തുഷാരഗിരി വെള്ളച്ചാട്ടം യാത്ര |Thusharagiri Waterfall Travel Calicut

thusharagiri
thusharagiri

മഞ്ഞു മൂടിയ മലപോലെ പതഞ്ഞൊഴുകുകയാണ് തുഷാരഗിരി..

വയനാടിന്റെയും കോഴിക്കോടിന്റെയും മധ്യത്തിലായി സഞ്ചാരികളുടെ മനസ്സ് കുളിർപ്പിക്കുകയാണ് തുഷാരഗിരി.കേരളത്തിലെ തന്നെ പ്രശസ്ത വെള്ളച്ചാട്ടങ്ങളുടെ പട്ടികയിൽ തുഷാരഗിരിയും ഉണ്ട്.

കോഴിക്കോട് നിന്നും 50 കിലോമീറ്റർ വയനാട് പാതയിലൂടെ വന്നു ചുരത്തിലെ രണ്ടാം വളവിനു സമീപത്തു നിന്നും വലത്തേക്കുള്ള പാതയിലേക്ക് കയറി യാത്ര ചെയ്താൽ കണ്ടപ്പൻചാൽ പാലത്തിനടുത്തു നിന്ന് ടൂറിസം വകുപ്പിന്റെ ഗേറ്റ് കാണും.
ചെറിയ പ്രവേശന ഫീസ് നൽകി വെള്ളച്ചാട്ടത്തിലേക്ക് കയറാം.മഴ ശക്തമാവുന്ന കാലങ്ങളിൽ ഇവിടെ പ്രവേശനം നിഷേധിക്കാറുണ്ട്.


കേരള സർക്കാർ വയനാട് -കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയോജിപ്പിച്ചു നിർമിച്ച കൽപ്പറ്റ -തുഷാരഗിരി -ബേപ്പൂർ റോഡ് ആണ് ഇതിലെ കടന്നു പോകുന്നത്.തുഷാരഗിരിയിൽ നിന്നും വൈത്തിരിയിലേക്ക് ട്രക്കിങ്ങിനുള്ള സൗകര്യവും ടൂറിസം വകുപ്പ് ഒരുക്കുന്നുണ്ട്.

പ്രധാനമായും മൂന്നു വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്.ഈരാറ്റുമുക്ക്,തുമ്പിതുള്ളുംപാറ,മഴവിൽചാട്ടം വെള്ളച്ചാട്ടങ്ങളാണവ.പ്രകൃതി സ്നേഹികൾക്കും പക്ഷി നിരീക്ഷകർക്കും ട്രാക്കിങ് ,മലകയറ്റം ഇഷ്ട്ടപെടുന്നവർക്കും വേണ്ടതെല്ലാം തുഷാരഗിരിയിലുണ്ട്.
ഏകദേശം 11 കിലോമീറ്റർ അകലെയുള്ള കോടഞ്ചേരിയാണ് ഏറ്റവും അടുത്തുള്ള ടൗൺ.തുഷാരഗിരിക്ക് സമീപമാണ് ഏഷ്യയിലെ ഏറ്റവും വലിയ റിവർ വാട്ടർ കയാക്കിങ് ആയ മലബാർ റിവർ ഫെസ്റ്റിവൽ അരങ്ങേറുന്നത്.
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലാണ് തുഷാരഗിരി ഒഴുകുന്നത്.

സെപ്തംബര് നവംബർ മാസങ്ങളിൽ തുഷാരഗിരി കൂടുതൽ സുന്ദരി ആയി മാറും.അതെ സമയത്ത് തന്നെയാണ് കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തുന്നതും.

പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന രണ്ടു അരുവികൾ ഇവിടെ ഒന്നായി ചേരുന്നു.ചാലിപ്പുഴ എന്ന നദിയായി മാറുന്നു.പിന്നീട് ഈ ചാലിപ്പുഴ മൂന്നായി പിരിഞ്ഞു മൂന്നു വെള്ളച്ചാട്ടങ്ങളായി മാറുന്നു.അവിടമാകെ ആ വെള്ളച്ചാട്ടത്തിൽ നിന്നുള്ള ബാഷ്പങ്ങളാൽ നിറയും അങ്ങനെയാവനം തുഷാരഗിരി എന്ന പേര് കൈവന്നത്.

75 മീറ്ററോളം ഉയരമുള്ള തേൻപാറ എന്ന തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടമാണ് കൂട്ടത്തിൽ ഏറ്റവും വലുത്.
മല കയറാൻ ഇഷ്ടമുള്ളവർക്ക് ഇവിടെ നിന്നും മല കയറി വൈത്തിരിയിലേക്ക് എത്തുവാനും കഴിയും.

അരിപ്പാറ വെള്ളച്ചാട്ടം,പതങ്കയം വെള്ളച്ചാട്ടം ,വെള്ളരിമല,പൂക്കോട് തടാകം,വയനാടൻ ചുരം,സൂചിപ്പാറ വെള്ളച്ചാട്ടം,ഇടക്കാല ഗുഹ,കുറുവ ദ്വീപ് എന്നിവയൊക്കെ ഇവിടെ നിന്നും വളരെ പെട്ടെന്ന് എത്തിച്ചേരാനാവുന്ന സ്ഥലങ്ങളാണ്...

Previous Post Next Post