എറണാകുളം ജില്ലയിലെ കോതമംഗലത്തു നിന്നും ഒരു 15 km മൂന്നാർ റൂട്ടിൽ സഞ്ചരിച്ചാൽ തലക്കോട് എന്ന ജംഗ്ഷനിൽ എത്താം അവിടെ നിന്നുമാണ് ആലിവീണ കുത്തിലേക്ക് പോകുന്ന വഴി. കുറെ ദൂരം കാട്ടിലൂടെയും പാറപുറത്തു കൂടെയും തോട്ടിലൂടെയും ഒക്കെ നടക്കണം അവിടേക്ക് എത്താൻ.
കോതമംഗലത്തിനും മുവാറ്റുപുഴയ്ക്കും തൊടുപുഴയ്ക്കും ഒരുപോലെ അടുത്ത് ആയി,തലക്കോടിനും മുള്ളിരിങ്ങാടിനും ഇടയിൽ ഉള്ള വനത്തിൽ സ്ഥിതി ചെയ്യുന്ന പുറം ലോകത്ത് നിന്ന് ഒളിച്ചിരിക്കുന്ന ഒരു സുന്ദര വെള്ളച്ചാട്ടം ആണ് "ആലി വീണ കുത്ത് ".