ഇന്ത്യയിലെ നിയമ പരിഹാര സംവിധാനങ്ങൾ Legal systems in India

ഇന്ത്യയിലെ നിയമ പരിഹാര സംവിധാനങ്ങൾ Legal systems in India Civil courts Criminal courts Family Court Tribunals High Court Supreme Court ഹൈക്കോടതി

 ഓരോ നിയമപ്രശ്നത്തിനും ഓരോ പരിഹാരമാർഗ്ഗമുണ്ട് . നിയമപരമായ ഒരു അവകാശം നിഷേധിക്കുകയാണെങ്കിൽ അതിനൊരു നിയമാനുസൃത പരിഹാരവുമുണ്ട് . 

സ്വതന്ത്ര സമൂഹത്തിന്റെ നീതിന്യായവ്യസ്ഥ ഈ തത്വത്തിലാ അധിഷ്ഠിതമായിട്ടുള്ളത് . 

ഇങ്ങനെ നിയമ അവകാശം നഷടപ്പെട്ടവർക്ക് പരിഹാരം ലഭ്യമാക്കുന്നതിനാണ് നമ്മുടെ നാട്ടിൽ സിവിൽ - ക്രിമിനൽ കോടതികൾക്കു പുറമെ വ്യവസായ തർക്ക ട്രിബ്യൂണലുകളും ലാന്റ് ട്രിബ്യൂണലുകളും മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലുകളും വാടകനിയന്ത്രണ കോടതികളും മറ്റും സ്ഥാപിച്ചിട്ടുള്ളത് .

സിവിൽ കോടതികൾ 

സിവിൽ തർക്ക പരിഹാരങ്ങൾക്കായി സമീപിക്കാവുന്ന ഏറ്റവും താഴെക്കിടയിലുള്ള കോടതികളാണ് മുൻസിഫ് കോടതികൾ . 

ഒരുലക്ഷം രൂപയിൽ കവിയാത്ത തർക്കങ്ങൾ മുൻസിഫ് കോടതിയിൽ വരുന്നു .

 തൊട്ടുമുകളിലായി സബ് കോടതികളും അതിനുമുകളിലായി ജില്ലാ കോടതികളും ഹൈക്കോടതിയും നിലകൊള്ളുന്നു . 

മുൻസിഫ് കോടതികളുടെ തീർപ്പുകളിന്മേലുള്ള അപ്പീലുകളും ഒരുലക്ഷം രൂപയ്ക്കുമുകളിലുള്ള സാമ്പത്തിക പ്രശ്നങ്ങളും സബ്കോടതിയാണ് പരിഗണിക്കുന്നത് . 

ക്രിമിനൽ കോടതികൾ

 ക്രിമിനൽ സ്വഭാവമുള്ള കേസുകൾ പരിഗണനയ്ക്കു വരുന്നത് ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ മുമ്പാകെയാണ് .
 ജാമ്യം ലഭിക്കാത്ത കുറ്റകൃത്യ ങ്ങൾക്ക് ജാമ്യം അനുവദിക്കാനുള്ള അധികാരവും മജിസ്ട്രേട്ടിനുണ്ട് . 

മൂന്നു മുതൽ 5 വര്ഷം വരെ തടവും 5000 രൂപവരെ പിഴയും മാത്രമേ ഒന്നാംക്ലാസ് മജിസ്ട്രേട്ടിന് അധികാരമുള്ളൂ . 

അതിനു തൊട്ടുമുകളിലാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ( സിജെഎം കോടതി ) . 
ആ കോടതിക്ക് പരമാവധി 7 വർഷത്തിനു താഴെയുള്ള തടവുശിക്ഷയും അതിരുകളില്ലാതെ പിഴയും വിധിക്കുവാൻ അധികാരമുണ്ട് . 
മജിസ്ട്രേട്ട് കോടതികളുടെ ഭരണപരമായ നിയന്ത്രണം സി ജെഎം കോടതിക്കാണ് .
 ഇതിനുപുറമെ അസിസ്റ്റന്റ് സെഷൻസ് കോടതിയും സെഷൻസ് കോടതിയും നിലവിലുണ്ട് . 
മജിസ്ട്രേട്ട് കോടതികളിൽ നിനുള്ള അപ്പീലും സെഷൻസ് ജഡ്ജിക്കുമാത്രമായി വിചാരണ നടത്തുവാൻ അധികാരപ്പെട്ട കേസുകളും ഇവരുടെ പരിഗണനയ്ക്കു വരുന്നു .
 ഇത്തരം കേസുകളിൽ ജാമ്യം അനുവദിക്കുന്നതും സെഷൻസ് ജഡ്ജിതന്നെ .

