ഹർഷദിന്റെ കഥ..മറക്കാതെ കാണേണ്ടത് ..!1992 Scam The Harshad Mehta Story Review

1992 Scam The Harshad Mehta Story

Director: Hansal Mehta

Cast: Pratik Gandhi, Shreya Dhanwanthary, Sharib Hashmi, Ananth Mahadevan

ഒരിക്കൽ ഒരു ഹർഷദ് മെഹ്തയെക്കുറിച്ച് ഒരു മാഗസിൻ അവരുടെ കവർ ചിത്രത്തോടൊപ്പം എഴുതി, 'The Raging Bull'. അത് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ടൈറ്റിലുകൾ ; 'ബിഗ് ബുൾ', 'ചീറ്റ' , 'ഐൻസ്റ്റീൻ' , 'കോബ്ര കില്ലർ' അങ്ങനെ നീളുന്നു. ഇതൊന്നുമായിരുന്നില്ല അയാൾ. Scam 1992: The Harshad Mehta Story എന്ന Hansal Mehta തയ്യാറാക്കിയ വെബ് സീരീസിലൂടെ അദ്ദേഹത്തിന്റെ ജീവിതവും സ്റ്റോക്ക് മാർക്കറ്റ് ബിസിനസ്സും എല്ലാം വെള്ളിത്തിരയിൽ എത്തിക്കുന്നു. ഹർഷദ് മെഹ്ത എന്നും മനസ്സിൽ കൊണ്ടുനടന്ന 'ദലാൽ സ്ട്രീറ്റിലെ അമിതാഭ് ബച്ചൻ'( Amitabh Bachchan of Dalal Street ) എന്ന വിശേഷണം തന്നെയാണ് ഈ സീരീസിന്റെയും വിശേഷണം.

ഹർഷദ് മെഹ്തയെ ഒരു നായകനായോ നായകനായോ വില്ലനായോ പ്രതിഷ്ഠിക്കാതെ , ആദിമാന്ത്യം മികച്ച ഒരു കഥാപാത്രമായി അവതരിപ്പിച്ച് , തീരുമാനം പ്രേക്ഷകർക്ക് വിടുകയാണ് സംവിധായകൻ. ഇന്ത്യ കണ്ടതിൽ വച്ച ഏറ്റവും വലിയ കുംഭകോണങ്ങളിൽ ഒന്നായ 1992 ലെ ബാങ്ക് സെക്യൂരിറ്റി കുഭകോണം പുറത്തു കൊണ്ട് വരുന്നതിൽ നിർണായക പങ്ക് വഹിച്ച മുൻ ടൈംസ് ഓഫ് ഇന്ത്യ മാധ്യമ പ്രവർത്തകരാണ് സുചിത ദലാൽ , ദേബാശിഷ് ബസു എന്നവർ. ഇവർ ചേർന്ന് എഴുതിയ 'The Scam: Who Won, Who Lost, Who Got Away' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ സീരീസ് നിർമിച്ചിട്ടുള്ളത്.

വെറുമൊരു സ്റ്റോക്ക് ബ്രോക്കർ തൊഴിലാളിയായി വന്ന ഹർഷദ് എങ്ങനെ സ്റ്റോക്ക് മാർക്കറ്റിനെ തന്റെ വരുതിയിലാക്കി എന്നും, പൊതുമേഖലാ ബാങ്കുകൾ മുതൽ സ്വകര്യ ധനകാര്യ സ്ഥാപനങ്ങളെ എങ്ങനെ ഒരു കോ ഉടക്കീഴിൽ കൊണ്ടുവന്നു ലാഭം നേടി എന്നും പറയുന്ന ഈ സീരിസിൽ സീരീസിൽ സുചിത ദലാലും ദേബാശിഷ് ബസുവും മുഖ്യ കഥാപാത്രങ്ങളായി വരുന്നു.


സാധരണ തൊഴിലാളിയിൽ നിന്നും തന്റെ കഠിനാധ്വാനവും കൂർമ്മ ബുദ്ധിയും കൊണ്ട് സിസ്റ്റത്തെ തന്നെ മെരുക്കിയെടുത്ത് തന്റെ വരുതിയിലാക്കിയ ഹർഷദ് മെഹ്തയുടെ അധികാരത്തിലേക്കുള്ള ഉദയമാണ് ഈ 10 എപ്പിസോഡ് സീരിസിന്റെ മുഖ്യ ആകർഷണം. സഹോദരൻ അശ്വിൻ മെഹ്തയോടും സുഹൃത്ത് ഭൂഷനോടും കൂടെ ചേർന്ന് ആയിരുന്നു ഈ ജൈത്ര യാത്ര എല്ലാം. സ്റ്റോക്ക് മാർക്കറ്റിന്റെ ഉന്നതങ്ങളിൽ എത്തിയ ഹർഷദ് അടുത്തതായി കണ്ണ് വച്ചത് മണി മാർക്കറ്റ്(Money Market ) ലായിരുന്നു.

