വിജയനഗരത്തിൽ അബ്ദുർ റസാക്ക് കണ്ട ദൃശ്യവിസ്മയങ്ങൾ.Abdur Razak's sights in Vijayanagar ......

 വിജയനഗരത്തിൽ അബ്ദുർ റസാക്ക് കണ്ട ദൃശ്യവിസ്മയങ്ങൾ......  

"ഭൂമുഖത്ത് മറ്റൊരിടത്തും ഇതിനു സമാനമായ ഒരു സ്ഥലം നയനങ്ങൾ ദർശിച്ചിട്ടുണ്ടാവില്ല; കർണ്ണങ്ങൾ ഇതുപോലൊന്നിനെക്കുറിച്ചു കേട്ടിട്ടു മുണ്ടാവില്ല... ആഭരണവ്യാപാരികൾ മാണിക്യവും മുത്തുകളും വജ്രങ്ങളും മരതകങ്ങളും എല്ലാം ബസാറിൽ പരസ്യമായി വിൽപ്പനക്കു വച്ചിരിക്കുന്നു..."

ഇറാനിലെ (പേർഷ്യ) തിമൂറിഡ് ഭരണാധികാരി മിർസ ഷാരൂഖിന്റെ (r: 1405-1447) കോഴിക്കോട്ടു സാമൂതിരിയുടെ കൊട്ടാരത്തിലേക്കുള്ള രാജ്യപ്രതിനിധിയായിരുന്നു അബ്ദുർ റസാക്ക്. 'മത്‌ല-ഉസ്-സദൈൻ വാ മജ്മ-ഉൽ ബഹ്‌റൈൻ' എന്ന പുസ്തകത്തിൽ അബ്ദുർ റസാക്ക് തന്റെ ഇന്ത്യൻ ദൗത്യം വിവരിച്ചിട്ടുണ്ട്. കോഴിക്കോട്ടു വന്ന ചില പേർഷ്യൻ അംബാസ്സഡർമാരിൽ നിന്ന് മിർസ ഷാരൂഖിന്റെ രാജ്യവ്യാപ്തിയെക്കുറിച്ച് കേട്ടറിഞ്ഞ സാമൂതിരി പേർഷ്യയിലേക്കു ഒരു ദൂത് അയച്ചിരുന്നു. അതേത്തുടർന്നാണ് ഷാരൂഖ് തന്നെ ഇന്ത്യയിലേക്ക് അയച്ചതെന്ന് അബ്ദുർ റസാക്ക് കുറിക്കുന്നു.

1442 നവംബറിന്റെ തുടക്കത്തിൽ റസാക്ക് കോഴിക്കോട്ടെത്തി, സാമൂതിരിയുമായി കൂടിക്കാഴ്ച്ച നടത്തി. ആ സമയത്താണ് വിജയനഗരത്തിലെ രാജാവ് സാമൂതിരിക്ക് ഒരു ദൂതനെ അയച്ചു പേർഷ്യൻ രാജ്യപ്രതിനിധിയെ എത്രയും വേഗം അങ്ങോട്ടേക്ക് അയയ്ക്കാൻ ആവശ്യപ്പെടുന്നത്.

റസാക്ക് കുറിക്കുന്നു, "സാമൂതിരി വിജയനഗരത്തിലെ നിയമങ്ങൾക്ക് വിധേയനല്ലെങ്കിലും, വിജയനഗരത്തിലെ രാജാവിനെ ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. ഈ രാജാവിന് തന്റെ കീഴിൽ കോഴിക്കോടിന്റെ സമാന വലുപ്പമുള്ള മുന്നൂറ് തുറമുഖങ്ങൾ ഉണ്ട്". 