കുടുംബകോടതി 

1984 ലെ കുടുംബകോടതി നിയമപ്രകാരം നിലവിൽ വന്ന കുടുംബകോടതികളിൽ വിവാഹസംബന്ധമായ എല്ലാ കേസുകളും പരിഗണനയ്ക്ക് വരുന്നു .
 അവയ്ക്കു പുറമെ വിവാഹസംബന്ധമായി ഉയർന്നുവരുന്ന സ്വത്തുതർക്കങ്ങളും ഈ കോടതിയുടെ അധികാരപരിധിയിൽ വരുന്നുണ്ട് . 
കേസ് പരിഗണനയ്ക്കു വന്നാൽ ഇരുകൂട്ടരെയും വിളിച്ച് കൗൺസിലർമാരുടെ സഹായത്തോടെ ഒത്തുതീർപ്പിൽ എത്തിക്കുവാൻ ശ്രമിക്കും .

വിവാഹസംബന്ധമായ കേസുകളിൽ മുസ്ലിം വിവാഹമോചിത സംരക്ഷണ നിയമപ്രകാരമുള്ള കേസുകൾ തീർപ്പുകൽപിക്കുന്നതിന് കുടുംബകോടതികൾക്ക് അധികാരമില്ല .
കുടുംബകോടതി നിലവിലില്ലാത്ത ജില്ലകളിൽ നിയമം അനുശാസിക്കുന്ന രീതിയിൽ ബന്ധപ്പെട്ട കോടതിയിൽ കേസുകൾ ഫയൽചെയ്യേണ്ടതാണ് . 

 ട്രിബ്യൂണലുകൾ 

കോടതികൾക്കുപുറമെ വ്യത്യസ്ത നിയമപ്രകാരം വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലുകൾ , വ്യവസായ തൊഴിൽ തർക്ക ട്രിബ്യൂണലുകൾ , ഉപഭോതൃ തർക്കപരിഹാര ഫോറം , ലാന്റ് ട്രിബ്യൂണലുകൾ തുടങ്ങിയവ നിലവിലുണ്ട് . 

ഹൈക്കോടതി 

സിവിൽകേസുകളിൽ തർക്കസംഗതി രണ്ടുലക്ഷം രൂപയ്ക്കുമേൽ വിലപിടിപ്പുള്ളതാണെങ്കിൽ സബ്കോടതിയുടെ വിധിയിന്മേൽ ഹൈക്കോടതിയിലാണ് അപ്പീൽ നൽകേണ്ടത് . 

പ്രാധാന്യമേറിയ നിയമപ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന  ചില കേസുകളിൽ രണ്ടാം അപ്പീലുകളും ഹൈക്കോടതിക്ക് കൈകാ ര്യം ചെയ്യാം . 
ക്രിമിനൽ കേസുകളിൽ നിയമാനുസരണമുള്ള ഏതു ശിക്ഷ വിധിക്കാനുള്ള അധികാരവും ഹൈക്കോടതിക്കുണ്ട് . 

7 വർഷത്തിലേറെ ജയിൽ ശിക്ഷ വിധിക്കുന്ന അസിസ്റ്റന്റ് സെഷൻസ് കോടതി വിധിയിന്മേലും , സെഷൻ കോടതിയുടെ ശിക്ഷാവിധിയിന്മേലും അപ്പീലധികാരം ഹൈക്കോടതിക്കാ സ് ണ് . 
മൗലികാവകാശലംഘനം , നിയമാനുസരണമായ മറ്റു പരിഹാരമാർഗ്ഗങ്ങളില്ലാത്ത അവസ്ഥ എന്നീ സന്ദർഭങ്ങളിൽ റിട്ട് ഹർജികളും , സാധാരണ കോടതികളില്ലാത്ത ട്രിബ്യൂണലുകളുടെ വിധിയിന്മേൽ ഭരണഘടനയുടെ 227 -ാം ചട്ടമനുസരിച്ചുള്ള ഹർജികളും ഹൈക്കോടതി പരിഗണിക്കുന്നു .