അവിടെ അയാൾ തനിക്ക് പോന്ന ഒരു എതിരാളിയെ കണ്ടു; സിറ്റി ബാങ്ക് ഇന്ത്യൻ തലവൻ ത്യാഗരാജൻ. കേവലമൊരു ഔട്‍സൈഡർ ആയ ഹർഷാദിനെ പോലെ ഒരാളെ മണിയായി മാർക്കറ്റിന്റെ സാമ്രാജ്യത്തിലേക്ക് അടുപ്പിക്കാൻ ത്യാഗരാജൻ മടിച്ചു. പിന്നീട അങ്ങോട്ട് അവിടെ മുതൽ അവർ തമ്മിലുള്ള ഒരു കോംപ്ലക്സ് വാർ ( complex war ) തന്നെയായിരുന്നു നടമാടിയത്. സ്വയം പ്രഖ്യാപിത ദൈവ പുരുഷനായ ചന്ദ്രസ്വാമിയെ പോലെ ഒരാളുടെ സൗഹൃദം സമ്പാദിച്ചത് വഴി രാഷ്ട്രീയ ഉന്നതങ്ങളുമായി പോലും ഹർഷദിന് നല്ല ബന്ധങ്ങളായിരുന്നു. ഫാൻസി കാറുകളും , മണിമാളികകളും തുടങ്ങി തന്റെ ഓട്ടോഗ്രാഫിന് വേണ്ടി പുറകെ നടക്കുന്ന ഹർഷദ് മെഹ്ത ഭക്തർ വരെ അദ്ദേഹത്തിന്റെ സമ്പാദ്യങ്ങൾ ആയിരുന്നു.

എന്ത് റിസ്ക് എടുക്കാനും തയ്യാറായിരുന്ന ഹർഷദ് ഒരു പറ്റം  എതിരാളികളെ തന്നെ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഹർഷദിന്റെ ഇടപാടുകളെക്കുറിച്ചുള്ള സുചിത ദലാലിൻറെ അന്വേഷണാത്മക റിപ്പോർട്ടുകൾ ആദ്യം റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടേയും വഴിയേ സിബിഐയുടെയും അന്വേഷണത്തിലേക്ക് നയിച്ചു.


സീരിസിലേക്ക് വരാം. ഹർഷദ് മെഹ്തയായി വേഷമിട്ട പ്രതീക് ഗാന്ധിയുടെ പ്രകടനം തീർച്ചയായും ഒരു നേട്ടം തന്നെയാണ്. അത്യന്തം പ്രതിഭാദനരായ ഒരു പറ്റം അഭിനേതാക്കളുടെ പ്രകടനം 'Scam 1992: The Harshad Mehta' Story യെ ഇന്ത്യയിലെ ഏറ്റവും മികച്ച സീരീസുകളുടെ മുൻപന്തിയിൽ നിർത്തുന്നു. കയ്യൊതുക്കത്തോടെയുള്ള സംവിധാനവും കഥയറിഞ്ഞുള്ള തിരക്കഥയും ഇതിനു ആഴം കൂട്ടി. കുറിക്കു കൊള്ളുന്നതും മനോഹരവും ശക്തവുമായ സംഭാഷണങ്ങൾ ഈ സീരീസിനെ അന്താരാഷ്ട്ര നിലവാരം പുലർത്താൻ സാഹായിക്കുന്നു.

ആദ്യ എപ്പിസോഡുകൾ അതിവേഗം നീങ്ങുമ്പോൾ പകുതിക്ക് ശേഷം മറ്റൊരു തലത്തിലേക്ക് മാറുകയാണ് 'Scam 1992: The Harshad Mehta Story'. അവസാന രണ്ട് എപ്പിസോഡുകൾ ഒരൽപം ഇമോഷണൽ രീതിയിൽ എടുത്തത് ഇതിനെ മനോഹരമാക്കുന്നു.

മറ്റൊന്ന് , ഇതിനോടകം തന്നെ ട്രെൻഡിങ് ഹിറ്റ് ആയി മാറിയ Achint Thakkar ഒരുക്കിയ തീം സോങ് ആണ്.. Sony liv നു വേണ്ടി ഹൻസൽ മെഹ്ത സംവിധാനം ചെയ്തിരിക്കുന്ന ഈ സീരീസിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് Sumit Purohit, Saurav Dey, Vaibhav Vishal, Karan Vyas എന്നിവർ ചേർന്നാണ്. തൊണ്ണൂറുകളിലെ ബോംബെയെ വിശ്വസനീയമാം വിധം തിരശീലയിലേക്ക് എത്തിക്കുന്നതിൽ സംവിധായകനോടൊപ്പം ഛായാഗ്രാഹകൻ Pratham Mehtaയും കയ്യടി അർഹിക്കുന്നു.

ഇവയെല്ലാംകൊണ്ടും 'Scam 1992: The Harshad Mehta Story' കണ്ടിരിക്കേണ്ട ഇന്ത്യൻ സീരീസുകളിൽ ഒന്നാകുന്നു.


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.