തൂക്കു കയറിലേക്ക് നോക്കി സദ്ദാം പറഞ്ഞു ;തൂക്കുകയർ അത് ആണുങ്ങൾക്കുള്ളതാണ്.
സദ്ദാം ഹുസൈൻ ,ലോകം ഒരേ സമയം വില്ലനായും അതെ സമയം നായകനായും കാണുന്ന സമാനതകളില്ലാത്ത മനുഷ്യൻ.
കുവൈത്ത് അധിനിവേശമാണ് സദ്ധാമിനെ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾക്ക് മുന്നിൽ അനഭിമതനാക്കാനുള്ള കാരണങ്ങളിൽ പ്രധാനം.
അമേരിക്ക വ്യാപകമായി സദാമിനെതിരെ രഹസ്യ സ്വഭാവത്തോടെ കലാപങ്ങൾ നടത്താൻ ഷിയാ അനുകൂല സംഘങ്ങളെ നിയോഗിച്ചിരുന്നു.അവരുടെ അട്ടിമറി സദ്ദാം പ്രതീക്ഷിച്ചിരുന്നു.മാത്രവുമല്ല ഇറാഖിലെ എണ്ണപ്പാടങ്ങൾ കണ്ടെത്തിയ സദ്ദാം കുവൈത്തിലെ എണ്ണപ്പാടങ്ങളെ ലക്‌ഷ്യം വെച്ചു.അങ്ങനെ ഒരു സൈനിക നീക്കം വഴി രണ്ടു ലക്ഷ്യങ്ങൾ.
ഒപ്പം ലോകത്തിലെ എണ്ണ നീക്കത്തിന്റെ തലപ്പത്തേക്ക് ഇറാഖിനെ എത്തിക്കുന്നത് വഴി ലോക രാജ്യങ്ങൾക്ക് മേൽ സമ്പൂർണ്ണമായ ആധിപത്യം.
![]() |
sddam hussein |
സമ്പന്നമായ രാജ്യമാണ് കുവൈത്ത്,എന്നാൽ ആയുധ -സൈനിക ശേഷിയിൽ വളരെ പിന്നിലും.മണിക്കൂറുകൾക്കുള്ളിൽ കുവൈത്ത് സദ്ദാം പിടിച്ചെടുത്തു.ശേഷം ഇറാഖിന്റെ മേൽ യു.എന്നിന്റെ സാമ്പത്തിക ഉപരോധം.ഇസ്രയേലിന്റെയും അമേരിക്കയുടെയും സമ്മർദ്ദം.ഇറാഖി സേന പിൻവാങ്ങുന്നു.
എന്നാൽ ആ അധിനിവേശത്തിനു ശേഷം അമേരിക്ക സദ്ദാമിനെ കൂടുതൽ ഭയപ്പെട്ടു തുടങ്ങി എന്നുള്ളതാണ് വസ്തുത.ലോകത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വലിയൊരു പങ്ക് സദ്ദാമിന്റെ കീഴിലാണ് എന്നത് അമേരിക്കയുടെയും ബ്രിട്ടന്റെയും ഇസ്രയേലിന്റെയും ഉറക്കം കെടുത്തി.
![]() | |
|
അത് മധ്യ പൂർവ ദേശത്തു കൂടുതൽ അസ്വാരസ്യങ്ങളിലേക്ക് നയിച്ചു.സുന്നി വിഭാഗത്തിൽ നിന്നുള്ള സദ്ദാമിനെതിരെ ഷിയാ വിഭാഗങ്ങളെ ഇളക്കി വിടാൻ ബുഷ് സീനിയർ ഭരണകൂടം ശ്രമിച്ചു കൊണ്ടേ ഇരുന്നു.എന്നാൽ ഇത് മുസ്ലിം ആധിപത്യത്തിലേക്ക് മറ്റു രാജ്യങ്ങളെ നയിക്കും എന്ന ഭീതിയിൽ മറ്റ് ലോകരാജ്യങ്ങൾ സാമ്പത്തിക സഹായം ഇത്തരം സംഘടനകൾക്ക് നൽകിയില്ല.എന്നാൽ സദ്ദാം ഇതിനെ എല്ലാം അടിച്ചമർത്തി.
പദ്ധതികളെല്ലാം പരാജയപ്പെട്ട ബുഷ് സീനിയർ ,വൈസ് പ്രസിഡണ്ട് ഡിക് ചെയ്നി ,ഡിഫൻസ് സെക്രെട്ടറി ഡൊണാൾഡ് റംസ്‌ഫെൽഡ് എന്നിവർ ലോകരാജ്യങ്ങൾക്ക് മുന്നിൽ പുതിയ കഥ അവതരിപ്പിച്ചു.
