കുഴുപ്പിള്ളി ബീച്ച് | Kuzhupilly Beach

കൊച്ചിയിലെ വൈപ്പിനിൽ സ്ഥിതിചെയ്യുന്ന അതിമോഹരമായ ബീച്ചുകളിൽ ഒന്നാണ് കുഴുപ്പിള്ളി ബീച്ച്.പ്രേശസ്‌തമായ ചെറായി ബീച്ചിൽ നിന്നും ഏതാനും കിലോമീറ്റർ ദൂരം മാത്രമേ ഇവിടെക്കുള്ളു.കാറ്റാടി മരങ്ങളാൽ ചുറ്റപെട്ട മനോഹരമായ ബീച്ചാണ് ഇവിടം.

ചെറായി ബീച്ച്, ഫോർട്ട് കൊച്ചി ബീച്ച് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ കുഴുപ്പിള്ളി ബീച്ചിൽ തിരക്ക് കുറവാണ്.കുഴുപ്പിള്ളി ബീച്ചിലെ ഏറ്റവും മികച്ച ആകർഷണങ്ങളിലൊന്നാണ് ബീച്ചിലേക്കുള്ള മനോഹരമായ വഴി.റോഡിന്റെ ഇരുവശങ്ങളും മനോഹരമായ കായലിലൂടെ കടന്നുപോകുന്നു.ഇതും മനോഹരമായ ഒരു കാഴ്ചയാണ്.


എങ്ങനെ എത്തിച്ചേരാം:
എറണാകുളം ഹൈകോർട് ജംഗ്ഷനിൽ നിന്നും ബസിലോ ടാക്സിയിലോ ബീച്ചിൽ എത്തിച്ചേരാൻ കഴിയും. ഫോർട്ട്‌ കൊച്ചിയിൽ നിന്നും ഫെറി വഴി വൈപ്പിനിൽ എത്തുവാനും അവിടെനിന്നും ബസിലോ ടാക്സിയിലോ ബീച്ചിൽ എത്തുവാൻ കഴിയും. ബസിൽ വരുമ്പോൾ പള്ളത്താംകുളങ്ങര സ്റ്റോപ്പിൽ ഇറങ്ങണം.

Previous Post Next Post