കൊല്ലം ജില്ലയിൽ പുനലൂരിന് അടുത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ വ്യൂ പോയിന്റാണ് പിന്നാക്കൾ.Pinnacle ViewPoint.പാവങ്ങളുടെ ഊട്ടി എന്ന് വിളിപ്പേരുള്ള ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയിട്ട് കുറഞ്ഞ വർഷങ്ങളെ ആയിട്ടുള്ളൂ.അങ്ങ് South Africa-ൽ മാത്രമല്ല pinnacle point, നമ്മുടെ അഞ്ചലില്‍ നിന്നും 9 കിലോമീറ്റര്‍ മാത്രം അകലെയായി വലിയ കുരുവിക്കോണം, അരീപ്ലാച്ചി ഒരുനട റോഡിന്‍റെ മുന്നോന്നോടിയായി അഞ്ചല്‍ പഞ്ചായത്തിന്‍റെ ഭാഗമായ പ്രദേശമാണ് Pinnacle View Point.
എങ്ങിനെയാണ് Pinnacle View Point എന്ന പേര് ഈ സ്ഥലത്തിന് വന്നത് എന്ന് അറിയാമോ.? ഇവിടെ ഒരു Engineering College ഉണ്ട്, അതിന്റെ പേര് 'Pinnacle' എന്നാണ്. ഈ കോളേജ് വന്നതിനു ശേഷം, ഈ സ്ഥലത്തിന് ഒരുപാട് മാറ്റം ഉണ്ടായി. കോളേജ് താൽക്കാലികമായി അടച്ചിരിക്കുകയാണ്. എന്നാലും ഈ സ്ഥലത്തിന്റെ പേര്, ആ കോളേജ്ന്റെ പേരുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. സൂര്യോദയം ആണ് ഇവിടുത്തെ പ്രധാന കാഴ്ച. മഞ്ഞിന്റെ ഇടയിലൂടെ സൂര്യൻ ഉദിച്ചു ഉയരുന്ന ആ കാഴ്ച മറ്റേത് സ്ഥലങ്ങളിലെ ഉദയങ്ങളേക്കാൾ മനോഹരമാണ്.
ഇവിടെ നിന്നും പുനലൂര്‍, കരവാളൂര്‍, ചണ്ണപ്പെട്ട, കുരിശിപ്പാറ, കുടുക്കത്ത് പാറ, അകലെയായി സഹ്യപര്‍വ്വതം എന്നീ നയനമഹോഹര കാഴ്ചകള്‍ ആണ് നമ്മളെ കാത്തിരിക്കുന്നത്. പോയിലക്കട റബ്ബര്‍ എസ്റ്റേറ്റ് നിന്നിരുന്ന ഭാഗത്തെ മരങ്ങള്‍ മുറിച്ചുമാറ്റിയതിനാലാണ് ഈ പ്രകൃതിയുടെ കരവിരുത് നമ്മള്‍ക്ക് ഇപ്പോള്‍ കാണാനായി കഴിയുന്നത്. നല്ല തണുത്ത കാറ്റും, കോട മഞ്ഞും നിറഞ്ഞ ഈ പ്രകൃതിയുടെ മായാജാലം ഭൂമിയുടെ മുകളില്‍ നിന്നും മേഘപാളികള്‍ ഓടിക്കളിക്കുന്നതെന്നപോലോ നമ്മുക്ക് ആസ്വദിക്കാനാകും.
അഞ്ചലില്‍ നിന്ന് കുരുവിക്കോണം വഴിയും പുനലൂരില്‍ നിന്ന് മാത്ര വഴിയും കൊട്ടാരക്കരയില്‍ നിന്ന് വാളകം വഴി തടിക്കാട് വായനശാല ജംഗ്ഷന്‍ വഴിയും Pinnacle View Point എത്താൻ കഴിയും.
രാവിലെ 5.30 മണിമുതല്‍ 6.30 മണിവരെയും വൈകിട്ട് 3 മണിമുതല്‍ 6 വരെയുമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കാവുന്ന സമയം.
ഊട്ടിയുടെ പേരിൽ ധാരാളം ചെറിയ വിനോദ സഞ്ചാര കേരളത്തിലുണ്ട്.മലബാറിന്റെ ഊട്ടി എന്ന് കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിൽ അറിയപ്പെടുമ്പോൾ മലപ്പുറം ജില്ലയിലുണ്ട് മറ്റൊരു മിനി ഊട്ടി. മനോഹരമായ മലനിരകളും അവര്ണനീയമായ കാഴ്ചകളുമാണ് ഈ ഇടങ്ങളുടെ എല്ലാം പ്രത്യേകത.
മഞ്ഞിറങ്ങി കിടക്കുന്ന റബർ മരങ്ങൾക്കിടയിലൂടെ അതിരാവിലെയുള്ള യാത്ര വയനാടൻ മലനിരകളിലൂടെയുള്ള യാത്രകളെ ഓർമിപ്പിക്കും.