റസാക്കിനെ വിജയനഗരത്തിലേക്ക് വിളിപ്പിച്ച രാജാവ് ദേവരായ രണ്ടാമൻ (r: ഏകദേശം 1424-1446) ആയിരുന്നു. വിജയനഗരത്തിലെ സംഗമ വംശത്തിലെ ഏറ്റവും മഹാനായ രാജാവായിരുന്നു വീര വിജയന്റെ മകൻ പ്രൗഡ്ഡ ദേവരായ എന്നും അറിയപ്പെടുന്ന ദേവരായ രണ്ടാമൻ. ഗജാ ബെന്തേകര (ആനകളുടെ വേട്ടക്കാരൻ) ഉൾപ്പെടെ നിരവധി സ്ഥാനനാമങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.

1443 ഏപ്രിൽ ആദ്യവാരം, റസാക്ക് കോഴിക്കോട്ടു നിന്ന് കടൽ മാർഗ്ഗം പുറപ്പെട്ടു; വിജയനഗരത്തിന്റെ അതിർത്തിയായ മംഗലാപുരം തുറമുഖത്തെത്തിയ അദ്ദേഹം പിന്നീട് കരയിലൂടെ യാത്ര തുടർന്നു. യാത്രാമധ്യേ, 'പ്രപഞ്ചത്തിൽ അതുല്യമായ' മനോഹരമായ ഒരു ക്ഷേത്രം അദ്ദേഹം കണ്ടു. വെങ്കലം കൊണ്ട് നിർമ്മിച്ച ഒരു സമീകൃത ചതുരത്തിന്മേൽ സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഭീമാകാരമായ മനുഷ്യരൂപമുണ്ട്. അതിന്റെ കണ്ണുകൾ രണ്ട് ചുവന്ന മാണിക്യങ്ങളാൽ രൂപപ്പെട്ടതാണ്, കലാപരമായ മേന്മ കൊണ്ട് അത് നമ്മളെത്തന്നെ ഉറ്റുനോക്കുന്നതായി തോന്നും. ബേലൂരിൽ, മനോഹരമായ ശില്പങ്ങളുള്ള മറ്റൊരു ക്ഷേത്രം അദ്ദേഹം കണ്ടു, ഒരു പക്ഷെ ചെന്നകേശവ ക്ഷേത്രം. 

ഏപ്രിൽ അവസാനം അബ്ദുർ റസാക്ക് വിജയനഗരത്തിലെത്തി. അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ രാജാവ് ഒരു ഘോഷയാത്ര ഏർപ്പെടുത്തിയിരുന്നു, കൂടാതെ താമസിക്കാനായി മനോഹരമായ ഒരു വീടും നൽകി.

വിജയനഗരം വളരെ വലുതും ജനനിബിഡവുമായിരുന്നു, രാജാവിന് വലിയ അധികാരവും ആധിപത്യവും ഉണ്ടായിരുന്നു. വിജയനഗരത്തിലെ രാജാവ് 'രായ' എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ആധിപത്യം സിലോൺ മുതൽ ഗുൽബർഗ വരെയും ബംഗാൾ മുതൽ മലബാർ വരെയും വ്യാപിച്ചിരുന്നു. മുന്നൂറോളം തുറമുഖങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമാണ്. 'കുന്നുകളെപ്പോലെ ഉയരവും ഭൂതങ്ങളെപ്പോലെ ഭീമാകാരവുമായ' ആയിരത്തിലധികം ആനകളുണ്ട്. രാജാവിന്റെ സൈന്യത്തിൽ പതിനൊന്ന് ലക്ഷം ആളുകളുണ്ടായിരുന്നു.  

