No title

Edited

industries_automobile_cars_saftey

കാറുകൾക്ക് സുരക്ഷ ഒരുക്കാം

നിങ്ങൾ വാങ്ങുന്ന കാറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു കാറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അവശ്യ സുരക്ഷാ ഫീച്ചറുകൾ താഴെ പറയുന്നു.

* ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ

ഇന്ത്യയിൽ ഭാരത് ന്യൂ വെഹിക്കിൾ സേഫ്റ്റി അസസ്സ്മെന്റ് പ്രോ​ഗ്രാം (BNVSAP) സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ഡ്രൈവർ സൈഡ് എയർബാഗ് നിർബന്ധമാക്കിയിട്ടുണ്ട്. പക്ഷേ, ഡ്രൈവർക്കും യാത്രക്കാർക്കും വേണ്ടി മുൻവശത്ത് ഇരട്ട എയർബാഗുകളെങ്കിലും ഉള്ള ഒരു കാർ ആണ് കൂടുതൽ സുരക്ഷിതം. അപകടസമയത്ത് എയർബാഗുകൾ പ്രവർത്തിച്ച് ഒരാൾക്ക് ഉണ്ടായേക്കാവുന്ന അപകടത്തിന്റെ തോത് കുറയ്ക്കുന്നു.

* ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (EBD) സംവിധാനമുള്ള എ ബി എസ്

പെട്ടെന്ന് റോഡിൽ ബ്രേക്ക് ഇടുമ്പോൾ ടയറുകൾ ലോക്ക് ചെയ്യുന്നത് തടഞ്ഞ് വാഹനത്തിന്റെ നിയന്ത്രണം ഉറപ്പാക്കുന്ന സംവിധാനമാണ് ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ ബി എസ്).വാഹനത്തിന്റെ വേഗത, വീലുകളുടെ ഘർഷണം, റോഡിന്റെ അവസ്ഥ എന്നിങ്ങനെ വിവിധ ഘടകങ്ങൾ അനുസരിച്ച് ബ്രേക്കിൻറെ ശക്തി നിയന്ത്രിക്കുന്ന ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനുമായി (ഇബിഡി)സംയോജിപ്പിക്കുന്നത് സുരക്ഷ വർ​ദ്ധിപ്പിക്കുന്നു. ഈ സംവിധാനത്തിന് നിർണായക സമയങ്ങളിൽ എളുപ്പത്തിൽ പ്രവർത്തിക്കാൻ കഴിയും. നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിന് ഇബിഡി ഉള്ള എ ബി എസ് ഉണ്ടെന്ന് ഉറപ്പാക്കുക.

* കോർണറിംഗ് സ്റ്റബിലിറ്റി നിയന്ത്രണം

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റത്തിന്റെ ഭാഗമാണ് ഈ സംവിധാനം. വളവുകളിൽ പ്രത്യേകിച്ച് ഉയർന്ന വേഗതയിൽ, കാർ ഓടുമ്പോൾ വാഹനം തെന്നി നീങ്ങുന്നത് തടയുന്നു. ഇതിനനുസരിച്ച് ബ്രേക്ക് ഫോഴ്‌സ് വിതരണം ചെയ്യുകയും ഓരോ ചക്രത്തിനും റോഡുമായി ഘർഷണം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

* പിൻ ഭാ​ഗത്തുള്ള പാർക്കിംഗ് സെൻസറുകൾ

ഒരു കാർ പാർക്ക് ചെയ്യുമ്പോൾ ഡ്രൈവറെ സഹായിക്കുക മാത്രമല്ല, കാർ റിവേഴ്‌സ് ചെയ്യുമ്പോൾ അപകടത്തിലായേക്കാവുന്ന കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഈ സെൻസറുകൾ സഹായകമാണ്. ഏത് തടസ്സവും മനസ്സിലാക്കി അതനുസരിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ഈ സംവിധാനം.

*സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറുകൾ

പേര് സൂചിപ്പിക്കുന്നത് പോലെ, പെട്ടെന്നുള്ള ബ്രേക്കിംഗ് അല്ലെങ്കിൽ ക്രാഷ് സംഭവിക്കുമ്പോൾ സീറ്റ് ബെൽറ്റിനെ നിയന്ത്രിക്കുന്ന സംവിധാനമാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക കാറുകളും സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനർ കൊണ്ട് സജ്ജീകരിച്ചിരിച്ചി‌‌ട്ടുണ്ട്.

*സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്

ഒരു നിശ്ചിത വേഗത കൈവരിച്ചതിന് ശേഷം, കാറിന്റെ ഡോറുകൾ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനം. ഭാരത് ന്യൂ വെഹിക്കിൾ സേഫ്റ്റി അസസ്സ്മെന്റ് പ്രോ​ഗ്രാം വഴി കാറുകൾക്ക് സ്പീഡ് സെൻസിംഗ് അലാറം നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഓട്ടോമാറ്റിക് ഡോർ ലോക്ക് നിർബന്ധമാക്കിയിട്ടില്ല. അതിനാൽ, സുരക്ഷ ഉറപ്പാക്കാൻ, നിങ്ങൾ വാങ്ങുന്ന കാറിന് സ്പീഡ് സെൻസിംഗ് ഡോർ ലോക്ക് ഉണ്ടെന്ന് ഉറപ്പാക്കുക.

*ഇംപാക്ട് സെൻസിംഗ് ഡോർ അൺലോക്ക്

മിക്കപ്പോഴും അപകടങ്ങൾക്ക് ശേഷം കാറിന്റെ ഡോറുകൾ പൂട്ടിയിരിക്കുന്നതിനാൽ യാത്രക്കാർ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. കാറ് അപകടപ്പെടുമ്പോൾ തന്നെ ഈ സുരക്ഷാ സംവിധാനം വാതിൽ അൺലോക്ക് ചെയ്യുന്നു. ഇത് യാത്രക്കാർക്ക് ഡോറുകൾ അനായാസം തുറക്കുന്നത് സാധ്യമാക്കുന്നു.

*പാനിക് ബ്രേക്കിംഗ് സിഗ്നൽ

ഈ ലളിതമായ ഫീച്ചർ വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി തടയാൻ സഹായിക്കുന്നു. പെട്ടെന്നുള്ള ബ്രേക്കിംഗിൽ, പിൻവശത്തെ ബ്രേക്ക് ലൈറ്റുകൾ ഉയർന്ന ഫ്രീക്വൻസി ഫ്ലാഷിംഗിൽ തിളങ്ങുന്നു. വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് പിന്നിലുള്ള ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. അതിനാൽ, കാറുകളിലെ ഈ സജീവ സുരക്ഷാ സംവിധാനം കൊണ്ട് അപകടം തടയാൻ കഴിയും.

* ISOFIX ചൈൽഡ്-സീറ്റ് ആങ്കറുകൾ

ചെറിയ കുട്ടികളുള്ളവർക്ക് ആണ് ISOFIX ചൈൽഡ് ആങ്കറുകൾ നിർബന്ധമായി വേണ്ടത്. കാറിൽ ഒരു ചൈൽഡ് സീറ്റ് സെറ്റ് ചെയ്യാൻ ഈ സംവിധാനം വഴിയൊരുക്കുന്നു.

പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് റോഡപകടങ്ങൾക്കു കാരണം. എന്നാൽ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ ഒരു പരിധി വരെ അപകടങ്ങളുടെ ആക്കം കുറയ്ക്കാൻ കാരണമാകാറുണ്ട്.

#സുരക്ഷ #ഡ്യുവൽഫ്രണ്ട്എയർബാഗുകൾ #എയർബാഗുകൾ #ചൈൽഡ്-സീറ്റ് #ഇംപാക്ട്സെൻസിംഗ്ഡോർഅൺലോക്ക് #എബിഎസ്

#സെൻസറുകൾ #കോർണറിംഗ്സ്റ്റബിലിറ്റി

#protection #dualfrontairbags #airbags #childseat #impactsensingdoorunlock #abs #sensor #corneringstabilityPrevious Post Next Post