തുലിപ് പുഷ്പ്പങ്ങളും,ചരിത്രത്തിലെ ആദ്യ സാമ്പത്തിക തകർച്ചയും.Was Tulip Mania really the first great financial bubble? | economic crisis part 1

അടുത്ത സാമ്പത്തിക തകർച്ചയിലേക്കുള്ള യാത്രയിലാണ് ഇന്ന് പല രാജ്യങ്ങളും,സാക്ഷാൽ അമേരിക്ക പോലും അതിന്റെ കരി നിഴലിൽ ഉണ്ട്.

ഇന്ത്യയ്ക്ക് ചുറ്റുമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും ഭരണം തന്നെ സാമ്പത്തിക തകർച്ചയെ തുടർന്ന് താഴെ പോയി.


ലോക സമ്പദ്‌വ്യവസ്ഥയിൽ സാമ്പത്തിക കുതിച്ചുചാട്ടവും സാമ്പത്തിക തകർച്ചയും ഒരു ചാക്രിക പ്രതിഭാസമാണ്.cyclical effect അതായത് ,കറങ്ങി തിരഞ്ഞു...കറങ്ങി തിരിഞ്ഞു വീണ്ടും വരും 

സാമ്പത്തിക തകര്‍ച്ചകള്‍ കണ്ടു അന്തംവിട്ട് നോക്കിനില്‍ക്കാന്‍ മാത്രമേ സാമ്പത്തിക ശാസ്ത്രജ്ഞർക്കും വിദഗ്ദ്ധര്‍ക്കും പലപ്പോഴും സാധിച്ചിരുന്നുള്ളൂ എന്നതാണ് വാസ്തവം.


എന്താണ് സാമ്പത്തിക തകർച്ച ? 
What a financial collapse

1637ലെ 'Tulip fever'എന്നറിയപ്പെടുന്ന ഊഹക്കമ്പോള തകര്‍ച്ച തൊട്ടിങ്ങോട്ട് വിവിധ  സാമ്പത്തിക തകർച്ചകളിലേക്ക് ലോക സമ്പദ്‌വ്യവസ്ഥ വീഴുകയും പിന്നീട് കുതിച്ചുയരുകയും ചെയ്യുന്നുണ്ട്.സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ കാലത്ത് സാമ്പത്തിക വളര്‍ച്ചയില്‍ വലിയ വര്‍ധനവുണ്ടാകും,തൊഴിലില്ലായ്‌മ കുറയും, നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകും, വായ്‌പാരംഗത്ത് ഉണര്‍വുമുണ്ടാകും,  ഷെയര്‍ മാര്‍ക്കറ്റില്‍ വലിയ കുതിച്ചുകയറ്റവുമുണ്ടാകും. എന്നാല്‍ സാമ്പത്തികത്തകര്‍ച്ചയുടെ കാലത്ത് എല്ലാം നേരെ തിരിച്ചാകും. സാമ്പത്തികരംഗത്ത് നിക്ഷേപം ഉണ്ടാകില്ല, ബാങ്കുകള്‍ വായ്‌പ നല്‍കാന്‍ വിസമ്മതിക്കും. തൊഴിലില്ലായ്‌മ വര്‍ധിക്കും, ഷെയര്‍ മാര്‍ക്കറ്റുകള്‍ തകരും... 


കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഇപ്രകാരം പറയുന്നു..

"ഉല്‍പ്പാദനത്തിന്റെയും വിനിമയത്തിന്റെയും സ്വത്തുടമസ്ഥതയുടെയും സ്വന്തമായ ബന്ധങ്ങളോടുകൂടിയ ആധുനിക ബൂര്‍ഷ്വാ സമൂഹം , ഇത്രയും വമ്പിച്ച ഉല്‍പ്പാദന-വിനിമയോപാധികളെ ആവാഹിച്ചുവരുത്തിയ ഒരു സമൂഹം , സ്വന്തം മന്ത്രശക്തികൊണ്ട് പാതാളലോകത്തില്‍ നിന്ന് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാതായ ഒരു മന്ത്രവാദിയെപ്പോലെയാണ്."


1500 കളും 600 കളും നെതർലൻഡ്‌സ്‌ എന്ന ഹോളണ്ടിന്റെ ചരിത്രത്തിലെ സുവർണകാലം എന്നാണ് പറയപ്പെടുന്നത്.ഏഷ്യയുമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായും ഉണ്ടായിരുന്ന ശക്തമായ വ്യപാരബന്ധങ്ങൾ ഹോളണ്ടിനെയും തലസ്ഥാനമായ ആംസ്റ്റർഡാമിനെയും യൂറോപ്പിന്റെ വ്യാപാര കേന്ദ്രമാക്കി മാറ്റി.ആധുനിക സ്റ്റോക്ക് മാർക്കറ്റിന്റെ ഉത്ഭവവും ആംസ്റ്റർഡാമിലായിരുന്നു. വിദഗ്ധരായ വ്യാപാരികളും അവരുടെ കപ്പൽ സംഘവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹോളണ്ടിന്റെ വ്യപാരവും വ്യാപിപ്പിച്ചു.അങ്ങനെ സമ്പന്നരുടെ ഒരു വർഗ്ഗം ആംസ്റ്റർഡാം കേന്ദ്രീകരിച്ച് ഉയർന്നു വന്നു.കിഴക്ക് ദേശത്തേക്ക് പോയ വാണിജ്യ കപ്പലുകൾ  തിരികെ വരുമ്പോൾ  ആംസ്റ്റർഡാം പട്ടണത്തിലെ സമ്പന്ന വർഗ്ഗത്തിനായി ഹോളണ്ടിലോ സമീപ രാജ്യങ്ങളിലോ കിട്ടാനില്ലാത്ത ഒരു അപൂർവ വസ്തു കൂടെ കരുതിയിരുന്നു.


