന്റെ ഗന്ധമടിച്ചുള്ള യാത്രയാണ് അരണമലയെ കൂടുതൽ പ്രിയങ്കരമാക്കുന്നത്.മനസ്സ് നിറക്കുന്ന സുഗന്ധമാണ് ഏലത്തിന്റേത്.
ഒപ്പം കാടും പച്ചപ്പും ഒക്കെ ചേരുമ്പോൾ യാത്ര ഒരിക്കലും മറക്കാനാവാത്ത ഒന്നായി മാറുന്നു.അരണമലയുടെ മുകളിലായി ഒരു സ്വകാര്യ റിസോർട് ഉള്ളത് വിവിധ തരാം പാക്കേജുകളുമായി സഞ്ചാരികളെ കാത്തിരിക്കുന്നു.
|
പൂക്കോട് തടാകത്തിൽ നിന്നും 28 കിലോമീറ്റർ ദൂരവും മേപ്പാടിയിൽ നിന്ന് 12 കിലോമീറ്റർ ദൂരവും അരണമലയിലേക്കുണ്ട്.ചെമ്പ്ര മലയുടെ അടുത്തായി സ്ഥിതി ചെയ്യുന്ന അരണമലയുടെ തൊട്ടടുത്താണ് 900 കണ്ടി എന്ന വനത്തിനുള്ളിലെ വിസ്മയവും ഉള്ളത്.