വിജയനഗരത്തിൽ ഏഴ് കോട്ട മതിലുകളാണുള്ളത്, ഒന്നിനകത്ത് അടുത്തത് എന്ന രീതിയിൽ. മറ്റു കൊട്ടകളുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഏഴാമത്തെ കോട്ട, ഹെറാത്ത് നഗരത്തിന്റെ (അഫ്ഗാനിസ്ഥാനിലെ ഒരു നഗരം) വിപണന സ്ഥലത്തേക്കാൾ പത്തിരട്ടി വലുതാണ്. അവിടെയാണ് രാജാവിന്റെ വസതി. ഒന്നും രണ്ടും മൂന്നും കോട്ട മതിലുകൾക്കിടയിൽ ഫലഭൂയിഷ്ഠമായ കൃഷിപ്പാടങ്ങളും ഉദ്യാനങ്ങളും വീടുകളും ഉണ്ട്. മൂന്നു മുതൽ ഏഴാമത്തെ കോട്ട വരെ തിരക്കേറിയ കടകളും ബസാറുകളും കാണാം. രാജകൊട്ടാരത്തിന്റെ കവാടത്തിൽ നാല് ബസാറുകൾ എതിർവശങ്ങളിലായി കാണാം, അവിടെ റോസ് കച്ചവടക്കാർ മധുര മണമുള്ളതും പുതുമയുള്ളതുമായ റോസാപ്പൂക്കൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇവിടുത്തെ ജനങ്ങൾക്ക് റോസാപ്പൂവ് ഇല്ലാതെ ജീവിക്കാൻ കഴിയില്ല, അവർക്ക് ഭക്ഷണം പോലെ തന്നെ ഒരവശ്യ വസ്തുവാണ് റോസാപ്പൂക്കളും. ഈ രാജ്യത്തെ നിവാസികൾ, ഉയർന്നതോ താഴ്ന്നതോ ആകട്ടെ, ബസാറിലെ തൊഴിലാളികൾ വരെ, ചെവികൾ, കഴുത്ത്, കൈകൾ, കൈത്തണ്ട, വിരലുകൾ എന്നിവയിലെല്ലാം വിലയേറിയ കല്ലുകൾ കൊണ്ട് അലങ്കരിച്ച ആഭരണങ്ങൾ ധരിക്കുന്നു.  

അവർ രണ്ടു തരത്തിൽ എഴുതിയിരുന്നു: തെങ്ങോലകളിൽ അഗ്രം കൂർത്ത കമ്പുകൾ ഉപയോഗിച്ചും (എഴുത്താണി), കൂടാതെ ഒരു വെളുത്ത പ്രതലം കറുപ്പിച്ച് അതിൽ മൃദുവായ കല്ലുകൊണ്ടും അക്ഷരങ്ങൾ എഴുതിയിരുന്നു, അത് വളരെക്കാലം നീണ്ടുനിൽക്കും.  

മറ്റു ലോഹങ്ങളോടൊപ്പം സ്വർണ്ണവും ചേർന്ന മൂന്ന് തരം നാണയങ്ങൾ അവർക്കുണ്ടായിരുന്നു: വരാഹം; പ്രതാപം; പണം എന്നിവ. വെള്ളി നാണയങ്ങളെ 'ടാർ' എന്നും ചെമ്പ് നാണയങ്ങളെ 'ജിറ്റൽ' എന്നും വിളിക്കുന്നു.  

രാജ്യത്ത് ഗണ്യമായ എണ്ണം ആനകളുണ്ടെങ്കിലും, ഏറ്റവും വലിയവ കൊട്ടാരത്തിനടുത്തുള്ള ആനപ്പന്തിയിലാണുള്ളത്. അവിടെയും ഇവിടെയും  ചാര പാടുകളുള്ള ഒരു വലിയ വെളുത്ത ആന രായക്കുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ ഈ ആനയെ കണി കാണുന്നത് ശുഭശകുനമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. കൊട്ടാരത്തിലെ ആനകൾക്ക് ഖിച്ച്ഡിയാണ് ഭക്ഷണമായി നൽകുന്നത്. ഖിച്ഡിയിൽ ഉപ്പും പഞ്ചസാരയും വിതറി കുഴച്ചു വലിയ ഉരുളകളാക്കുന്നു, വെണ്ണയിൽ മുക്കിയ ശേഷം ഇവ ആനകളുടെ വായിൽ വച്ചു കൊടുക്കുന്നു. ഈ ചേരുവകളിലേതെങ്കിലും ഒന്ന് വിട്ടു പോയിട്ടുണ്ടെങ്കിൽ, ആന തന്റെ സൂക്ഷിപ്പുകാരനെ ആക്രമിക്കും. രായ ഈ അശ്രദ്ധക്ക് കഠിന ശിക്ഷയാണു നൽകിയിരുന്നത്.