- ഇറാഖ് വ്യാപകമായി രാസ -ജൈവ -ആണവായുധങ്ങൾ നിർമിക്കുന്നു.ശേഖരിക്കുന്നു.
- ഉസാമ ബിൻ ലാദന്റെ നേതൃത്വത്തിൽ ഉള്ള അൽ ഖ്വയിദ ക്ക് സഹായങ്ങളും സംരക്ഷണങ്ങളും നൽകുന്നു..
ഈ രണ്ടു ആരോപണങ്ങളും ഉന്നയിച്ച അമേരിക്ക 2003 മാർച്ചിൽ ഇറാഖിലേക്ക് സൈനിക നീക്കം ആരംഭിക്കുന്നു.ഇസ്രയേലും പിന്തുണ പ്രഖ്യാപിക്കുന്നു.ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയ്ർനൈറ്റ് അമേരിക്കയുടെ സൈനിക നീക്കത്തിൽ യാതൊരു അപാകതയും ഇല്ലെന്നു പ്രസ്താവിച്ചു പിന്തുണ നൽകുന്നു.
![]() | |
|
എന്നാൽ ഐക്യരാഷ്ട്ര സംഘടനയുടെ അനുമതി നേടി എടുക്കാൻ ശ്രമിച്ചതിൽ പരാജയപ്പെട്ടു.അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ വളരെ സമർത്ഥമായി സദ്ദാമിനെതിരെ വാദിച്ചെങ്കിലും ചൈനയും പിന്നീട് റഷ്യയും ഒടുവിൽ ഫ്രാൻസും എതിർത്തതോടെ സൈനിക നീക്കത്തിന് ഐക്യരാഷ്ട്ര സംഘടന അനുമതി നൽകിയില്ല.
പിനീട് അമേരിക്ക -ബ്രിട്ടൻ -ഇസ്രായേൽ സഖ്യത്തിലേക്ക് കൂടുതൽ അറബ് രാജ്യങ്ങളെ കൊണ്ടുവരാൻ ബുഷ് ശ്രമിച്ചു.എന്നാൽ പലസ്തീനിനെ ഇസ്രായേലിൽ നിന്നും താൻ മോചിപ്പിക്കും,പലസ്തീനിനെ ചവിട്ടി മെതിച്ച ഇസ്രയേലിനെയാണോ നിങ്ങൾ പിന്തുണക്കുന്നത് എന്ന സദാമിന്റെ ചോദ്യത്തിന് മുന്നിൽ അറേബിയൻ രാജ്യങ്ങൾ പതറി.
മാർച്ച് 20 നു അമേരിക്ക തലസ്ഥാനമായ ബാഗ്ദാദ് ലക്ഷ്യമാക്കി ബോംബാക്രമണം ആരംഭിച്ചു.മാസങ്ങൾക്കുള്ളിൽ സദ്ദാം ഭരണകൂടം നിലംപതിച്ചു.സദ്ദാമിനെ അമേരിക്കൻ സൈന്യം പിടികൂടി പിന്നീട് അമേരിക്കൻ പിന്തുണയോടെ അധികാരത്തിൽ വന്ന ഷിയാ ഭൂരിപക്ഷ സർക്കാരിന് കൈമാറി.
![]() | |
|
ഷിയാ വംശജരെ കൂട്ടക്കൊല ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിട്ട സദ്ദാമിനെ ഡിസംബറിൽ തൂക്കിലേറ്റി.അക്ഷോഭ്യനായി കൊലമരത്തിനു മുന്നിൽ നിന്ന അദ്ദേഹം അമേരിക്കയ്ക്ക് എതിരെ ഇറാഖ് നിലകൊള്ളുന്ന കാലം വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.യുദ്ധങ്ങൾക്ക് ശേഷം അമേരിക്കൻ സൈന്യം ഇറാന്റെ എണ്ണ പാടങ്ങൾക്ക് തീ വെച്ചു.ഒരു വർഷത്തോളം നിന്ന് കത്തിയ പാടങ്ങൾപോലും ഉണ്ടായിരുന്നത്രെ..
എന്നാൽ യുദ്ധത്തിന് ഇറങ്ങി തിരിച്ച ബുഷ് പോലും ഇത്തരമൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നില്ല.
- സദ്ദാമിനെ കീഴടക്കിയ അമേരിക്കൻ സൈന്യത്തെ കയ്യടികളോടെ പ്രാദേശികവാസികൾ സ്വീകരിക്കും എന്ന് വിചാരിച്ച അമേരിക്കയ്ക്ക് തെറ്റി.അമേരിക്കൻ സൈന്യത്തെ അവർ അധിനിവേശ സൈന്യമായി തന്നെ കണ്ടു.
