ഏതൊരാളേയും അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് പാലിക്കേണ്ട നടപടി ക്രമങ്ങൾ , വിവരാവകാശ ചോദ്യ മോഡൽ Procedures to be followed by the police when arresting anyone, RTI Question Model

 റസ്റ്റും അറിയാനുള്ള അവകാശവും. ഏതൊരാളേയും അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് ബഹു: സുപ്രീം കോടതി ഉത്തരവിറക്കിയിട്ടുള്ളതാണ്. ഈ ഉത്തരവ് പാലിക്കാതെ അറസ്റ്റ് ചെയ്‌താല്‍ അത് കോടതി അലക്ഷ്യമാണ്. ഇപ്രകാരം ആരെയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തതായി ശ്രദ്ധയില്‍ പെട്ടാല്‍ നല്‍കേണ്ട വിവരാവകാശ അപേക്ഷയുടെ സാമ്പിള്‍.






വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

From
    <Name and address of the applicant with pin code>
To
    State Public Information Officer
    ................... Police Station
   
Sir,
         വിഷയം:  വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
         സൂചന: ഡി.കെ ബാസു V. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാള്‍, AIR 1997 SC 610 കേസിലെ ബഹു: സുപ്രീം കോടതി വിധി.
   
    ................... പോലീസ് ...........-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആര്‍ നമ്പര്‍: ............... കേസുമായി ബന്ധപ്പെട്ട്, ....................ല്‍ പോലീസ് എന്നെ / ....................എന്നയാളെ  അറസ്റ്റ് ചെയ്യുകയുണ്ടായി. ടി അറസ്റ്റില്‍ പോലീസ് പാലിച്ച നടപടിക്രമവുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം ലഭ്യമാക്കുക.

1.  CRPC 41B  (b) പ്രകാരവും സൂചന പ്രകാരവും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിലെ ഒരംഗമെങ്കിലും അല്ലെങ്കില്‍ അറസ്റ്റ്  നടത്തിയ സ്ഥലത്തെ ബഹുമാന്യനായ ഒരു വ്യക്തി സാക്ഷിയായോ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി മേലൊപ്പ് വെച്ചിട്ടുള്ളതുമായ അറസ്റ്റ് മെമ്മോറാണ്ടത്തിന്റെ പകര്‍പ്പ്.
    a. ടി മെമ്മോയില്‍ ഒപ്പിട്ട സാക്ഷി ബന്ധുവോ അടുത്ത സുഹൃത്തോ അല്ലെങ്കില്‍ അറസ്റ്റ് ചെയ്ത വിവരവും എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നുള്ള വിവരവും അറസ്റ്റ് ചെയ്യപ്പെട്ട ആളിന്റെ ബന്ധുവിനേയോ സുഹൃത്തിനേയോ അയാളില്‍ താല്പര്യമുള്ള മറ്റേതെങ്കിലും ആളിനേയോ അറിയിച്ചതിന്റെ രേഖകള്‍.
    b. ടി വിവരം എപ്രകാരമാണ് വേണ്ടപ്പെട്ടവരെ അറിയിച്ചതെന്ന വിവരം.
    c. ഫോണ്‍ മുഖാന്തിരമാണ് അറിയിച്ചതെങ്കില്‍ ഏതു നമ്പരില്‍ നിന്നും ഏത് നമ്പരിലേക്ക് വിളിച്ചാണ് അറിയിച്ചത് എന്ന് വ്യക്തമാക്കിയിരിക്കുന്ന രേഖയുടെ പകര്‍പ്പ്.

2.  CRPC 50A പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ ആരെയാണ് അറസ്റ്റ് വിവരം അറിയിച്ചത് എന്നുള്ളത് ഇതിലേക്കായി സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട രജിസ്റ്ററില്‍/ഡയറിയില്‍ രേഖപ്പെടുത്തി വെച്ചതിന്‍റെ പകര്‍പ്പ്.

3. അറസ്റ്റ് ചെയ്യപ്പെട്ട ആളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തി വെച്ച രജിസ്റ്ററിന്‍റെ പകര്‍പ്പ്.

4.  അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ സുഹൃത്തോ ബന്ധുവോ ജില്ലയ്ക്കോ നഗരത്തിനോ പുറത്താണെങ്കില്‍ ആ ജില്ലയിലെ നിയമസഹായ സംഘടനയെ അല്ലെങ്കില്‍ അവിടത്തെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിന്റെ രേഖകള്‍.
   
5. അറസ്റ്റ് ചെയ്ത വിവരം വേണ്ടപ്പെട്ടവരെ അറിയിക്കാനുള്ള അറസ്റ്റ് ചെയ്ത ആളുടെ അവകാശങ്ങളെ കുറിച്ച് അറസ്റ്റ് ചെയ്തയാളെ ബോദ്ധ്യപ്പെടുത്തിയതിന്റെ രേഖകള്‍.
    a. CRPC 50 പ്രകാരം ജാമ്യത്തിനുള്ള അവകാശവും ജാമ്യക്കാരെ ഏര്‍പ്പാട് ചെയ്യുന്നതിനുള്ള അവകാശവും ഉണ്ടെന്ന് അറസ്റ്റ് ചെയ്തയാളെ അറിയിച്ചതിന്റെ രേഖകള്‍.

6. അറസ്റ്റ് മെമ്മോ ഉള്‍പ്പടെയുള്ള ടി ഏതെല്ലാം രേഖകള്‍ മജിസ്ട്രേട്ടിനയച്ച് അയച്ച് കൊടുത്തിട്ടുണ്ട് എന്ന വിവരം.

7. ടി കേസിലെ അറസ്റ്റ് വാറണ്ടിന്‍റെ പകര്‍പ്പ്.

8. ടി കേസ് അന്വേഷണത്തിന്റെ ഭാഗമായി എപ്പോഴെങ്കിലും സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ വ്യക്തിക്ക് രേഖാമൂലം അറിയിപ്പ്/നോട്ടീസ്  കൊടുത്തിട്ടുണ്ടോ എന്ന വിവരം.
    a. ഉണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ്.

9. ടി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് ഏതെങ്കിലും വിധത്തിലുള്ള നിയമസഹായം ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ രേഖകള്‍.

10. ടി കേസിലെ കുറ്റാരോപിതന്‍റെ അറസ്റ്റിനെ ന്യായീകരിക്കുന്ന രേഖകളുടെ പകര്‍പ്പ്.

  • അപേക്ഷാ ഫീസിനത്തില്‍ പത്ത് രൂപയുടെ കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് അപേക്ഷയില്‍ പതിച്ചിട്ടുണ്ട്.  ഈ അപേക്ഷയ്ക്കുള്ള മറുപടിയും അപേക്ഷയില്‍ ആവശ്യപ്പെട്ട എല്ലാവിധ രേഖകളും രജിസ്റ്റേര്‍ഡ് പോസ്റ്റായി തപാലില്‍ അയച്ച് തരണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
  • എല്ലാ രേഖകളും നിര്‍ബന്ധമായും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.

Note: ഈ അപേക്ഷയ്ക്ക് മറുപടി നല്‍കുമ്പോള്‍, 30.03.2016-ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് No.69503/Cdn.5/2015/GAD-ല്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ടതാണ്.

                                                              വിശ്വസ്തതയോടെ
Place:                                                                                                          (ഒപ്പ്)
Date:                                                                                                            
Previous Post Next Post