ദേവരായയുമായുള്ള കൂടിക്കാഴ്ച: നാൽപതു തൂണുകളുള്ള ഒരു വലിയ ഹാളിലായിരുന്നു രാജ സിംഹാസനം. ബ്രാഹ്മണരും മറ്റുള്ളവരും ദേവരായയുടെ ഇടത്തും വലത്തുമായി നിൽപ്പുണ്ടായിരുന്നു. റസാക്ക് ദേവരായക്ക് മനോഹരമായ അഞ്ച് കുതിരകളും ഡമാസ്‌കിന്റെയും സാറ്റിന്റെയും ഉപഹാരങ്ങളും സമ്മാനിച്ചു. ദേവരായ ഒരു പച്ച സാറ്റിൻ മേലങ്കിയാണ് ധരിച്ചിരുന്നത്; കഴുത്തിൽ മുത്തും മറ്റ് രത്നങ്ങളും കൊണ്ട് അലങ്കരിച്ച ഒരു കോളർ ഉണ്ടായിരുന്നു. ഒലിവ് നിറമായിരുന്നു. താടിരോമങ്ങൾ ഉണ്ടായിരുന്നില്ല. അങ്ങേയറ്റം പ്രസാദകരമായ മുഖമായിരുന്നു. 

ദേവരായ റസാക്കിനെ വളരെ ആദരപൂർവ്വം സ്വീകരിച്ചു തന്റെ അടുത്തിരുത്തി. ഷാരൂഖിന്റെ കത്ത് കാണിച്ചപ്പോൾ അദ്ദേഹം അത് വ്യാഖ്യാതാവിന് കൈമാറി, “ഒരു മഹാനായ ചക്രവർത്തി ഒരു രാജ്യപ്രതിനിധിയെ അയച്ചതിൽ എന്റെ ഹൃദയം അതിയായി സന്തോഷിക്കുന്നു.” മടങ്ങുന്നതിനുമുമ്പ്, റസാക്കിന് രണ്ട് പൊതി വെറ്റില, അഞ്ഞൂറ് പണം അടങ്ങിയ കിഴി, ഇരുപത് മിസ്കൽ കർപ്പൂരം എന്നിവ സമ്മാനിച്ചു. തുടർന്നുള്ള സന്ദർശനങ്ങളിലും ഇതു പതിവായിരുന്നു.

റസാക്കിന്റെ ദൈനംദിന ഭക്ഷ്യ വസ്‌തുക്കളിൽ രണ്ട് ആടുകൾ, നാലു ജോഡി കോഴികൾ, അഞ്ച് റാത്തൽ അരി, ഒരു റാത്തൽ വെണ്ണ, ഒരു റാത്തൽ പഞ്ചസാര, കൂടാതെ രണ്ടു സ്വർണ വരാഹങ്ങളും ഉൾപ്പെട്ടിരുന്നു. ആഴ്ചയിൽ രണ്ടുതവണ ദേവരായ അദ്ദേഹത്തെ വിളിപ്പിച്ച് മിർസ ഷാരൂഖിനെക്കുറിച്ചു ഓരോ കാര്യങ്ങൾ ചോദിച്ചു. രായ അദ്ദേഹത്തോടു പറഞ്ഞു: "നിങ്ങളുടെ രാജാക്കന്മാർ ഒരു രാജ്യപ്രതിനിധിയെ ക്ഷണിക്കുകയും സ്വന്തം മേശയിലേക്ക് അവരെ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾക്കും എനിക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിനാൽ, സ്വർണം നിറഞ്ഞ ഈ പണസഞ്ചി ഞാൻ ഒരു രാജ്യപ്രതിനിധിക്ക് നൽകുന്ന വിരുന്നായി കരുതണം". ഹിന്ദുക്കൾ മറ്റൊരാളുടെ സാന്നിധ്യത്തിൽ ഭക്ഷണം കഴിക്കില്ലെന്ന് റസാക്ക് പിന്നീട് പരാമർശിച്ചിട്ടുണ്ട്.  

