കുസൃതി ചോദ്യം kusruthi chodhyam

1.ആരും ആഗ്രഹിക്കാത്ത പണം?
            ആരോപണം
2.പെട്ടന്ന് പൊക്കം കൂടാനുള്ള എളുപ്പവഴി?
               പൊക്കം കുറഞ്ഞവരുടെ കൂടെ
3.ആരും ഇഷ്ട്ടപ്പെടാത്ത ദേശം?
            ഉപദേശം
4.അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി?
                 തെങ്ങു കയറ്റം
5.ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്സ്?
                   സൈലൻസ്
6.ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി?
            മീൻ
7.വിശപ്പുള്ള രാജ്യം?
                  ഹംഗറി
8.കടയിൽ നിന്നും വാങ്ങാൻ കിട്ടാത്ത ജാം?
                ട്രാഫിക് ജാം

kusruthi chodhyam

9.രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?
                ബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ്
10.ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?
                      ക്യൂ


11.അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്?
                    പപ്പായ
12.ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം?
                 ഗോവ
13.തേനീച്ച മൂളുന്നതെന്തുകൊണ്ട്?   
                  അതിനു സംസാരിക്കാൻ പറ്റാത്തത് കൊണ്ട്
14.കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?
             സ്വപ്നം
15.എങ്ങനെ എഴുതിയാലും ശെരിയാവാത്തത്‌ എന്ത്?
                     തെറ്റ്
16.ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?
             സ്ക്രൂഡ്രൈവർ
17.ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം എന്താണ്?
              വിവരം
18.ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?
           ചപ്പാത്തി മനുഷ്യൻ പരത്തും ചിക്കൻ ഗുനിയ കൊതുക് പരത്തും
19.കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?
                   അതിൽ നിറയെ prblms ആയത് കൊണ്ട്
20.നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന?
            ബനാന
21.ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം?
                   പേന
22.വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?
                ക്ലോക്കിലെ സെക്കന്റ് സൂചി
23.ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?
                അത്യാഗൃഹം
24.ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്?
                   ഇ
25.പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?
               കയികൾകൊണ്ട്
26.ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?
                  കലം
27.ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?
                മീൻ വല
28.വെട്ടുംതോറും നീളം കൂടുന്നത് എന്ത്?
                    വഴി
29.താമസിക്കാൻ പറ്റാത്ത വീട്?
          ചീവിട്



കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2020
പച്ചക്കറി കുസൃതി ചോദ്യം
Malayalam kusruthi chodyam with answer
കഴിക്കാന് പറ്റുന്ന നിറം കുസൃതി ചോദ്യം
WhatsApp കുസൃതി ചോദ്യം with Answer
കുസൃതി ചോദ്യം utharam
ഒരു കുസൃതി ചോദ്യം
കുസൃതി ചോദ്യം 2020
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.