- അമേരിക്ക പ്രതീക്ഷിച്ചതു പോലെ ഷിയാ ഭൂരിപക്ഷ സർക്കാർ നിലവിൽ വന്നെങ്കിലും അവരുടെ ചായ്‌വ് അമേരിക്കയുടെ ബദ്ധശത്രുക്കളായ ഇറാനോട് ആയിരുന്നു.
- സുന്നികളുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത ഭരണം ഷിയകൾക്ക് നൽകിയത് അമേരിക്ക ആയതു കൊണ്ട് സുന്നി വംശജരുടെ ശത്രുക്കളും അമേരിക്ക തന്നെയായി മാറി.
ഇങ്ങനെ രൂപപ്പെട്ട അമേരിക്കൻ വിരുദ്ധതയുടെ നേതൃത്വം അൽഖയിദ ഏറ്റെടുത്തു.എന്നാൽ അൽഖയിദയുടെ നയപരിപാടികൾക്ക് തീവ്രത പോരെന്ന വാദം ശക്തമായതോടെ ചെറു ഗ്രൂപ്പുകളായി അറേബിയൻ മണ്ണിൽ അൽഖയിദ പിളർന്നു.
![]() |
iraque war |
2014 ജൂൺ മാസം പത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയ എന്ന ISIS ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസ്യൂൾ പിടിച്ചടക്കി,സിറിയയുടെ മണ്ണിലേക്ക് കടന്നു കയറിയപ്പോഴാണ് അമേരിക്ക തങ്ങൾ വിതച്ച അരാജകത്വത്തിന്റെ സന്തതി ഇത്രയേറെ വളർന്നു കഴിഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിയുന്നത്.
തിരികെ സദ്ദാമിന്റെ കാര്യത്തിലേക്ക് വരാം.
- അമേരിക്കയുടെ ഒന്നാമത്തെ ആരോപണം ഇറാഖ് വ്യാപകമായി രാസ -ജൈവ -ആണവായുധങ്ങൾ നിർമിക്കുന്നു.ശേഖരിക്കുന്നു എന്നതിനെ യു എന്നിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൻകീഴിലുള്ള രാജ്യാന്തര ആണവോർജ്ജ ഏജൻസി അന്വേഷണങ്ങൾക്ക് ശേഷം തള്ളി.
യുദ്ധം കഴിഞ്ഞു മൂന്നു കൊല്ലങ്ങൾക്ക് ശേഷം ബുഷ് ഇന് അത് അംഗീകരിക്കേണ്ടി വന്നു.
- അൽഖ്വയിദയ്ക്ക് സംരക്ഷണം നൽകുന്നു എന്ന ആരോപണം ,സത്യത്തിൽ സദ്ദാം മതാധിഷ്ഠിത തീവ്രവാദ പ്രവർത്തനങ്ങൾക്ക് എതിരായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷമാണ് അൽഖായിദ ഇറാഖിൽ തല ഉയർത്തുന്നത് തന്നെ.
ഇറാഖിനെ ഒതുക്കുക എന്ന അമേരിക്കയുടെ തന്ത്രപരമായ ലക്‌ഷ്യം നിറവേറി.എന്നാൽ ഇറാഖിന്റെ ഒരിക്കലും മരണമില്ലാത്ത പകയുടെ വിത്തുകൾ അമേരിക്കയുടെ ഉറക്കം എന്നും കെടുത്തും.അതെ പോലെ തന്നെ ഈ യുദ്ധം കൊണ്ട് ഏറ്റവും വലിയ ഗുണമുണ്ടായ ഇറാന്റെ കരുത്തും തന്റേടവും അമേരിക്കക്ക് പുതിയ വെല്ലുവിളിയായി മാറും.അമേരിക്കയുടെ വിദേശ നയത്തിലെ വൻ മണ്ടത്തരമായാണ് ഗൾഫ് യുദ്ധത്തിനെ കാണുന്നത്.
![]() | |
|
ഇന്നും ഇറാഖിന്റെ മനസ്സുകളിൽ സദ്ദാം ഉണ്ട്.സാമ്രാജത്വത്തിനെ വെല്ലുവിളിച്ച തന്റേടിയായ മനുഷ്യനായി തന്നെ.അദ്ദേഹത്തിന്റെ അറിവോടു കൂടെ നടന്ന കൂട്ടക്കൊലകളെ മറക്കുന്നില്ല.എന്നാൽ ഇന്നും സദ്ദാം ഒരു ഓർമ്മയാണ്.ആ ഓർമകളുടെ വേരുകളിൽ പകയുടെ കനലുകളും ഒളിഞ്ഞു കിടപ്പുണ്ട്...