നമ്മുടെ വയനാടിന് ഇങ്ങനെയും ഒരു ചരിത്രമുണ്ട്. പുരാതന കാലത്ത് ഏതാണ്ട് 1700 കാലഘട്ടത്തിൽ നീലഗിരിയിലെ ആദിവാസികൾ ആ പ്രദേശത്തെ സ്വർണനിക്ഷേപം കണ്ടെത്തുകയും അത് ഉലയോഗപ്പെടുത്തുകയും ചെയ്തിരുന്നു. കുറുമ്പർ പാറക്കൂട്ടങ്ങൾ തല്ലിപൊട്ടിച്ചും, പണിയർ നദികളിൽ നിന്നും അരിച്ചെടുത്തും ആയിരുന്നു ഈ ഖനനം.
ഇതിനു മുൻപും ഈ പ്രവർത്തനം ഉണ്ടായിരുന്നു എന്നും, അക്കാര്യം വിദേശീയർ അറിയുന്നത് king solomon ന്റെ ചില രേഖകളിൽ നിന്നാണ്, അക്കാലത്തു tharshish നാവികർ solomon നു സ്വർണം, വെള്ളി, ആനക്കൊമ്പ്, മയിൽ, കുരങ് ഇവ കപ്പം എന്ന രീതിയിൽ കാഴ്ച വച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു. ഈ അഞ്ചു വസ്തുക്കളും നമ്മുടെ നീലഗിരി ഭാഗത്ത് നിന്നാണ് വന്നിരുന്നതെന്നും അവർ മനസ്സിലാക്കി.
1792 ൽ bombay- bengal joint commision ഈസ്റ്റിന്ത്യ കമ്പനിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നു. 1807 ൽ Dr Buchanan ഇക്കാര്യം സ്ഥിരീകരിക്കുകയും 1827-30 ൽ Mr Young, Mr TH Baber എന്നിവർ സാമ്പ്ൾസ് attest ചെയ്യുകയും ചെയ്‌തു. കമ്പനി ഈ സ്വർണ നിക്ഷേപം ഉപയോഗപ്പെടുത്താൻ തീരുമാനിക്കുകയും 10% റോയൽറ്റി ആയി നിലമ്പൂർ രാജാവിന് കൊടുക്കാമെന്നു കരാറിലേർപ്പെടുകയും ചെയ്‌തു.
മേല്പറഞ്ഞ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം 1874 ൽ Alpha Gold Mining Company 6 ലക്ഷം രൂപയുടെ മൂലധന നിക്ഷേപവുമായി മലബാറിൽ പ്രവർത്തനം തുടങ്ങി. അവരുടെ 1879ലെ feasibility study report മൈനിംഗ് സാമ്പത്തികമായി സാധ്യമാണ് എന്നായിരുന്നു. ഈ റിപ്പോർട്ടിന് ശേഷം ശരിക്കും ഒരു ഇൻവെസ്റ്റ്മെന്റ് boom ആയിരുന്നു അവിടെ... ഒന്നര വർഷം കൊണ്ട് 50 ലക്ഷം പൗണ്ട് ന്റെ. ഇപ്പറഞ്ഞ തുകയെല്ലാം അന്നത്തെ കാലത്തേതാണെന്നോർക്കണം, ചെറു ഗ്രാമങ്ങളായ പന്തലൂർ, ദേവാല എല്ലാം മൈനിങ് ആളുകളെ കൊണ്ട് നിറഞ്ഞു.
Production തുടങ്ങും മുൻപ് കമ്പനി യുടെ share കൾ 100% പ്രീമിയത്തിൽ എത്തിയിരുന്നു. Production തുടങ്ങി ആദ്യ ന്യൂസ് ഇംഗ്ലണ്ട് ൽ എത്തിയത് 4 ഔൺസ് സ്വർണം ഓരോ ടണ്ണിലും ഉണ്ടെന്നായിരുന്നു, share വില കുതിച്ചു കയറി 500-800% വരെ. യഥാർഥത്തിൽ ഇത്രേം yield ഉണ്ടായിരുന്നില്ല അത് investors അറിഞ്ഞു കമ്പനി ടെ വില താഴേക്കു കൂപ്പുകുത്തി.
നീലഗിരിയുടെ വൻതോതിലുള്ള പ്രകൃതി നശീകരണവും, കുറെ ആളുകളുടെ സാമ്പത്തിക നഷ്ടവുമായിരുന്നു ഈ ഭ്രാന്തൻ ആർത്തിയുടെ പരിണിത ഫലം. ഇപ്പോഴും illegal ആയി ഇവിടങ്ങളിൽ സ്വർണം ഖനനം ചെയ്യുന്നു. ചിലർ risk കുറഞ്ഞ അരിച്ചെടുക്കൽ പ്രക്രിയയിലൂടെ നദികളിൽ നിന്നും സ്വർണം ശേഖരിക്കുന്നു.
കടപ്പാട്