ദസറ ആഘോഷം അവസാനിച്ച ദിവസം ദേവരായ അബ്ദുർ റസാക്കിനെ വിളിപ്പിച്ചു. മിർസ ഷാരൂഖിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രഭുക്കന്മാർ;  സൈന്യം; കുതിരകളുടെ എണ്ണം; സമർഖണ്ഡ്, ഹെറാത്ത്, ഷിറാസ് മുതലായ നഗരങ്ങളുടെ പ്രത്യേകതകൾ എന്നിവയെക്കുറിച്ചെല്ലാം വളരെ കൗതുകപൂർവ്വം ആരാഞ്ഞു. കൂടാതെ “ഞാൻ ഒരു രാജ്യപ്രതിനിധിക്കൊപ്പം കുറച്ചു ആനകളെയും ഷണ്ഡന്മാരെയും മറ്റനേകം ഉപഹാരങ്ങളുമായി താങ്കളുടെ രാജാവിനടുത്തേക്ക് അയയ്ക്കാൻ പോകുകയാണ്" എന്നും അറിയിച്ചു.

ആനകളെ പിടിക്കുന്ന രീതി, വെറ്റില മുറുക്കുന്ന രീതി, ദേവരായയ്ക്കു നേരെ അദ്ദേഹത്തിന്റെ സഹോദരൻ നടത്തിയ വധ ശ്രമം, വിജയനഗരത്തിലെ മഹാനവമി (ദസറ അഥവാ നവരാത്രി) ആഘോഷം, വേശ്യാലയങ്ങൾ, ദേവരായയുടെ പ്രധാന മന്ത്രി ലഖന്ന ദണ്ഡനായകയുടെ ഗുൽബർഗ യുദ്ധപര്യടനം (അലാവുദ്ദിൻ അഹ്മദ് ഷാ‌ ബഹ്മനിക്ക് എതിരേ), 700 ഓളം രാജകുമാരിമാർ അടങ്ങുന്ന രായയുടെ അന്തഃപുരം, 'താൻ മിർസ ഷാരൂഖിന്റെ പ്രതിനിധി അല്ല മറിച്ചു വെറും ഒരു കച്ചവടക്കാരനാണെന്നു' ചിലർ അപവാദം പ്രചരിപ്പിച്ചത്, തുടങ്ങി മറ്റനേകം വിവരണങ്ങളും അബ്ദുർ റസാക്ക് നൽകിയിട്ടുണ്ട്.

Source: India in the Fifteenth Century - Being a Collection of Narratives of Voyages to India in the Century Preceding the Portuguese Discovery of the Cape of Good Hope, from Latin, Persian, Russian, and Italian Sources


Abdur Razak's sights in Vijayanagar ......

"I have never seen a place like this anywhere else on earth; my ears would never hear of such a thing ... Jewelers sell gems, pearls, diamonds and emeralds in public in the bazaar ..."

Abdur Razak was the representative of Mirza Shah Rukh Khan (r: 1405-1447), the ruler of Timorid, Iran (Persia) to the court of the Calicut Zamorin. In his book Matla-us-Sadain wa Majma-ul-Bahrain, Abdur-Razzaq describes his Indian mission. The Zamorin had sent a messenger to Persia after hearing about Mirza Shah Rukh 's expansion from some of the Persian ambassadors to Kozhikode. According to Abdur Razak, Shah Rukh Khan sent him to India after that.

In early November 1442, Razak reached Calicut and met with the Zamorin. It was at that time that the king of Vijayanagar sent an envoy to the Zamorin asking him to send a Persian envoy there as soon as possible.

Razak writes, "Although the Zamorin was not subject to the laws of Vijayanagar, he respected and feared the king of Vijayanagar. This king had three hundred ports of the same size as Kozhikode under him.

King Devaraya II (r: 1424-1446) summoned Razak to Vijayanagar. Devaraya II, also known as Proudda Devaraya, son of Veera Vijayan, was the greatest king of the Sangama dynasty in Vijayanagar. He had many titles, including Gaja Bentekara (elephant hunter).

