കരുമാടി - ബുദ്ധനിലേക്കൊരു യാത്ര | Karumadi Travel Alappuzha

കരുമാടി karumadikuttan karumadi karumadikuttan statue karumadi temple karumadi village karumadikuttan budhan karumadikuttan images karumadi images

karumadikuttan
Karumadi 

കിഴക്കിന്റെ വെനീസ് എന്ന ആലപ്പുഴയിലെ ഒരു സുന്ദര ഗ്രാമമാണ് കരുമാടി
.അമ്പലപ്പുഴയിൽ നിന്നും 4 കിലോമീറ്റെർ മാത്രം അകലെ.11 ആം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതെന്നു കരുതുന്ന ശ്രീ ബുദ്ധന്റെ പ്രതിമ ആണ് കരുമാടി എന്ന സ്ഥലത്തെ കൂടുതൽ പ്രശസ്തമാക്കി തീർത്തത്.ആ പ്രതിമ പിന്നീട് കരുമാടിക്കുട്ടൻ എന്ന പേരിൽ അറിയപ്പെട്ടു.

Karumadi 


ഒരു വശത്തു താറാവ് കൂട്ടങ്ങളോട് അടി കൂടി ഒഴുകുന്ന കായലും മറുവശത്തു മരങ്ങളും വയലുകളും.മനസ്സ് ധന്യമാകുന്ന പോലെ മിഴി ചിമ്മിയൊഴുകുന്ന കരുമാടി തോടിനടുത്തതാണ് ധ്യാന നിഗമനായ ബുദ്ധന്റെ പ്രതിമ.കേരളത്തിലെ സജീവമായിരുന്ന മതങ്ങളിൽ ഒന്നായിരുന്നു ബുദ്ധമതം എന്നതിന്റെ തെളിവായി ഇത് ചൂണ്ടികാണിക്കപ്പെടുന്നു.

Karumadi 


കരുമാടി തോട്ടിൽ വളരെക്കാലം അറിയപ്പെടാതെ കിടന്ന ഈ വിഗ്രഹം സംരക്ഷിച്ചെടുത്തത് 1930 ൽ സർ റോബർട്ട് ബ്രിസ്റ്റോ ആണ്.
അദ്ദേഹം ഇവിടെ ഒരു സ്തൂപം പണിയുകയും കരിങ്കല്ലിൽ നിർമിക്കപ്പെട്ട ഈ പ്രതിമ അവിടെ സ്ഥാപിക്കുകയും ചെയ്തു.1965 ൽ ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ ഇവിടം സന്ദർശിച്ചിട്ടുണ്ട്.

Karumadi 

ആദിചേര രാജാക്കന്മാരുടെ തലസ്ഥാനം കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴ ആയിരുന്നു.അക്കാലത്തെ ചേര രാജാക്കന്മാരെ കുട്ടവർ ,കുട്ടൻ ,കുട്ടവൻ എന്നൊക്കെ വിളിച്ചിരുന്നു.അവരിൽ മിക്കവരും തന്നെ വാര്ധക്യകാലത്തു ബുദ്ധമതം സ്വീകരിക്കുകയും സന്യാസികളും ഭിഷുക്കളുമായി മാറുകയും ചെയ്തിരുന്നു.ഇങ്ങനെ മാറിയവരിൽ പലർക്കും സമൂഹത്തിൽ മുഖ്യസ്ഥാനം ലഭിക്കുകയും അവർക്കുവേണ്ടി ബുദ്ധവിഹാരങ്ങൾ പണികഴിപ്പിക്കുകയും ചെയ്തിരുന്നു.അങ്ങനെയാകാം കുട്ടൻ എന്ന പ്രതിമയുടെ പേര് ഉടലെടുത്തത് എന്ന് ചരിത്രം പറയുന്നു.ഇടതു കൈ നഷ്ട്ടപ്പെട്ട ഈ കരിങ്കൽ പ്രതിമയുടെ പതനത്തിനു കാരണം മുഗൾ ഭരണത്തിന് ശേഷം നടന്ന ബ്രിട്ടീഷ് സേനയുടെ അക്രമണത്തിലാണെന്നും പറയപ്പെടുന്നു.

Karumadi 


കരുമാടി തോട്ടിൽ നിന്നും കണ്ടെടുത്ത പാതി ഉടഞ്ഞ ഈ ബുദ്ധ പ്രതിമയിൽ,കൊഴിഞ്ഞു വീണ നൂറ്റാണ്ടുകളുടെ കരുതിവെപ്പുകൾ ഉണ്ട്.കാലത്തിന്റെ കുത്തൊഴുക്കിൽ പ്രതിമയ്ക്ക് അംഗഭംഗം വന്നപ്പോഴും കലാതിവർത്തികളായ ബുദ്ധവചനങ്ങൾക്ക് യാതൊരു പോറലുകളും ഏറ്റില്ല എന്നതാണ് സത്യം.അതിമഹത്തായ ആശയങ്ങൾക്കും അറിവുകൾക്കും പൂര്ണതയേകുന്ന ഈ 'ബുദ്ധ ശൂന്യത' ഇവിടം സന്ദർശിക്കുന്ന നമ്മുടെ 'ബുദ്ധിശൂന്യത'യ്ക്ക് വെളിച്ചം പകരുന്നു.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.