സുപ്രീംകോടതി 

ഇന്ത്യയുടെ  പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി . 
ഹൈക്കോടതികളിൽ നിന്നുള്ള അപ്പീലുകളും റിട്ട് ഹർജികളും സുപ്രീംകോടതി പരിഗണിക്കുന്നു . 
സുപ്രധാനമായ ഭരണഘടനാ പ്രശ്നങ്ങളിലും മൗലി കാവകാശ പ്രശ്നങ്ങളിലും മറ്റെല്ലാ നിയമപരമായ കാര്യങ്ങളിലും സുപ്രീം കോടതിയുടെ തീർപ്പ് അന്തിമമാണ് .
Legal  systems in India


 നിയമപരമായി പരിഹാരം ലഭിക്കുന്നതിനായി മേൽ സൂചിപ്പിച്ച കോടതി കൾക്കും ട്രിബ്യൂണലുകൾക്കും പുറമെ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി , ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി , ഹൈക്കോർട്ട് ലീഗൽ സർവ്വീസസ് കമ്മിറ്റി , സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റി എന്നിവയെയും സമീപിക്കാവുന്നതാണ് .


There is a solution to every legal problem. If a legal right is denied, there is a legal remedy for it.

The justice system of a free society is based on this principle.

In addition to the civil and criminal courts, industrial dispute tribunals, land tribunals, motor accident tribunals and rent control courts have been set up in our country to provide redress to those who have thus lost their legal rights.

Civil courts

The Munsif Courts are the lowest court that can be approached for the settlement of civil disputes.

Disputes not exceeding Rs 1 lakh are coming before the Munsiff Court.

 Just above are the Sub-Courts, the District Courts and the High Courts.

The Sub-Court hears appeals against the decisions of the Munsiff Courts and financial issues above Rs. 1 lakh.

Criminal courts

 Cases of a criminal nature are considered before a first-class magistrate's court. The magistrate also has the power to grant bail for non-bailable offenses.The first class magistrate has the power to imprison for three to five years and a fine of up to Rs 5,000.

Just above it is the Chief Judicial Magistrate Court (CJM Court).That court has the power to impose a maximum sentence of imprisonment of not less than 7 years and a fine without limit. The administrative control of the Magistrates' Courts is vested in the CJM Court. In addition, there is an Assistant Sessions Court and a Sessions Court. They consider appeals from Magistrates' Courts and cases in which the Sessions Judge is the sole judge. Bail-in such cases is also granted by the Sessions Judge.


Family Court

Under the Family Court Act, 1984, all marriage cases are considered in the Family Courts.

 Apart from them, property disputes arising out of marriage also come under the jurisdiction of this Court.

When the case comes up for consideration, both parties will be called and an attempt will be made to reach a compromise with the help of councilors.

Family courts do not have the power to adjudicate cases under the Muslim Divorce Protection Act in marital cases. In districts where the family court does not exist, cases have to be filed in the relevant court as per the law.

Tribunals

In addition to the courts, there are auto law tribunals, industrial employment dispute tribunals, consumer dispute resolution forums and land tribunals under different laws.

High Court

In civil cases, if the dispute is worth more than Rs 2 lakh, the decision of the sub-court should be appealed in the high court.Second appeals can also be made to the High Court in some cases involving important legal issues.

The High Court has the power to impose any statutory punishment in criminal cases.The High Court has the power to appeal against the judgment of the Assistant Sessions Court and the judgment of the Sessions Court, which carries a maximum sentence of 7 years imprisonment.

The High Court hears writ petitions in cases of violation of fundamental rights and other legal remedies, as well as petitions under Article 227 of the Constitution against the judgment of tribunals without ordinary courts.

Supreme Court

The Supreme Court is the highest court of India. The Supreme Court hears appeals and writ petitions from the High Courts. The Supreme Court's decision is final on important constitutional issues, Mauli rights issues, and all other legal issues.


 In addition to the above courts and tribunals, legal action can be taken against the Taluk Legal Services Committee, the District Legal Services Authority, the High Court Legal Services Committee, and the State Legal Services Authority.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.