"തുലിപ് പുഷ്പ്പങ്ങൾ "


അധികം വൈകാതെ ആംസ്റ്റർഡാമിലെയും ഹോളണ്ടിലെയും സമ്പന്നരുടെ അഭിമാന ചിഹ്നമായി തുലിപ് പുഷ്പ്പങ്ങൾ മാറി.


ഡിമാൻഡ് കൂടി.ട്യൂലിപ്പ് പുഷ്പ്പങ്ങൾക്ക് ആവശ്യക്കാർ വർധിച്ചു.പൂക്കൾ കൊണ്ടുവരുന്നതിനോടൊപ്പം കപ്പലുകളിൽ ചെടികളും എത്തി.കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഹോളണ്ടിലേക്ക് കൊണ്ടുവന്ന ട്യൂലിപ്പ് ചെടികളെ ഒരുതരം നിരുപദ്രവകാരികളായ വൈറസുകള്‍ ബാധിച്ചു. ഈ വൈറസുകള്‍ ട്യൂലിപ്പ് ചെടികളെ നശിപ്പിച്ചില്ല പകരം മനോഹരമായ ബഹുവര്‍ണങ്ങളിലുള്ള പുഷ്പങ്ങളുണ്ടാക്കാന്‍ അതു കാരണമായി.വിവിധ വര്‍ണങ്ങളിലുള്ള ഇത്തരം ട്യൂലിപ്പുകളുടെ വില കമ്പോളത്തില്‍ കുതിച്ചുയരുകയും ചെയ്തു.


tulip mania

ഊഹക്കച്ചവടക്കാർ കളിക്കളത്തിലേക്ക് എത്തി.ഒറ്റമാസം കൊണ്ട് ട്യൂലിപ്പുകളുടെ വില 20 ഇരട്ടിവരെ വര്‍ധിച്ചു. ആളുകള്‍ അവരുടെ എല്ലാ സമ്പാദ്യവും ട്യൂലിപ്പ് കച്ചവടത്തില്‍ മുടക്കാന്‍ തയ്യാറായി.ഷെയർ മാർക്കെറ്റിൽ പുതിയ കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെട്ടു.

അക്കാലത്ത് ,വിദഗ്ധനായ ഒരു ആശാരിയുടെ വാർഷിക വരുമാനത്തിന്റെ 10 ഇരട്ടിയോളം ഒരു പൂവിന്റെ വില ഉയർന്നു.ഒരു ട്യൂലിപ്പ് പുഷ്പത്തിന്റെ വില ഒരു വലിയ എസ്‌റ്റേറ്റിന്റെ വിലയ്ക്ക് സമാനമായിത്തീര്‍ന്നു എന്നാണ് സാമ്പത്തിക ചരിത്രകാരന്മാരും  രേഖപ്പെടുത്തിയിരിക്കുന്നത്.



എന്നാല്‍ ഒരു ഘട്ടമെത്തിയപ്പോള്‍ ചിലര്‍ തങ്ങളുടെ കയ്യിലുള്ള പുഷ്‌പങ്ങള്‍ വിറ്റ് ലാഭമെടുക്കാന്‍ ശ്രമിച്ചു. മാത്രവുമല്ല ഉല്പാദനവും വർധിച്ചു.ട്യൂലിപ്പ് വിപണി തകരാൻ തുടങ്ങി .ഡച്ച് സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെട്ട് വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 



ഊഹങ്ങളാൽ സൃഷ്ടിക്കപ്പെട്ട വലിയ കുമിള അങ്ങനെ പൊട്ടി.കമ്പനികൾ തകർന്നു.ആംസ്റ്റർഡാം നഗരത്തിലെ ഭൂരിഭാഗം ആളുകളും വലിയ കടക്കെണിയിലായി.ആ നഗരത്തിന്റെ യൂറോപ്പിലെ മേധാവിത്വം പോലും നഷ്ട്ടപ്പെട്ടു.അവസാനം ഒരു ട്യൂലിപ്പിന് ഒരു ഉള്ളിയുടെ വില പോലും കിട്ടാത്ത സ്ഥിതിയായെന്നാണ്.സാമ്പത്തിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 


1634-1637 കാലത്തെ ട്യൂലിപ് ഫീവർ എന്നറിയപ്പെടുന്ന ഈ സാമ്പത്തിക തകർച്ചയാണ് ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സാമ്പത്തിക തകർച്ച.

എന്നാൽ ഇത് ഒരു ആരംഭം മാത്രമായിരുന്നു.1700 കളിൽ യൂറോപ്പിൽ വീണ്ടും സാമ്പത്തിക തളർച്ചകൾ ഉണ്ടായി..അവിടെ കൈത്താങ്ങായത് ബ്രിട്ടീഷ് സാമ്രാജ്യമായിരുന്നു. 





Previous Post Next Post