In the first week of April, 1443, Razak set sail from Kozhikode; He reached the port of Mangalore on the border of Vijayanagar and then continued his journey by land. On the way, he saw a beautiful temple that was 'unique in the universe.' On a symmetrical square made of bronze, there is a giant human figure made of gold. Its eyes are made of two red rubies, and it looks like it is staring at us with artistic excellence. In Belur, he saw another temple with beautiful sculptures, probably the Chennakesava temple.

At the end of April, Abdur Razak reached Vijayanagar. The king had organized a procession to welcome him and gave him a beautiful house to stay in.

The city of Vijayanagar was very large and crowded, and the king had great power and dominion. The king of Vijayanagar is known as 'Raya'. His rule extended from Ceylon to Gulbarga and from Bengal to Malabar. About 300 ports are part of this country. There are more than a thousand elephants, 'as high as the hills and as large as the demons.' The king's army numbered eleven lakhs.

Vijayanagar has seven fortified walls, one next to the other. The Seventh Fortress, located in the center of the other baskets, is ten times larger than the market place of the city of Herat (a city in Afghanistan). That is where the king's residence is. Between the first, second and third fort walls are fertile fields, gardens and houses. From the third to the seventh fort you can see busy shops and bazaars. At the entrance to the royal palace are four bazaars opposite, where rose vendors sell sweet-smelling and fresh roses. The people here cannot live without roses, and roses are just as essential to them as food. The inhabitants of this country, high or low, wear jewelry adorned with precious stones on the ears, neck, arms, wrists and fingers, even to the workers in the bazaar.

They wrote in two ways: on the palms with sharpened poles (pen), and on a white surface blackened with soft stone letters, which would last a long time.

They had three types of coins that were mixed with other metals and gold: pigs; Pride; And money. Silver coins are called 'tar' and copper coins are called 'jital'.

Although there are significant numbers of elephants in the country, the largest are in the elephant enclosure near the palace. Here and there there was a large white elephant with gray spots. He considered it a good omen to see this elephant trapped every morning. Khichdi feeds the elephants in the palace. Sprinkle salt and sugar on the khichdi and knead into large balls, which are then dipped in butter and placed in the elephants' mouths. If any of these ingredients are left out, the elephant will attack its keeper. Raya was severely punished for this negligence.

Meeting with Devaraya: The royal throne was in a large hall with forty pillars. Brahmins and others were standing to the left and right of Devaraya. Razak presented Devaraya with five beautiful horses and gifts from Damascus and Sat. The goddess wore a green satin robe; The neck had a collar adorned with pearls and other gemsIs. It was olive in color. There were no beards. It was an extremely pleasing face.

The goddess received Razak very respectfully and seated him next to her. When he showed Shah Rukh's letter, he handed it to the commentator and said, "My heart rejoices that a great emperor has sent a representative." Before returning, Razak was presented with two bundles of beetles, a kiwi containing five hundred rupees, and twenty missile camphors. This was also the case on subsequent visits.

Razak's daily diet consisted of two sheep, four pairs of chickens, five pounds of rice, one pound of butter, one pound of sugar, and two golden pigs. Twice a week the gods called him and asked him every single thing about Mirza Shah Rukh. Raya told him: "Your kings invite a king's representative and receive them to their own table. Razak later mentioned that Hindus do not eat in the presence of another.

On the last day of the Dussehra celebrations, the god Abdur Razak was summoned. Mirza Shah Rukh and his nobles; Army; Number of horses; Curious about the features of cities like Samarkand, Herat and Shiraz. He also said, "I am going with a representative of the kingdom to send some elephants and eagles to your king with many other gifts."

Elephant capture, beheading, his brother's assassination attempt on Devaraya, Mahanavami (Dussehra or Navratri) celebrations in Vijayanagar, brothels, Devaraya's Prime Minister Lakhanna Dandanayaka's Gulbarga war tour (against Alauddin Ahmad Shah Bahmani, 700 ' He is not a representative of Mirza Shah Rukh Khan but just a businessman.

Previous Post Next Post